ഈനാമ്പേച്ചി
ഇന്ത്യൻ ഈനാമ്പേച്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. crassicaudata
|
Binomial name | |
Manis crassicaudata E. Geoffroy, 1803
|
ഈനാമ്പേച്ചി[2] അഥവാ ഇന്ത്യൻ ഈനാമ്പേച്ചി (ശാസ്ത്രീയനാമം: Manis crassicaudata) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഈനാമ്പേച്ചി ജനുസ്സിൽപ്പെട്ട ഒരു ജന്തുവാണ്.
വിവരണം
[തിരുത്തുക]ഇവയുടെ ശരീരം മുഴുവനും കവചം പോലെ ശല്ക്കങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കടുവ പോലെയുള്ള ശത്രുവിൽ നിന്ന് രക്ഷപെടുന്നതിനുവേണ്ടി സ്വയം പ്രതിരോധത്തിനായി ഒരു പന്തുപോലെ ചുരുണ്ടുകൂടുന്നു. ഈയവസരത്തിൽ ശല്ക്കത്തിന്റെ നിറം മാറി അതിനു ചുറ്റുമുള്ള ഭൂമിയുടെ നിറമായി തീരുന്നു.
[3] മങ്ങിയ ഊത നിറം കലർന്ന വെള്ളത്തൊലിയും മുകൾഭാഗത്ത് അതിനെ മുടിനിൽക്കുന്ന ഒരുകൂട്ടം മഞ്ഞ ചെതുമ്പലുകളുള്ള ജീവിയാണ് ഈനാംപേച്ചി. [4] അങ്ങുമിങ്ങും ചുവപ്പു കലർന്ന തവിട്ടുനിറവുമുണ്ട്. മുഖത്തു ശരീരത്തിന്റെ അടിവശത്തു മാത്രമേ തൊലി കാണാൻ കഴിയൂ. അതിന്റെ പിൻകാലുകളിൽ പാദത്തിന്റെ അടിവശം കട്ടിയുള്ള തൊലിയോടുകൂടിയതും മൂർച്ഛയില്ലാത്ത നീളം കുറഞ്ഞ നഖങ്ങളോടുകൂടിയതുമാണ്. മുൻകാലുകളാകട്ടെ ശക്തവും വളരെ നീളമുള്ള നഖങ്ങളോടു കൂടിയതുമാണ്.
വലിപ്പം
[തിരുത്തുക]ശരീരത്തിന്റെ മൊത്തം നീളം: 60-70 സെ.മീ.
തൂക്കം: 9-11 കിലോ.
ആവാസം / കാണപ്പെടുന്നത്
[തിരുത്തുക]ബംഗ്ലാദേശ്[5], ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ [6]എന്നീ രാജ്യങ്ങളിലെ കുന്നുകളിലെ സമതലപ്രദേശങ്ങളിൽ ഇതിനെ സാധാരണ കണ്ടുവരുന്നു. മറ്റുസ്ഥലങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നില്ല.
പെരുമാറ്റം
[തിരുത്തുക]മുൻകാലുകളിലെ നഖങ്ങൾകൊണ്ട് മൺകൂനകളിലും തടികളിലും കാണപ്പെടുന്ന ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷിക്കുന്ന കീടഭോജി വിഭാഗത്തിൽപ്പെടുന്നവയാണിവ. നിശാസഞ്ചാരികളായ ഇവ പകൽ മുഴുവനും ആഴത്തിലുള്ള മാളങ്ങളിൽ വിശ്രമിക്കുന്നു. ഇവയെ ഇറച്ചിയ്ക്കും പരമ്പരാഗതമായ ഔഷധ നിർമ്മാണത്തിനും വേണ്ടി വേട്ടയാടപ്പെടുന്നു. [1]ശത്രുക്കളെ കണ്ടാൽ ഈനാംപേച്ചി ശക്തമായി ചീറും.
ഈനാമ്പേച്ചികൾക്ക് ശരീരത്തെ പൊതിഞ്ഞ് കെരാറ്റിൻ എന്ന വസ്തു കൊണ്ടു നിർമ്മിതമായ വലിയ ശൽക്കങ്ങൾ ഉണ്ട്. നിശാചാരികളായ ഈനാമ്പേച്ചികളെ അവയുടെ അതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാൻ സഹായിക്കുന്നു.
ഈനാമ്പേച്ചി ദിനം
[തിരുത്തുക]ഫെബ്രുവരി 20-ാം തീയതി ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു. [7]
ഏറ്റവും നന്നായി കാണാവുന്നത്
[തിരുത്തുക]1. മുതുമല നാഷണൽ പാർക്ക് (തമിഴ്നാട്)
2.ബന്ദിപ്പൂർ നാഷണൽ പാർക്ക് (കർണ്ണാടകം)
നിലനില്പിനുള്ള ഭീഷണി
[തിരുത്തുക]വേട്ടയാടൽ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Baillie, J.; Challender, D.; Kaspal, P.; Khatiwada, A.; Mohapatra, R.; Nash, H. (2014). "Manis crassicaudata". The IUCN Red List of Threatened Species. 2014. IUCN: e.T12761A45221874. doi:10.2305/IUCN.UK.2014-2.RLTS.T12761A45221874.en. Retrieved 14 January 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ ”Pangolins And Porcupines” by Jayantha Jayawardene, ”Daily News”, 21 August 2006. http://www.angelfire.com/planet/wildlifesl/articles/dn_pangolins_porcupines.htm (Retrieved on 4-6-2011).
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 165.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-05. Retrieved 2018-02-14.
- ↑ Schlitter, D.A. (2005). "Order Pholidota". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 530. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ "World Pangolin Day".