ഒന്നര
മലയാളി സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ് ഒന്നര. ഇതിനു 5/6 മുഴം നീളവും 2/2.5 മുഴം വീതിയും കാണും. 1970കളുടെ മധ്യം വരെ വനിതകൾ ഒന്നര വ്യാപകമായി ഉടുത്തിരുന്നു. ഇപ്പോൾ തെക്കെ മലബാറിൽ സ്ത്രീകൾ ഉടുക്കുന്നു. ആരോഗ്യപരമായി ഒന്നര വളരെ നല്ലതായി കരുതുന്നു[അവലംബം ആവശ്യമാണ്]. പെൺകുട്ടികൾ വയസ്സറിയിക്കുന്ന അവസരത്തിൽ സാധാരണയായി ഒന്നര ഉടുപ്പിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.
മറ്റു പേരുകൾ
[തിരുത്തുക]ഒന്നരയെ താർ എന്നും തെക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ പറയാറുണ്ട്. താർ ഉടുക്കുന്നതിനെ തറ്റുടുക്കുക എന്നും പറയുന്നുണ്ട്. ആണുങ്ങളും ചില പ്രത്യേക അവസരങ്ങളിൽ മേൽ വസ്ത്രമായി തറ്റുടുക്കാറുണ്ട്. പലതരത്തിലും താർ ഉടുക്കാറുണ്ട്.
ചരിത്രം
[തിരുത്തുക]മുൻകാലങ്ങളിൽ ഈറനായി ക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകൾ ഒന്നര ഉടുക്കണമെന്നത് ആചാരമായിരുന്നു. സ്തീകൾ വീട്ടിലായിരിക്കുംപ്പോഴും പുറത്തു പോകുമ്പോഴും ഇത് ധരിക്കാറുണ്ട്.[1]
See also
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Dr. Thasneem (March 18, 2016). "Onnara – A Tradition Indians Have Left Back! – BoostUpLife". BoostUpLife. Retrieved March 31, 2016.