Jump to content

വെളിച്ചപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oracle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു ക്ഷേത്രത്തിലെ വെളിച്ചപ്പാട്
കൊടുങ്ങല്ലൂർ ഭരണി കാവുതീണ്ടൽ ദിനത്തിൽ ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ
"Consulting the Oracle" by John William Waterhouse, showing eight priestesses in a temple of prophecy

ഒരു ദേവതയിൽ നിന്ന് ലഭിക്കുന്ന വെളിപാടുകൾ ആജ്ഞാരൂപത്തിൽ നല്കുന്ന ആളാണു് വെളിച്ചപ്പാട് എന്നറിയപ്പെടുന്നത്. പൗരാണിക ഈജിപ്തിലും, ഗ്രീസിലെ ഡെൽഫിയിലും ഇത്തരം വെളിച്ചപ്പാടുകൾ ഉണ്ടായിരുന്നു .[1] കേരളത്തിലെ പല ഭഗവതിക്ഷേത്രങ്ങളിലും വെളിച്ചപ്പാടന്മാർ ഉണ്ട് . വാള്, ചിലമ്പ്, അരമണി, പൂമാല മുതലായവ അണിഞ്ഞുകൊണ്ട് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടന്മാർ ചിലപ്പോൾ സ്വന്തം ശിരസ്സിൽ വെട്ടിമുറിവേല്പിക്കാരുണ്ട് . ചിലയിടങ്ങളിൽ ഇവരെ കാമ്പിത്താൻ(മണ്ണടി ക്ഷേത്രം) എന്നും കോമരം എന്നും വിളിക്കുന്നു. കാസർഗോഡ്, കണ്ണൂർ ഭാഗങ്ങളിൽ തെയ്യത്തിന്റെ പ്രതിപുരുഷനാണു വെളിച്ചപ്പാട് (വെളിച്ചപ്പാടൻ, വെളിച്ചപ്പാടച്ഛൻ). തീയർ, മുകയർ, കമ്മാളർ തുടങ്ങിയവരുടെ കാവുകളിലെല്ലാം ഇവർ വെളിച്ചപ്പാടെന്നും നമ്പ്യാർ,വാണിയർ, മണിയാണി, ശാലിയർ സമുദായ കാവുകളിൽ ഇവർ കോമരമെന്നും അറിയപ്പെടുന്നു. തെയ്യാട്ടമില്ലാത്ത കാലങ്ങളിൽ ദൈവനിയോഗം നടത്തുകയും, തെയ്യത്തോടൊപ്പം ഉറഞ്ഞാടി ദൈവനിഷ്ഠയോടെ അനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. Broad, W. J. (2007), p.19


"https://ml.wikipedia.org/w/index.php?title=വെളിച്ചപ്പാട്&oldid=3974891" എന്ന താളിൽനിന്ന് ശേഖരിച്ചത്