Jump to content

നർവി (മൂൺ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narvi (moon) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ടുപിടിച്ച നർവിയുടെ ചിത്രം

നർവി (/ nɑːrvi / NAR-vee), അല്ലെങ്കിൽ ശനി XXXI (31), ശനിയുടെ ഒരു ഉപഗ്രഹമാണ്. 2003-ൽ സ്കോട്ട് എസ്. ഷെപ്പേർഡ് നേതൃത്വം നൽകിയ ജ്യോതിഃശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഇതിനെ കണ്ടെത്തിയത്. അവർ താൽക്കാലികമായി അതിനെ എസ് / 2003 എസ് 1 എന്ന് നാമകരണം ചെയ്തു.

വിവരണം

[തിരുത്തുക]

നർവിക്ക് 7 കിലോമീറ്റർ വ്യാസമുണ്ട്. ശനിയിൽ നിന്നും ശരാശി 19,371,000 കിലോമീറ്റർ ദൂരത്തായുള്ള ഒരു ഭ്രമണപഥത്തിലൂടെ ഇത് ശനിയെ ചുറ്റി സഞ്ചരിയ്ക്കുന്നു. ശനി സൂര്യനെ ചുറ്റി സഞ്ചരിയ്ക്കുന്ന ഡിസ്കിന് (ക്രാന്തിവൃത്തം) 137° യും ശനിയുടെ മധ്യരേഖ ഉൾക്കൊള്ളുന്ന ഡിസ്കിന് 109° യും ചെരിഞ്ഞിട്ടാണ് (inclination) ശനിയെ ചുറ്റിയുള്ള ഇതിന്റെ ഭ്രമണപഥത്തിന്റെ ഡിസ്ക്. ഈ ഭ്രമണപഥത്തിന് 0.320 ഉൽകേന്ദ്രതയും ഉണ്ട്.

നാമകരണം

[തിരുത്തുക]

നോർസ് പുരാണത്തിലെ നിശയുടെ പിതാവായ നർഫിയെ അടിസ്ഥാനമാക്കി 2005-ൽ ഇതിനെ നർവി എന്ന് നാമകരണം ചെയ്തു. 2005 ജനുവരി 21 നു ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻന്റെ പ്ലാനെറ്ററി സിസ്റ്റം നോമെൻക്ലേച്ചറിനു വേണ്ടിയുള്ള വർക്കിംഗ് ഗ്രൂപ്പ് ഈ പേര് അംഗീകരിച്ചു.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നർവി_(മൂൺ)&oldid=3260958" എന്ന താളിൽനിന്ന് ശേഖരിച്ചത്