ഓൾഡ്ബോയ്
ഓൾഡ്ബോയ് | |
---|---|
സംവിധാനം | പാർക് ചാൻ-വൂക് |
നിർമ്മാണം | ഇം സിയുങ്-യോങ് കിം ഡോങ്-ജൂ |
രചന | ഹ്വാങ് ജോ-യൂൻ ഇം ജൂൺ-ഹയോങ് പാർക് ചാൻ-വൂക് |
ആസ്പദമാക്കിയത് | ഓൾഡ് ബോയ് by ഗാരൺ ടുഷിയ നോബുവാകി മിനേഗിഷി |
അഭിനേതാക്കൾ | ചോയ് മിൻ-സിക് യൂ ജി-ടേ കാങ് ഹ്യേ-ജങ് |
സംഗീതം | ജോ യിയോങ്-വൂക് |
ഛായാഗ്രഹണം | ചങ് ചങ്-ഹൂൺ |
ചിത്രസംയോജനം | കിം സാങ്-ബം |
സ്റ്റുഡിയോ | ഷോ ഈസ്റ്റ് എഗ്ഗ് ഫിലിംസ് |
വിതരണം | ഷോ ഈസ്റ്റ് (കൊറിയ) ടാർട്ടാൻ ഫിലിംസ് (യുഎസ്/യുകെ) |
റിലീസിങ് തീയതി |
|
രാജ്യം | ദക്ഷിണ കൊറിയ |
ഭാഷ | കൊറിയൻ |
ബജറ്റ് | US$3 ദശലക്ഷം |
സമയദൈർഘ്യം | 120 മിനിട്ടുകൾ |
ആകെ | $15 ദശലക്ഷം[1] |
ഓൾഡ്ബോയ് (Hangul: 올드보이; RR: Oldeuboi; MR: Oldŭboi) 2003 -ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ നിയോ-നോഹ്വ ചലച്ചിത്രമാണ്. പാർക് ചാൻ-വൂക് ആണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകൻ. ഇതേ പേരിലുള്ള ജാപ്പനീസ് മാംഗ (നോബുവാകി മിനേഗിഷി, ഗാരൺ സുചിയ എന്നീ ആൾക്കാർ തയ്യാറാക്കിയത്) അടിസ്ഥാനമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത് ദ വെൻജിയൻസ് ട്രിലോജിയിലെ രണ്ടാമത്തെ ചിത്രമാണിത്. സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ് ആണ് ഇതിനു മുൻപ് വന്ന ചിത്രം. സിമ്പതി ഫോർ ലേഡി വെൻജിയൻസ് ഇതിനു ശേഷം വന്നതാണ്.
ഓ ഡേ-സു എന്നയാളുടെ ജീവിതമാണ് ഈ ചിത്രം പിന്തുടരുന്നത്. ഇദ്ദേഹം 15 വർഷക്കാലം ഒരു ഹോട്ടൽ മുറിയിൽ തടങ്കലിലായിരുന്നു. ആരാണ് തന്നെ പിടികൂടിയതെന്നോ എന്തിനാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നോ അറിയാതെയാണ് ഇദ്ദേഹം 15 വർഷം ചിലവഴിക്കുന്നത്. സ്വന്തന്ത്രനാകുമ്പോൾ താൻ വീണ്ടും അക്രമത്തിന്റെയും ഗൂഢാലോചനയുടെയും തടങ്കലിലാണെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നു. പ്രതികാരം ചെയ്യാനുള്ള ഇയാളുടെ ആഗ്രഹം ഒരു യുവതിയായ സൂചി പാചകക്കാരിയുമായുള്ള പ്രേമവുമായി ഇടകലർന്നാണ് മുന്നോട്ട് പോകുന്നത്.
2004-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രത്തിന് ഗ്രാന്റ് പ്രീ പുരസ്കാരം ലഭിച്ചു. ക്വെന്റിൻ ടറാന്റിനോ ഈ ചിത്രത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയുണ്ടായി. അമേരിക്കയിൽ നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്.[2] റോജർ എബർട്ടിന്റെ അഭിപ്രായത്തിൽ "എന്ത് പ്രദർശിപ്പിക്കുന്നു എന്നതിലൂടെയല്ല, മൂടുപടങ്ങൾ എല്ലാം അഴിച്ചുകളയുമ്പോൾ മനുഷ്യന്റെ മനസ്സിന്റെ ആഴം എത്രയുണ്ടെന്ന് വെളിവാക്കുന്നതിലൂടെയാണ് ഓൾഡ്ബോയ് ശക്തമായ ഒരു സിനിമയാകുന്നത്".[3] 2008 -ൽ സിഎൻഎൻ ഈ ചിത്രത്തെ പുറത്തിറങ്ങിയിട്ടുള്ളതിൽ ഏറ്റവും മികച്ച പത്ത് ഏഷ്യൻ ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.[4]
ഇതേ പേരിലുള്ള അമേരിക്കൻ റീമേക്ക് 2013 -ൽ പുറത്തിറങ്ങുകയുണ്ടായി. സ്പൈക്ക് ലീ ആയിരുന്നു ഇത് സംവിധാനം ചെയ്തത്.
അവലംബം
[തിരുത്തുക]- ↑ "Oldboy (2005)". Box Office Mojo. Amazon.com. Retrieved 20 മേയ് 2008.
- ↑ "Consensus of Oldboy reviews". Rottentomatoes.com. Retrieved 11 ഏപ്രിൽ 2007.
- ↑ Ebert, Roger. "Ebert review". Chicago Sun-Times. Archived from the original on 21 ഏപ്രിൽ 2007. Retrieved 11 ഏപ്രിൽ 2007.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "CNN: 'Himala' best Asian film in history – INQUIRER.net, Philippine News for Filipinos". Showbizandstyle.inquirer.net. Archived from the original on 22 ഓഗസ്റ്റ് 2015. Retrieved 27 മാർച്ച് 2010.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Oldboy ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Oldboy at the Korean Movie Database
- Oldboy at HanCinema
- Oldboy ഓൾറോവിയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Oldboy
- മെറ്റാക്രിട്ടിക്കിൽ നിന്ന് Oldboy
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Oldboy