നിംഹാൻസ്
പ്രമാണം:Nimhans logo.png | |
ആദർശസൂക്തം | समत्वं योग उच्यते (Sanskrit) |
---|---|
തരം | Public medical school |
സ്ഥാപിതം |
|
സാമ്പത്തിക സഹായം | ₹500.44 കോടി (US$78 million)(2021-22 est.)[3] |
Director | M. V. Padma Srivastava |
സ്ഥലം | Bengaluru, Karnataka, India 12°56′22.4″N 77°35′55.7″E / 12.939556°N 77.598806°E |
ക്യാമ്പസ് | 174 ഏക്കർ (700,000 m2) Urban[4][note 1] |
ഭാഗ്യചിഹ്നം | White Swan |
വെബ്സൈറ്റ് | nimhans |
പ്രമാണം:Nimhans official logo.png |
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപ്പിതസർവകലാശാലയാണ് നിംഹാൻസ്. കേന്ദ്രസർക്കാരിന്റെയും കർണാടക സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ ഈ സ്ഥാപനം നാഡീവിജ്ഞാനീയ-മാനസികാരോഗ്യ രംഗങ്ങളിലെ പ്രമുഖ ഗവേഷണ/പരിശീലന കേന്ദ്രമാണ്. 1974-ൽ ഒരു സ്വയംഭരണ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (National Institute of Mental Health and Neuro sciences) 1994-ലാണ് ഡീംഡ് സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടത്തെ ആശുപത്രി ഏഷ്യയിലെ തന്നെ മികച്ച ചികിത്സാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. മാനവശേഷി വികസനം, രോഗീപരിചരണം, ഗവേഷണം എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിംഹാൻസ് പ്രവർത്തിക്കുന്നത്.
ലക്ഷ്യങ്ങൾ
[തിരുത്തുക]ജൈവഭൗതികം, ജൈവസാംഖ്യികം, ക്ലിനിക്കൽ സൈക്കോളജി, നാഡീരസതന്ത്രം, മനോരോഗചികിത്സാശാസ്ത്രം, ആയുർവേദ ഗവേഷണവിഭാഗം തുടങ്ങി ഇരുപതിലേറെ വ്യത്യസ്ത വകുപ്പുകളുള്ള നിംഹാൻസിൽ മനോരോഗചികിത്സ, നാഡീവിജ്ഞാനീയം, ക്ലിനിക്കൽ സൈക്കോളജി, നാഡീ ശസ്ത്രക്രിയ, ജൈവഭൌതികം, നഴ്സിങ് തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര പരിശീലനം നൽകിവരുന്നു. ദേശീയ മാനസികാരോഗ്യ പദ്ധതികളിൽ നിംഹാൻസ് പ്രധാന പങ്കുവഹിക്കുന്നു. മാനസിക വൈകല്യങ്ങളുടെയും നാഡീതകരാറുകളുടെയും ചികിത്സയിൽ ആയുർവേദത്തിന്റെ പ്രയോഗസാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിനായി അടുത്തകാലത്ത് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇവിടെ ഒരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
കാമ്പസ്
[തിരുത്തുക]-
Department of Psychiatry
-
MV Govindaswamy Centre
-
NIMHANS Convention Centre
-
Rehabilitation Centre Park
-
NIMHANS Central Garden
-
NIMHANS Men's Hostel
-
Byrasandra and Lakkasandra campuses underpass
അവലംബം
[തിരുത്തുക]- ↑ "Logo and Anthem – Nimhans".
- ↑ History and Milestones[പ്രവർത്തിക്കാത്ത കണ്ണി].
- ↑ Roy Choudhury, Pritha (Feb 1, 2021). "Union Budget 2021: Small increase in funds for central medical colleges". careers360.com - 6:11 p.m. IST. Retrieved Feb 4, 2021.
- ↑ https://nimhans.ac.in/wp-content/uploads/2019/02/LAND_0.pdf
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.nimhans.kar.nic.in/ Archived 2011-09-26 at the Wayback Machine.
- നിംഹാൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് വെബ്സൈറ്റ്
- http://www.bangaloreeducation.net/Universities/Mental_Health/ Archived 2012-07-12 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നിംഹാൻസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
കുറിപ്പുകൾ
[തിരുത്തുക]
- ↑ Total area of the institute includes 144 acres of the existing campuses and 30 acres of land acquired for the construction of Bangalore north campus