അക്കിനേനി നാഗാർജുന
നാഗാർജുന | |
---|---|
![]() | |
ജനനം | അക്കിനേനി നാഗാർജുന റാവു |
മറ്റ് പേരുകൾ | നാഗ്, യുവ സാമ്രാട്ട് |
തൊഴിൽ(s) | അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് |
സജീവ കാലം | 1986 - ഇതുവരെ |
ജീവിതപങ്കാളി | അമല |
വെബ്സൈറ്റ് | http://www.nagfans.com/ |
തെലുങ്ക്, ഹിന്ദി, തമിഴ് ചലച്ചിത്രം രംഗത്തെ ഒരു നടനാണ് നാഗാർജുന എന്ന പേരിൽ അറിയപ്പെടുന്ന അക്കിനേനി നാഗാർജുന (തെലുഗ്: ఆక్కినేని నాగార్జున) (ജനനം: ഓഗസ്റ്റ് 29, 1959. തെലുങ്കിലെ തന്നെ നടനായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന.
സ്വകാര്യ ജീവിതം
[തിരുത്തുക]
നാഗാർജുന തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഹൈദരബാദിലാണ്. നാഗാർജുന രണ്ട് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. അവസാനമായി വിവാഹം ചെയ്തത് നടിയായ അമലയെയാണ്. രണ്ട് മക്കളുണ്ട്.
അഭിനയ ജീവിതം
[തിരുത്തുക]നാഗാർജുനയുടെ ആദ്യ ചിത്രം 1986 ലെ വിക്രം ആണ്. ഇത് ഹീറോ എന്ന ഹിന്ദി ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം ശ്രീദേവി നായികയായി അഭിനയിച്ച അഖരി പോരാട്ടം എന്ന ചിത്രമാണ്.
1990ൽ നാഗാർജ്ജുന ബോളിവുഡ് ചലച്ചിത്ര രംഗത്ത് ആദ്യമായി അഭിനയിച്ച ബോളിവുഡ് ചലച്ചിത്രമായ ശിവ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. അത് 1989ൽ രാം ഗോപാൽ വർമ്മയുടെ തെലുങ്ക് ചലച്ചിത്രമായ ശിവ എന്ന അതേ സിനിമയുടെ റിമേക്കായിരുന്നു. ഈ സിനിമയിൽ തൻ്റെ ഭാര്യയായ അമല അക്കിനേനിയും, ജെ.ഡി. ചക്രവർത്തിയും ഈ സിനിമയിൽ അഭിനയിച്ചു. പിന്നീട് 1992ൽ നാഗാർജ്ജുന അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച ഖുദാ ഗവാ എന്ന സിനിമയിൽ ശ്രീദേവിക്കൊപ്പം ഇദ്ദേഹം അഭിനയിച്ചു. അതിനുശേഷം ഹിന്ദി-തെലുങ്ക് ഭാഷകളിലായി റീലീസ് ചെയ്ത അന്തം/ദ്രോഹി എന്ന സിനിമ വൻ വിജയമായിരുന്നു. പിന്നീട് ഇദ്ദേഹം ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ടിനൊപ്പം സഹകരിച്ച് 1995ൽ പുറത്തിറങ്ങിയ ക്രിമിനൽ എന്ന തെലുങ്ക്-ഹിന്ദി ചലച്ചിത്രം സംവിധാനം ചെയ്യുകയും അതിന് വൻ വിജയം ലഭിക്കുകയും ചെയ്തു. 1996ൽ തമിഴ് ചലച്ചിത്ര സംവിധായകനായ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത് ബോളിവുഡ് നടൻ അനിൽ കപൂർ, ശ്രീദേവി നായകരായി എത്തിയ മിസ്റ്റർ. ബെചാരാ എന്ന ചലച്ചിത്രത്തിൽ നായികയുടെ കാമുകൻ്റെ വേഷത്തിൽ ഇദ്ദേഹം അഭിനയിച്ചു.
2004 ൽ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.പിന്നീട് രാഘവ ലോറൻസ് സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ ഡോൺ എന്ന ചിത്രത്തിൽ നാഗാർജുന അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.2012ൽ ദമരുകം എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു നിരവധിപേർ നാഗാർജുനയെ ഈ ചിത്രത്തിന്റെ പേരിൽ അഭിനന്ദിച്ചു. പിന്നീട് 2013ൽ ഗ്രീക്കു വീരുടു എന്ന ചിത്രത്തിൽ അഭിനയിച്ചു പക്ഷെ ആ ചിത്രം പരിചയപെട്ടു. അതിനുശേഷം അദ്ദേഹം തന്റെ കുടുംബത്തെ വെച്ചുകൊണ്ട് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു ആ ചിത്രമാണ് 2014ൽ പുറത്തിറങ്ങിയ മനം എന്ന ചിത്രം നാഗാർജുനയും മകനായ നാഗ ചെയ്‌ന്യയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയായിരുന്നു അത് ഈ സിനിമയിൽ നാഗാർജുനയുടെ അച്ഛനായ നാഗേശ്വര റാവുവും അഭിനയിച്ചിരുന്നു ചിത്രം വൻ വിജയം നേടി. പിന്നീട് 2016ൽ അദ്ദേഹം അഭിനയിച്ച ആദ്യ ചിത്രമാണ് സൊഗഡാ ചിന്നി നയന എന്ന ചിത്രം ചിത്രം തിയേറ്ററിൽ വിജയിച്ചു. പിന്നീട് കാർത്തി നായകനായ തോഴാ എന്ന തമിഴ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു ചിത്രം തെലുങ്കിൽ ഊപിരി എന്ന പേരിൽ റീലീസ് ചെയ്തു വംഷി ആണ് ചിത്രം സംവിധാനം ചെയ്തത് ഈ ചിത്രം നാഗാർജുനക്ക് മികച്ച സഹനടനുള്ള നിരവധി പുരസ്‌കാരങ്ങൾ നേടികൊടുത്തു. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു നാനിയുടെ കൂടെ 2018ൽ ദേവദാസ് എന്ന സിനിമയിലും നാഗാർജുന അഭിനയിച്ചു ആ സിനിമ പരാജയപ്പെട്ടു. പിന്നീട് നാഗാർജുനയുടെ എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ വൻ പരാജയം നേരിട്ടു. പിന്നീട് ഹിന്ദിയിൽ 2022ൽ പുറത്തിറങ്ങിയ രൺബീർ കപൂർ നായകനായ ബ്രഹ്മസ്ത്ര എന്ന സിനിമയിൽ അതിഥി വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നു.പിന്നീട് ഗോസ്റ്റ്, ബംഗാർരാജു എന്നി ചിത്രങ്ങളിലും അദ്ദേഹം നായകനായി അഭിനയിച്ചിരുന്നു.ഇപ്പോൾ അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ് അദ്ദേഹം വളരെ പെട്ടന്ന് തന്നെ അദ്ദേഹം സിനിമ രംഗത്ത് സജീവമാകും.
സിനിമ നിർമ്മാണം
[തിരുത്തുക]തന്റെ പിതാവിന്റെ ചലച്ചിത്രനിർമ്മാണ കമ്പനിയായ അന്നപൂർണ്ണ സ്റ്റുഡിയോസ് നാഗാർജുന പുനർ നവീകരിച്ചു. തെലുഗു ചലച്ചിത്ര മേഖലയിലെ ഒരു മികച്ച ചലച്ചിത്രനിർമ്മാണ കമ്പനിയാണ് ഇപ്പോൾ ഈ കമ്പനി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official Website for Akkineni Nagarjuna son Nagchaithanya Archived 2012-01-07 at the Wayback Machine
- Official Website for Akkineni Nagarjuna fans Archived 2005-08-23 at the Wayback Machine
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Akkineni Nagarjuna