Jump to content

Père Jean Marie Delavay

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രഞ്ചുകാരനായ ഒരു മിഷനറിയും പര്യവേഷകനും സസ്യശാസ്ത്രജ്ഞനും ആയിരുന്നു Père Jean-Marie Delavay (ജനനം 28 ഡിസംബർ 1834 മരണം 31 ഡിസംബർ 1895). മിക്കവാറും ഇന്നത്തെ യുനാനിലെ മൂന്ന് സമാന്തരനദീ സംരക്ഷിതപ്രദേശങ്ങളിൽ ആദ്യമായി പര്യവേഷണം നടത്തിയ പാശ്ചാത്യനായിരിക്കാം ഇദ്ദേഹം എന്നുകരുതപ്പെടുന്നു.[1]

പിൽക്കാലത്ത്

[തിരുത്തുക]

സസ്യശേഖരണത്തിൽ വലിയതോതിൽ ശ്രദ്ധകാണിച്ച അദ്ദേഹം രണ്ടുലക്ഷത്തിലേറെ സ്പെസിമനുകൾ തിരികെ ഫ്രാൻസിലേക്ക് അയയ്ക്കുകയും അവയിൽ നിന്നും ധാരാളം പുതിയ ജനുസുകളും 1500 -ലേറെ പുതിയ സ്പീഷിസുകളും വിവരിക്കപ്പെടുകയും ചെയ്തു. ഈ പ്രവർത്തനം പ്രധാനമായി ചെയ്തത് പാരീസ് പ്രകൃതിചരിത്രമ്യൂസിയത്തിലെ Adrien René Franchet ആണ്.

നാമകരണം

[തിരുത്തുക]

Abies delavayi, Magnolia delavayi, Paeonia delavayi എന്നിവ ഉൾപ്പെടെ പലസസ്യങ്ങളും അദ്ദേഹത്തിന്റെ നാമം വഹിക്കുന്നു.

അവലംബം

[തിരുത്തുക]
  1. http://www.eoearth.org/article/Three_Parallel_Rivers_of_Yunnan_Protected_Areas,_China#gen7
  2. "Author Query for 'Delavay'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=Père_Jean_Marie_Delavay&oldid=3704859" എന്ന താളിൽനിന്ന് ശേഖരിച്ചത്