ഓഡെറ്റ് അന്നബിൾ
ഓഡെറ്റ് അന്നബിൾ | |
---|---|
ജനനം | ഓഡെറ്റ് ജൂലിയറ്റ് യസ്റ്റ്മാൻ മേയ് 10, 1985 |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 1990–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
ഓഡെറ്റ് ജൂലിയറ്റ് അന്നബിൾ (മുമ്പ്, യസ്റ്റ്മാൻ; ജനനം: മെയ് 10, 1985)[1][2][3] ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. ഫോക്സ് മെഡിക്കൽ നാടക പരമ്പരയായ ഹൌസിലെ ഡോ. ജെസീക്ക ആഡംസ്, ക്ലോവർഫീൽഡ് എന്ന ചിത്രത്തിലെ ബെത്ത് മക്കിന്റൈർ, ഒക്ടോബർ റോഡ് എന്ന എബിസി നാടക പരമ്പരയിലെ ഓബ്രി ഡയസ്, സൂപ്പർഗേൾ എന്ന പരമ്പരയിലെ സാമന്ത ഏരിയാസ് /റെയ്ൻ തുടങ്ങിയ ചലച്ചിത്രങ്ങളിലേയും ടെലിവിഷൻ പരമ്പരകളിലേയും വിവിധ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്.
ആദ്യകാലജീവിതം
[തിരുത്തുക]കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു കൊളംബിയൻ പിതാവിന്റേയും ക്യൂബൻ മാതാവിന്റേയും പുത്രിയായി ഓഡെറ്റ് ജൂലിയറ്റ് അന്നബിൾ ജനിച്ചു.[4][5] കാലിഫോർണിയയിലെ റിവർസൈഡിലുള്ള വുഡ്‌ക്രസ്റ്റ് ക്രിസ്ത്യൻ ഹൈസ്‌കൂളിൽ നിന്ന് അവർ ബിരുദം നേടി.[6]
ഔദ്യോഗികജീവിതം
[തിരുത്തുക]അഞ്ചാം വയസ്സിൽ കിന്റർഗാർട്ടൻ കോപ്പ് എന്ന സിനിമയിൽ സ്പാനിഷ് സംസാരിക്കുന്ന വിദ്യാർത്ഥിനിയായി അന്നബിൾ അഭിനയിച്ചു. പിന്നീട് സൗത്ത് ബീച്ച്, ഒക്ടോബർ റോഡ് എന്നീ ടിവി പരമ്പരകളിൽ അഭിനയിച്ചു.[7] 2007 ലെ ലൈഫ് ടൈം ടെലിവിഷൻ സിനിമയായ റെക്ലെസ് ബിഹേവിയർ: കാച്ച് ഓൺ ടേപ്പ്, ക്ലോവർഫീൽഡ്[8] എന്നിവയിലും ഹാസ്യചിത്രമായ വാക്ക് ഹാർഡിലും[9] 2009 ൽ പുറത്തിറങ്ങിയ ദി അൺബോൺ[10] എന്ന ഹൊറർ സിനിമയിലും അഭിനയിച്ചു.
2011 ൽ ബ്രദേഴ്‌സ് & സിസ്റ്റേഴ്‌സ്[11] എന്ന പരമ്പരയുടെ അഞ്ചാം സീസണിൽ നഴ്‌സ് ആനി മില്ലറായി അഭിനയിച്ചു. ബ്രേക്കിംഗ് ഇൻ എന്ന കോമഡി പരമ്പരയുടെ ആദ്യ സീസണിൽ മെലാനി ഗാർസിയ എന്ന കഥാപാത്രത്തെ തുടർച്ചയായി അവതരിപ്പിച്ച അന്നബിൾ, അതിനുശേഷം ഈ പരമ്പരയിൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടു..[12][13] ഹൌസ് എന്ന ടെലിവിഷൻ പരമ്പരയിൽ ഡോ. ജെസീക്ക ആഡംസ്[14] എന്ന വേഷം അവതരിപ്പിച്ച അവർ 2012 മെയ് മാസത്തിൽ ഈ പരമ്പയുടെ അവസാനം തുടർന്നിരുന്നു.[15] 2014 മാർച്ചിൽ, ദി ആസ്ട്രോനോട്ട് വൈവ്സ് ക്ലബ് എന്ന എബിസി പരമ്പരയിൽ ട്രൂഡി കൂപ്പറായി അന്നബിൾ അഭിനയിച്ചു.[16]
സ്വകാര്യജീവിതം
[തിരുത്തുക]2010 ഒക്ടോബറിൽ ആനബിൾ ബ്രദേഴ്‌സ് & സിസ്റ്റേഴ്‌സ് പരമ്പരയിലെ തന്റെ സഹനടൻ ഡേവ് ആനബിളിനെ വിവാഹം കഴിച്ചു.[17] 2015 സെപ്റ്റംബറിൽ അവർ ഒരു മകൾക്ക് ജന്മം നൽകി.[18] 2019 ഒക്ടോബറിൽ ദമ്പതികൾ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചു.[19]
അവലംബം
[തിരുത്തുക]- ↑ "Odette Juliette Yustman, Born 05/10/1985 in California". CaliforniaBirthIndex.org. May 10, 1985.
- ↑ "Odette Yustman". Us Weekly.
- ↑ Odette Annable: This is the only picture I have of myself from my birthday today. I am happy, unfiltered and…. Twitter, 2017-5-10
- ↑ Pizzi Campos, Dora (April 21, 2009). "Odette Yustman". Esmas. Archived from the original on 2016-10-20. Retrieved 20 October 2016.
- ↑ "15 (More) Stars You Never Knew Were Latino!". Latina Magazine. Archived from the original on 2017-07-04. Retrieved 20 October 2016.
- ↑ "Moreno Valley|PE.com|Southern California News|News for Inland Southern California". Archived from the original on March 11, 2009.
- ↑ Michael J. Lee (August 27, 2010). "Marine Biology, Beating Up Blonde Girls, and That Tomb Raider Rumor We're Trying to Start: An Exclusive Interview with Odette Yustman". RadioFree.com. Retrieved September 24, 2010.
- ↑ "Odette Yustman Videos, Pics, News, Bio". AskMen.com. May 10, 1985. Archived from the original on 2012-03-26. Retrieved April 3, 2012.
- ↑ "Discover ideas about Olivia Wilde". Pinterest.com. Retrieved 31 May 2017.
- ↑ Michael Fleming (January 29, 2008). "New Line sets up new 'Nightmare'". Variety. Retrieved January 29, 2008.
- ↑ Dos Santos, Kristin (21 September 2010). "Brothers & Sisters: Dave Annable's Real-Life Fiancée Cast as His [Spoiler Alert]!". Eonline.com. Retrieved 31 May 2017.
- ↑ "FOX Broadcasting Company – Breaking In TV Show – Breaking In TV Series – Breaking In Episode Guide". Fox.com. Archived from the original on ഏപ്രിൽ 4, 2012. Retrieved ഏപ്രിൽ 3, 2012.
- ↑ "Odette Annable as Melanie in 'Breaking In' premiering Wednesday, April 6 (9:30–10:00 pm ET/PT) on FOX". Spoilertv.co.uk. Archived from the original on 2012-03-07. Retrieved 2020-04-05.
- ↑ Ng, Philiana (13 September 2011). "Odette Annable Discusses Doing Double Duty on 'House' and 'Breaking In'". Hollywoodreporter.com. Retrieved 31 May 2017.
- ↑ Carpenter, Cassie (22 April 2012). "The doctor is out: After eight seasons, Hugh Laurie and cast say farewell to 'House' at series finale wrap party". Daily Mail. Retrieved 31 May 2017.
- ↑ Goldberg, Lesley (March 14, 2014). "Odette Annable to Co-Star in ABC's 'Astronaut Wives Club'". The Hollywood Reporter. Retrieved March 14, 2014.
- ↑ Jordan, Julie (October 11, 2010). "Dave Annable and Odette Yustman Wed". People. Retrieved February 11, 2019.
- ↑ Leon, Anya (September 10, 2015). "Dave and Odette Annable Welcome Daughter Charlie Mae - See Her First Photos!". People.com. Retrieved February 11, 2019.
- ↑ Jordan, Julie and Jodi Guglielmi (October 15, 2019). "Dave & Odette Annable Separate After 9 Years of Marriage". People.com. Retrieved October 15, 2019.