Jump to content

അലങ്കാരച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ornamental plant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലങ്കാരച്ചെടി
താജ് മഹലിന്റെ പൂന്തോട്ടം

പൂന്തോട്ടങ്ങളിലോ ഓഫീസ്, വീട് തുടങ്ങിയ കെട്ടിടങ്ങൾക്കകത്തോ അലങ്കാരത്തിന് വേണ്ടി മാത്രമായി വളർത്തുന്ന സസ്യങ്ങളാണ് അലങ്കാരച്ചെടികൾ (Ornamental plant). ഇവയെ പരിപാലിക്കുന്നത്, ഉദ്യാന വിജ്ഞാനത്തിന്റെ ഭാഗമായ പുഷ്പകൃഷിയിൽ ഉൾപ്പെടുന്നു.

സാധ്യതകൾ

[തിരുത്തുക]
ടോപിയറി - തിരുവനന്തപുരം ബോട്ടാണിക്കൽ ഗാർഡൻ

ചെടികളെ വെട്ടിയൊരുക്കി വിവിധ രൂപങ്ങളിലാക്കിയും വിവിധ വർണ്ണ സസ്യങ്ങൾ നട്ടുപിടിപ്പിച്ചും സവിശേഷമായ കായ്കളോ ഘടനാ വൈശിഷ്യമോ ഉള്ള ഇല, പൂക്കൾ, കാണ്ഡം, വേര് എന്നിവ പ്രദർശിപ്പിക്കുന്നതിനോ അലങ്കാരച്ചെടികൾ വളർത്തുന്നു. സുഗന്ധത്തെ മുൻനിർത്തിയും ഇവയെ വളർത്താറുണ്ട്. കള്ളിച്ചെടികളിൽ സവിശേഷത അവയുടെ മുള്ളുകളുടെ വൈവിധ്യവും ക്രമീകരണവുമാണ്.

അലങ്കാര വൃക്ഷങ്ങൾ

[തിരുത്തുക]

അലങ്കാരച്ചെടികളായി വളർത്തുന്ന വൃക്ഷങ്ങളെ അലങ്കാര വൃക്ഷങ്ങൾ എന്നു വിളിക്കാം. ബോൺസായ് വൃക്ഷങ്ങൾ, വിവിധ ഇനങ്ങളായ പന, ചെറി ബ്ലോസം തുടങ്ങിയവ ഇങ്ങനെ വളർത്തുന്നവയാണ്. വഴിയോര പാർക്കുകളിൽ (Roadside Park) ഇങ്ങനെയുള്ള വൃക്ഷങ്ങൾ അനുയോജ്യമാണ്.

പുല്ലിനങ്ങൾ

[തിരുത്തുക]
പോതപ്പുല്ല് അലങ്കാര പുൽച്ചെടി

അലങ്കാരച്ചെടികളായി വളർത്താൻ പുല്ലിനങ്ങൾ വളരെ അനുയോജ്യമാണ്. കുറഞ്ഞ കാലം കൊണ്ട് വളർത്തുന്നതിനും വിവിധ നിറങ്ങളുള്ളവയെ ചെടിച്ചട്ടികളിലും മറ്റും വളർത്തി ഇടകലർത്തി മനോഹരമായി ക്രമീകരിക്കുന്നതിനും സാധിക്കുന്നു. പൊവേസി ഇനത്തിൽപ്പെട്ട സസ്യങ്ങൾ ഇങ്ങനെ വളർത്താൻ വളരെ സൗകര്യമാണ്.

കുറ്റിച്ചെടികൾ

[തിരുത്തുക]

വെട്ടിയൊരുക്കി വിവിധ രൂപങ്ങളിലായി ക്രമീകരിക്കുന്നത് കുറ്റിച്ചെടി ഇനത്തിൽപ്പെട്ട സസ്യങ്ങൾ വളരെ അനുയോജ്യമാണ്. ബോട്ടാണിക്കൽ ഗാർഡനുകളിലെ ഒരു പ്രധാന ആകർഷണമാണ് ഇത്തരം ടോപിയറി രൂപങ്ങൾ. പെട്ടെന്ന് ഇലകൊഴിയാത്ത കുറ്റിച്ചെടികളാണ് ഇങ്ങനെ ശിൽങ്ങളാക്കുന്നത്. ഇതൊരുതരത്തിൽ, ജീവനുള്ള ശിൽപങ്ങളെ സൃഷ്ടിക്കുന്ന കലയാണ്[1], [2].

അവലംബം

[തിരുത്തുക]
  1. [1]|The Complete Book of Pruning
  2. [2] Archived 2017-01-08 at the Wayback Machine.|കലാകൗമുദി‍
"https://ml.wikipedia.org/w/index.php?title=അലങ്കാരച്ചെടി&oldid=3832155" എന്ന താളിൽനിന്ന് ശേഖരിച്ചത്