Jump to content

പദ്മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Padmini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്മിനി രാമചന്ദ്രൻ
പത്മിനി 1950 ൽ
ജനനം
പത്മിനി

(1932-06-12)12 ജൂൺ 1932[1]
മരണം24 സെപ്റ്റംബർ 2006(2006-09-24) (പ്രായം 74)
മറ്റ് പേരുകൾNatiya Peroli, Pappima, Thiruvancore Sisters
സജീവ കാലം1947-1979
1984-1994
2002 (Television)
ജീവിതപങ്കാളി(കൾ)രാമചന്ദ്രൻ
(m.1961; died in 1981)
കുട്ടികൾപ്രേമാനന്ദ് (b.1963)
മാതാപിതാക്ക(ൾ)തങ്കപ്പൻ നായർ (പിതാവ്)
സരസ്വതി (മാതാവ്)
ബന്ധുക്കൾശോഭന (മരുമകൾ)
അംബിക സുകുമാരൻ
വിനീത് (nephew)
സുകുമാരി (കസിൻ)
കുടുംബംലളിത (sister)
രാഗിണി (sister)
ചന്ദ്രകുമാർ (brother)
ഒപ്പ്
"Padmini"

250 ലധികം ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് പദ്മിനി. (ജൂൺ 12, 1932 - സെപ്റ്റംബർ 24, 2006).

തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാർ ൽ ഒരാളാ‍യിരുന്നു പദ്മിനി. മലയാളചലച്ചിത്രരംഗത്തെ ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വർഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേരാ നാം ജോക്കർ തുടങ്ങിയ ഏതാനും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇടക്കാലത്ത് അമേരിക്കയിലായിരുന്ന പത്മിനി 1984-ൽ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി നോക്കെത്താദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഭർത്താവ് - അന്തരിച്ച ഡോക്ടർ രാമചന്ദ്രൻ. മകൻ - ഡോ. പ്രേം ചന്ദ്രൻ. പ്രശസ്ത നടി ശോഭന പത്മിനിയുടെ സഹോദര പുത്രിയാണ്. നടി സുകുമാരി അടുത്ത ബന്ധുവാണ്.ഗുരു ഗോപിനഥിന്റെ കീഴിലാണ്‌ നൃത്തം അഭ്യസിച്ചത്. ജെ. ശശികുമാർ സംവിധാനം ചെയ്ത ഡോളർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

അഭിനയിച്ച തമിഴ് സിനിമകൾ

[തിരുത്തുക]
  • വഞ്ചിക്കോട്ടൈ വാളിഭൻ
  • പണം
  • രാജാ രാണി
  • ചിത്തി
  • വിയറ്റ്നാം വീട്
  • ഇരു മലർകൾ
  • പുനര്‌ജന്മം
  • തില്ലാനാ മോഹനാമ്പാൾ
  • സരസ്വതി ശഭദം
  • പേസും ദൈവം
  • റിക്ഷാക്കാരൻ
  • ദൈവപിറവി
  • കൺകണ്ട ദൈവം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


  1. "Front Page : Queen of Tamil cinema no more". Chennai, India: The Hindu. 26 സെപ്റ്റംബർ 2006. Archived from the original on 3 ജനുവരി 2013. Retrieved 7 ജൂൺ 2011.
"https://ml.wikipedia.org/w/index.php?title=പദ്മിനി&oldid=3846492" എന്ന താളിൽനിന്ന് ശേഖരിച്ചത്