Jump to content

പഡുരക്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paduraksa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഡുരക്സ ഇടത്ത്, അമ്പലത്തിന്റെ പ്രധാന തലത്തിലേക്കുള്ള കവാടം. കാൻഡി ബെൻടാർ വലത്ത്, അമ്പലത്തിന്റെ പുറത്തെ തലത്തിലേക്കുള്ള പ്രവേശനകവാടം.

ഇന്തോനേഷ്യയിലെ ജാവ, ബാലി എന്നീ ദ്വീപുകളിൽ കാണപ്പെടുന്ന അമ്പലങ്ങളുടെയും, പ്രധാന കൊട്ടാരങ്ങളുടെയും അകത്ത് കാണപ്പെടുന്ന വാതിലുകളാണ് പഡുരക്സ അഥവാ കോറി. പുരാതന ഹിന്ദു-ബുദ്ധ കാലഘട്ടങ്ങളിലെ വിവിധതരം കെട്ടിടങ്ങളുടെ രൂപഘടനയിലെ ഒരു പ്രത്യേകതരം വാതിലുകളാണിത്. ക്ഷേത്രത്തിന്റെയും കൊട്ടാരങ്ങളുടെയും ഏറ്റവും വിശുദ്ധസ്ഥലത്തെ ചുറ്റുപാടുനിന്നും വേർതിരിക്കുന്ന വാതിലാണിത്. [1]

ബാലിയിലെ പുര പുസേ ദേശ സിങ്കപഡു ക്ഷേത്രത്തിലെ വളരെ അലങ്കരിക്കപ്പെട്ട്  പഡുരക്സ.

കാൻഡിയുടെ ഒരു വാതിൽ രൂപമാണ് പഡുരക്സ. പഡുരക്സക്ക് മൂന്ന് ഭാഗങ്ങളുണ്ട്. പടികൾ സ്ഥിതിചെയ്യുന്ന അടിത്തറ. വാതിൽസ്ഥിതിചെയ്യുന്ന അതിന്റെ മദ്ധ്യഭാഗം. മുകളിലുള്ള കിരീടഭാഗം എന്നിങ്ങനെയാണ് അവ. മിക്കവാറും പടിക്കെട്ടുകൾക്കുമുകളിൽ അനേകം ചിത്രപ്പണികളോട് കൂടിയ മരത്തിന്റെ വാതിലുണ്ടായിരിക്കും. [2]

പടികൾ നിറഞ്ഞ കാൻഡിയുടെ രൂപമാണ് പഡുരക്സക്കുള്ളത്. ഇതിൽ അനേകം ചിത്രപ്പണികളും ആഭരണങ്ങളും, കൊളുത്തുകളും, ഞാത്തുകളും, ചിഹ്നങ്ങളും ഉണ്ടായിരിക്കും. ബാലിയിലെ പഡുരക്സകളുടെ കിരീടങ്ങളിൽ തീനാളങ്ങളുടെതുപോലുള്ള ചിത്രപ്പണികളും ഖഗോള വസ്തുക്കളുടെ രൂപങ്ങളും ഉണ്ടായിരിക്കും. സിംഹങ്ങളുടേതുപോലുള്ള രൂപങ്ങൾ വാതിലിന്റെ ഇരുവശത്തും ഉണ്ടായിരിക്കും. കവാടത്തിന്റെ മുകളിൽ ഭോമയുടെ തല കൊത്തിവച്ചിരിക്കും. പ്രധാനക്ഷേത്രത്തിന്റെ ഏറ്റവും അകത്തുള്ള വിശുദ്ധതലത്തിന്റെ കവാടത്തിലുള്ള കോറിയെ കോറി അഗുങ്ങ് അഥവാ മഹത്തായ കോറി എന്നുവിളിക്കുന്നു. സെൻഡങ്ങ് ഡുവുറിലെ മുസ്ളിം സെമിത്തേരിക്കുമുന്നിലുള്ള പഡുരക്സയുടെ മുകളിൽ നിഗൂഢമായ ചിറകുകളോടുകൂടിയ ഒരു രൂപമുണ്ട്. ഇത് മെരു പർവ്വതത്തിന്റെ ചിറകുകളെ സൂചിപ്പിക്കുന്നു എന്നു വിചാരിക്കപ്പെടുന്നു. ഇത് ഖഗോള ദേവതയായ ഗരുഡന്റെ ചിറകുകളാണ് വിചാരിക്കപ്പെടുന്നു. [3]

പുരാതന ജാവനീസ്, ബാലിനീസ് ഹിന്ദുക്ഷേത്രങ്ങൾ

[തിരുത്തുക]

ജാവനീസ്, ബാലിനീസ് ഹിന്ദുക്ഷേത്രങ്ങളുടെ രൂപഘടനയിലെ പ്രധാന വാതിലുകളാണ് പഡുരക്സയും കാൻഡി ബെൻടാറും. രണ്ടുതരം വാതിലുകളും ക്ഷേത്രങ്ങളുടെ വിവിധ വിശുദ്ധതലങ്ങളെത്തമ്മിൽ വേർതിരിക്കുന്ന കവാടങ്ങളാണ്. ബാലിനീസ് ക്ഷേത്രങ്ങളിൽ ചുറ്റുപാടുകളുമായി ക്ഷേത്രത്തിനെ വേർതിരിക്കുന്ന പ്രവേശനകവാടമാണ് കാൻഡി ബെൻടാർ. നിസ്തമണ്ഡല എന്ന ക്ഷേത്രത്തിന്റെ ഏറ്റവും പുറത്തെ തലത്തിലുള്ള പ്രവേശനകവാടമാണിത്. പഡുരക്സ എന്ന വാതിൽ ക്ഷേത്രത്തിന്റെ മദ്ധ്യമണ്ഡലവും ഏറ്റവും പവിത്രമായ ഉത്തമമണ്ഡലവും തമ്മിൽ വേർതിരിക്കുന്ന കവാടമാണ്. ബാലിയിൽ പഡുരക്സയിലൂടെയുള്ള പ്രവേശനം പുരോഹിതർതക്കും ദൈവങ്ങൾക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

തുടക്കവും പരിണാമവും

[തിരുത്തുക]
ട്രൊവുലാൻ പുരാവസ്തു സമുച്ചയത്തിലുള്ള 13-ാം നൂറ്റാണ്ടിലെ പഡുരക്സ, ബജാങ്ങ് രാടു.

പരമ്പരാഗത ഇന്ത്യൻ ഗോപുരത്തിന്റെ പരമ്പരാഗത ഇന്തോനേഷ്യൻ രൂപമാണ് പഡുരക്സ. 8-ാം നൂറ്റാണ്ടിലെയും 9-ാം നൂറ്റാണ്ടിലെയും മദ്ധ്യ ജാവയിലെ ക്ഷേത്രങ്ങളിൽ (പ്രംബനൻ, പ്ലഒസാൻ, രാടു ബോകൊ)മേൽക്കൂരയുള്ള കവാടങ്ങളുടെ ആദ്യരൂപങ്ങൾ കാണപ്പെടുന്നു. പിന്നീട് ഈ കവാടങ്ങൾ കൂടുതൽ വീതികുറഞ്ഞരൂപങ്ങളിലേക്ക് എത്തി.  കിഴക്കേ ജാവയിലുള്ള കാൻഡി ജാഗോയിലാണ് 13-ാം നൂറ്റാണ്ടിലുള്ള കാൻഡി ബെൻടാറും പഡുരക്സയും കണ്ടെത്തിയത്. 13-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടിലുമുള്ള സിങ്കസരി, മജപഹി കാലഘട്ടത്തിൽ കിഴക്കേ ജാവയിലെ ഹിന്ദുക്ഷേത്രങ്ങളിലേതുപോലുള്ള പഡുരസ്കകളും കാൻഡി ബെൻടാറുകളുമാണ് ബാലിനീസ് ക്ഷേത്രങ്ങളിൽ കാണപ്പെടുന്നത്. 14-ാം നൂറ്റാണ്ടിൽ മജപഹി സാമ്രാജ്യത്തിന്റെ തലസ്ഥാനത്തു സ്ഥിതിചെയ്യുന്ന പഡുരക്സയാണ് ബജങ്ങ് രാടു(കുള്ളൻ ചിത്രശലഭം എന്നതിന്റെ ജാവനീസ്). ഇതാണ് ഇന്നും നിലകൊള്ളുന്ന ഏറ്റവും പുരാതനമായ പഡുരക്സ. ബജങ്ങ് രാടുവിലുള്ള പ്രവേശനകവാടത്തിലുള്ള തുളകൾ ഒരു കാലത്ത് ഇതിൽ രണ്ട് വാതിലുകൾ ഉണ്ടായിരുന്നതിന്റെ തെളിവാണ്.

15-ാം നൂറ്റാണ്ടിലെ ഇസ്ലാമിക് കാലഘട്ടത്തിലും പഡുരക്സകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. അഹിന്ദുക്കളുടെ ഉപയോഗത്തിനായി തെരഞ്ഞെടുത്തിരുന്ന പഡുരക്സകളുടെ പേരാണ് കോറി അഗുങ്ങ്. കൊട്ടഗെഡെയിൽ സ്ഥിതിചെയ്യുന്ന മെസ്ജിദ് ഗെധെ മടരം ന്റെ പ്രവേശനകവാടത്തിൽ ഒരു കോറി അഗുങ്ങ് സ്ഥിതിചെയ്യുന്നുണ്ട്. ഇതിനുള്ളിലാണ് പനെമ്പഹൻ സെനൊപടി യുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ജാവയിലെ ഏറ്റവും പഴയ മോസ്കുകളിൽ ഒന്നാണ് 16-ാം നൂറ്റാണ്ടിലെ മെനര കുഡുസ് മോസ്ക്.  ഇതിന്റെ ചുറ്റുപാടിൽ ഒരു കോറി അഗുങ്ങും മോസ്കിനുള്ളിൽ ഒരു കോറി അഗുങ്ങും സ്ഥിതിചെയ്യുന്നു. ഇസ്ലാമിക് ജാവയിലുള്ള അനേകം ക്രേറ്റൺ (കൊട്ടാരം) സമുച്ചയങ്ങളിലും കോറി അഗുങ്ങുകൾ ഉണ്ട്. യൊഗ്യകർട സുൽത്താനേറ്റിലെ ക്രേറ്റൺ ങ്കയോഗ്യകർട ഹ‍ഡിനിൻഗ്രാട്, സിറെബോൺ സുൽത്താനേറ്റിലെ ക്രേറ്റൺ കസേപുഹനും കനോമാനും. ബാൻടെൻ സുൽത്താനേറ്റിലെ ക്രേറ്റൺ കൈബോൺ ഇവയിലെല്ലാം കോറി അഗുങ്ങുകൾ കാണപ്പെടുന്നു. ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം അയാളപ്പെടുത്താനായി മുസ്ലിം സെമിത്തേരി സമുച്ചയങ്ങളും കോറി അഗുങ്ങുകൾ ഉപയോഗിച്ചിരുന്നു. ഇമോഗിരി സെമിത്തേരി സമുച്ചയം ഇതിനൊരുദാഹരണമാണ്. സെൻഡങ്ങ് ഡുവുർ സെമിത്തേരി സമുച്ചയത്തിൽ രണ്ട് കോറി അഗുങ്ങുകൾ ഉണ്ട്. ഇവയിൽ ചിറകുകളുള്ള ക്ഷേത്രരൂപങ്ങളുണ്ട്. ചിറകുള്ള മെരു പർവ്വതത്തിനെയാണിത് സൂചിപ്പിക്കുന്നത്. [4]

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Wardani, Sitindjak & Mayang Sari 2015, p. 2.
  2. Davison 2003, p. 36.
  3. Uka Tjandrasasmita 2009, pp. 243.
  4. Uka Tjandrasasmita 2009, pp. 242–3.
"https://ml.wikipedia.org/w/index.php?title=പഡുരക്സ&oldid=3441425" എന്ന താളിൽനിന്ന് ശേഖരിച്ചത്