Jump to content

എൻ.പി. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. P. Chandrasekharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാധ്യമപ്രവർത്തകനും കവിയുമാണ് എൻ.പി. ചന്ദ്രശേഖരൻ .

ജീവിതരേഖ

[തിരുത്തുക]

തൃശൂർ സ്വദേശിയായ അദ്ദേഹം തൃശൂർ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്കൂൾ, സെൻറ് തോമസ് കോളേജ്, ശ്രീ കേരള വർമ്മ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്. മലയാളത്തിൽ ഗവേഷണബിരുദധാരി

കൃതികൾ

[തിരുത്തുക]
  • മറവിതൻ ഓർമ്മ (കവിതകൾ, ഡി. സി. ബുക്സ്)
  • പച്ച വറ്റുമ്പൊ‍ഴും (കവിതകൾ, നാഷനൽ ബുക് സ്റ്റാൾ)
  • പാടുന്ന പാപങ്ങൾ (കവിതകൾ, പ്രഭാത് ബുക്ക് ഹൗസ്)
  • പാബ്ലോ നെരൂദ യുടെ പ്രണയ കവിതകൾ (വിവർത്തനം, ചിന്ത പബ്ലിഷേ‍ഴ്സ്)
  • സാഫോ യുടെ കവിതകൾ (നീ തൊട്ടൂ, ഞാൻ തീ നാമ്പായ്, വിവർത്തനം, ചിന്ത പബ്ളിഷേ‍ഴ്സ്)
  • ഗീതാഞ്ജലി (വിവർത്തനം - ചിന്ത പബ്ലിഷേഴ്സ്)
  • ലോകത്തെ പ്രധാന വിമോചന ഗാനങ്ങൾ (വിവർത്തനം - സാർവ്വദേശീയഗാനങ്ങൾ - മൈത്രി ബുക്സ്)
  • ഉത്തമഗീതം പുനരാഖ്യാനം (ഗീതങ്ങളുടെ ഗീതം, ശോശന്നയുടേത് - റാസ്ബെറി ബുക്സ്)
  • ഋതുസംഹാരം (കാളിദാസകൃതിയുടെ വിവർത്തനം - മൈത്രി ബുക്സ്)
  • മുമ്പേ ‍വിളിച്ചുപറയുന്നവൻ (ഖലീൽ ജിബ്രാന്റെ പ്രവാചകന്റെ വിവർത്തനം - മൈത്രി ബുക്സ്)
  • മാതൃഭൂമി ആ‍ഴ്ചപ്പതിപ്പ്: ഒരു സാംസ്കാരികവായന (സാംസ്കാരികപഠനങ്ങൾ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
  • വ്യാജ സമ്മതിയുടെ നിർമ്മിതി (ഡോ. ടി. എം. തോമസ് ഐസക്ക് നൊപ്പം - മാധ്യമപഠനങ്ങൾ - ചിന്ത പബ്ലിഷേ‍ഴ്സ്)
  • വീ ഷാൽ ഓവർക്കം (സാംസ്കാരികപഠനങ്ങൾ - മൈത്രി ബുക്സ്)
  • കാണികൾ നമ്മൾ എന്തറിയുന്നു (മാധ്യമപഠനങ്ങൾ - സിതാര ബുക്സ്)

ഇതര രചനകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കണ്ണൂർ കവി മണ്ഡലത്തിന്റെ അയ്യപ്പപ്പണിക്കർ സ്മാരക കവിതാ പുരസ്കാരം (2007)
  • രാഷ്ട്രകവി എം ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ പുരസ്കാരം (2008)
  • പുനലൂർ ജനകീയ കവിതാ സമിതിയുടെ പുനലൂർ ബാലൻ സ്മാരക കവിതാ പുരസ്കാരം (2017)
  • ഹരിതം ബുക്സിന്റെ കെ. തായാട്ട് സ്മാരക സാഹിത്യ പുരസ്കാരം (2021)
  • മികച്ച വാർത്താ അവതാരകനുള്ള സംസ്ഥാന സർക്കാർ ടെലിവിഷൻ പുരസ്കാരം (2015)
  • മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ മഹാത്മാഗാന്ധി എക്‌സലൻസ് അവാർഡ്
  • മികച്ച മാധ്യമപ്രവർത്തനത്തിനുള്ള സൗത്ത് ഇന്ത്യാ സിനിമാ-ടെലിവിഷൻ പുരസ്കാരം
  • മികച്ച മാധ്യമ വിമർശനത്തിനുള്ള അടൂർ ഭാസി സ്മാരക ടെലി വിഷൻ അവാർഡ്
  • സമഗ്ര സംഭാവനയ്ക്കുള്ള അടൂർ ഭാസി സ്മാരക അവാർഡ്
  • വയലാർ നവതിസ്മാരകമാധ്യമപുരസ്കാരം
  • പ്രേം നസീർ സുഹൃദ് സമിതി മാധ്യമപുരസ്കാരം
  • ഐ വി ദാസ് സ്മാരക മാധ്യമപുരസ്കാരം
  • പി. ആർ. രാജൻ സ്മാരക മാധ്യമ പുരസ്കാരം
  • സമഗ്ര സംഭാവനയ്ക്കുള്ള അടൂർ മിനി മോൾ മെമ്മോറിയൽ ട്രസ്റ്റ് മാധ്യമ പുരസ്കാരം
  • കാ‍ഴ്ച ദൃശ്യ മാധ്യമ അവാർഡ്
  • മികച്ച വാർത്താ വിശകലന പരിപാടിക്കുള്ള ഫ്രെയിം മീഡിയാ അവാർഡ്

ഔദ്യോഗിക ജീവിതം

[തിരുത്തുക]

പബ്ളിക് റിലേഷൻസ് വകുപ്പിലും ദേശാഭിമാനി, സദ് വാർത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇപ്പോൾ കൈരളി ടി. വി. യിൽ ന്യൂസ് ആൻഡ് കറൻറ് അഫയേ‍ഴ്സ് ഡയറക്ടറാണ്.

കുടുംബം

[തിരുത്തുക]

അച്ഛനമ്മമാർ - ഇന്ത്യൻ കോഫീ ഹൗസിൻറെ സ്ഥാപക നേതാവായ എൻ.എസ്. പരമേശ്വരൻ പിള്ളയും സ്ഥാപകാംഗമായ കെ. എൻ. ലളിതമ്മയും. ഭാര്യ - ഗിരിജ കടവത്ത്.. മകൾ - ഡോ. മീര സി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻ.പി._ചന്ദ്രശേഖരൻ&oldid=3963817" എന്ന താളിൽനിന്ന് ശേഖരിച്ചത്