കാർബണിക രസതന്ത്രം
പരമ്പര |
ശാസ്ത്രം |
---|
കാർബൺ എന്ന മൂലകം അടങ്ങുന്ന സംയുക്തങ്ങളുടെ ( കാർബണിക സംയുക്തങ്ങൾ ) ഘടന, സവിശേഷതകൾ, പ്രവർത്തനങ്ങൾ, നിർമ്മാണം എന്നിവയെ പ്രതിപാദിക്കുന്ന രസതന്ത്രത്തിലെ ശാഖയാണ് കാർബണികരസതന്ത്രം. ഈ സംയുക്തങ്ങളിൽ കാർബണിനോടൊപ്പം ഹൈഡ്രജൻ, നൈട്രജൻ,ക്ലോറിൻ, ഓക്സിജൻ, ഫോസ്‌ഫറസ്, സിലിക്കൺ, സൾഫർ, ഹാലോജനുകൾ എന്നിവയാണ് പ്രധാനമായും ചേർന്നിരിക്കുക[1][2][3] .
ഘടനാപരമായി കാർബണികസംയുക്തങ്ങൾ വ്യതിരിക്തത പുലർത്തുന്നു. കാർബണികസംയുക്തങ്ങൾ ഉപയോഗിച്ചുള്ള അപ്ലിക്കേഷനുകൾ നിരവധിയാണ്. പെയിന്റ്, പ്ലാസ്റ്റിക്, ഭക്ഷണം ,പൊട്ടിത്തെറിയുണ്ടാക്കുന്ന വസ്തുക്കൾ, മരുന്നുകൾ, പെട്രോകെമിക്കലുകൾ എന്നു തുടങ്ങി നിത്യജീവിതത്തിലുപയോഗിക്കുന്ന മിക്ക വസ്തുക്കളും ഘടനാപരമായി കാർബണികസംയുക്തങ്ങളാൽ നിർമ്മിതമാണ്.
പ്രത്യേകതകൾ
[തിരുത്തുക]ഓർഗാനിക് സംയുക്തങ്ങളുടെ ഭൗതികപരമായ പ്രത്യേകതകൾ രണ്ടായി തരംതിരിച്ചിരിക്കുന്നു:
- ക്വാണ്ടിറ്റേറ്റീവ്
- ക്വാളിറ്റേറ്റീവ്.
ദ്രവണാങ്കം, തിളനില, അപവർത്തന സംഖ്യ മുതലായവ ക്വാണ്ടിറ്റേറ്റീവും നിറം, മണം, ലായകത്വം (Solubility) മുതലായവ ക്വാളിറ്റേറ്റീവുമാണ്.
ദ്രവണാങ്കവും തിളനിലയും
[തിരുത്തുക]ഓർഗാനിക് അല്ലാത്ത ധാരാളം സംയുക്തങ്ങളെ അപേക്ഷിച്ച് ഇവ തിളക്കുകയും ദ്രവിക്കുകയും ചെയ്യുന്നു. ആദ്യ കാലങ്ങളിൽ ദ്രവണാങ്കവും തിളനിലയും ഇവയെപ്പറ്റിയുള്ള പ്രധാന കാര്യങ്ങൾ അറിയാനായി ഉപയോഗിച്ചിരുന്നു. ഇവയുടെ ശുദ്ധി (Purity), ഇവയെ തിരിച്ചറിയൽ മുതലായവക്കായി ദ്രവണാങ്കവും തിളനിലയും ഉപയോഗപ്പെടുത്തിയിരുന്നു.
ലായകത്വം
[തിരുത്തുക]സാധാരണ ഓർഗാനിക് സംയുക്തങ്ങൾ വെള്ളത്തിൽ അലിയാത്തവയാണ്. ഹൈഡ്രജൻ ബന്ദനം ഉൾപ്പെട്ട ആൽക്കഹോളുകൾ, അമീനുകൾ, കാർബോക്സിലിക് ആസിഡുകൾ മുതലായ കൂട്ടങ്ങൾ ഉൾപ്പെട്ട ഓർഗാനിക് സംയുക്തങ്ങൾ മാത്രം ഇതിനൊരു അപവാദമായി നിൽക്കുന്നു.
ചരിത്രം
[തിരുത്തുക]ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ കാർബണിക സംയുക്തങ്ങളെ കുറിച്ച് മനുഷ്യന് അറിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]
രാസപ്രവർത്തനം
[തിരുത്തുക]വളരെ അധികം രാസപ്രവർത്തനങ്ങൾ ഉണ്ടെങ്കിലും അവയെ ആദേശ രാസ പ്രവർത്തനം ,അഡിഷൻപ്രവർത്തനം , ജ്വലനം ,താപീയവിഘടനം ,പോളിമെറൈസേഷൻ എന്നിങ്ങനെ തിരിക്കാം .
അവലംബം
[തിരുത്തുക]- ↑ Robert T. Morrison, Robert N. Boyd, and Robert K. Boyd, Organic Chemistry, 6th edition (Benjamin Cummings, 1992, ISBN 0-13-643669-2) - this is "Morrison and Boyd", a classic textbook
- ↑ John D. Roberts, Marjorie C. Caserio, Basic Principles of Organic Chemistry,(W. A. Benjamin, Inc. ,1964) - another classic textbook
- ↑ Richard F. and Sally J. Daley, Organic Chemistry, Online organic chemistry textbook. Ochem4free.info
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- MIT.edu Archived 2007-04-21 at the Wayback Machine., OpenCourseWare: Organic Chemistry I
- HaverFord.edu, Organic Chemistry Lectures, Videos and Text
- Journal of Organic Chemistry (subscription required) (Table of Contents)
- Organic Letters (Pubs.ACS.org, Table of Contents)
- Thime-Connect.com Archived 2008-01-24 at the Wayback Machine., Synlett
- Thieme-Connect.com Archived 2009-01-19 at the Wayback Machine., Synthesis
- Organic-Chemistry.org, Organic Chemistry Portal - Recent Abstracts and (Name)Reactions
- Orgsyn.org, Organic Chemistry synthesis journal
- Ochem4free.info, Home of a full, online, peer-reviewed organic chemistry text
- CEM.MSU.edu, Virtual Textbook of Organic Chemistry
- Organic Chemistry Resources WorldWide - A collection of Links Archived 2015-03-16 at the Wayback Machine.
- Thinkquest.org Archived 2009-02-26 at the Wayback Machine., Organic Families and Their Functional Groups
- Organic.RogerFrost.com, Roger Frost's Organic Chemistry - multimedia for teaching and learning
- ChemHelper.com, Organic chemistry help
- Organic-Chemistry-Tutor.com Archived 2019-08-01 at the Wayback Machine., Organic Chemistry Tutor
- ACDlabs.com Archived 2010-07-22 at the Wayback Machine., Chemical Freeware
- Chemaxon.com Archived 2010-01-20 at the Wayback Machine., Chemical Freeware from ChemAxon.
- AceOrganicChem.com Archived 2010-01-23 at the Wayback Machine.,
- OrgChemInfo.8k.com Archived 2010-06-16 at the Wayback Machine., A collection of Organic chemistry Resources
- Benzylene.com Archived 2009-10-16 at the Wayback Machine., Organic Chemistry Reactions, Mechanisms, and Problems
- Beilstein-Journals.org, Beilstein Journal of Organic Chemistry (Open Access)