കടുവ
കടുവ | |
---|---|
സൈബീരിയൻ കടുവ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Carnivora |
Suborder: | Feliformia |
Family: | Felidae |
Genus: | Panthera |
Species: | P. tigris
|
Binomial name | |
Panthera tigris | |
Subspecies | |
| |
Tiger's historical range in about 1850 (pale yellow) and in 2006 (in green).[3] | |
Synonyms | |
മാംസഭുക്കുകൾ ആയ മാർജ്ജാരകുടുംബത്തിലെ വലിയ പൂച്ചകൾ ലെ (Felidae) ഏറ്റവും വലിയ ജീവിയാണ് കടുവ (ശാസ്ത്രീയ നാമം: Panthera Tigris). ഏഷ്യൻ വൻകരയിലാണ് കടുവകളെ കണ്ടുവരുന്നത്. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശമായ ബംഗാൾ കടുവയാണ്.
പ്രത്യേകതകൾ
[തിരുത്തുക]കടുംതവിട്ടു നിറത്തിലുള്ള ശരീരത്തിനു കുറുകെയുള്ള കറുത്ത വരകൾ കടുവകളെ കണ്ടാൽ ഇതരജന്തുക്കളിൽ നിന്നു പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നു. പക്ഷേ വനങ്ങളിലെ നിറങ്ങൾക്കനുസൃതമായതരത്തിൽ കടുവയെ സ്വയം ഒളിപ്പിച്ചു നിർത്തുവാനും അവയുടെ നിറം ഉപകരിക്കുന്നു. ഇരകളേയും മറ്റും ദീർഘനേരം ഇമവെട്ടാതെ നോക്കിയിരിക്കാനും ഇവക്കു കഴിയും.
കായികം
[തിരുത്തുക]കാട്ടുപോത്ത്, കാട്ടുപന്നി, കേഴമാൻ മുതലായ മൃഗങ്ങളാണ് സാധാരണ കടുവകളുടെ ഭക്ഷണം. എന്നാൽ ചുരുക്കം സന്ദർഭങ്ങളിൽ കാണ്ടാമൃഗം, ആന എന്നിവയെയും വേട്ടയാടാറുണ്ട്. കഴുത്തിനു പിറകിൽ തന്റെ ദംഷ്ട്രകളിറക്കിയാണ് കടുവ ഇരകളെ കീഴടക്കുന്നത്. അങ്ങനെ ചെയ്യുന്നതു വഴി സുഷുമ്നാ നാഡി തകർക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ നിർവീര്യമാക്കുവാനും കടുവയ്ക്കു കഴിയുന്നു.
മാർജ്ജാര കുടുംബത്തിലെ ഇന്ന് ജിവിച്ചിരിക്കുന്നതിൽ ഏറ്റവും വലുതും ശക്തിയേറിയതുമായ അംഗമാണ് കടുവ. പൂർണ്ണവളർച്ചയെത്തിയ ആൺകടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ള കടുവകളും അപൂർവ്വമല്ല. ഇന്ത്യയിൽ 1967-ൽ വെടിവച്ചുകൊന്ന ഒരു കടുവക്ക് 390 കിലോഗ്രാം ഭാരമുണ്ടായിരുന്നു. [4][5] പെൺകടുവകൾ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. 3 മീറ്റർ ആണ് ആൺകടുവകളുടെ ശരാശരി നീളം, പെൺകടുവകൾക്കിത് 2.5 മീറ്ററായി കുറയും .[6] 5മീറ്ററോളം ഉയരത്തിൽ ചാടാനും 10 മീറ്ററോളം നീളത്തിൽ ചാടാനും കടുവകൾക്കു കഴിവുണ്ട്. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തികൊണ്ടുപോകുവാനും കടുവകൾക്കു വളരെ നിസ്സാരമായി സാധിക്കും. ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടുമീറ്ററിലധികം ഉയരത്തിൽ ചാടാനും കടുവയ്ക്കു കഴിവുണ്ട്.
പ്രജനനം
[തിരുത്തുക]ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്ത് മാത്രമെ ഇണയോടൊപ്പം ജീവിക്കാറുള്ളു. മൂന്നോ നാലോ വർഷത്തിൽ ഒരിക്കൽ 3-4 കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 105-110 ദിവസമാണ് ഗർഭകാലം. പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമെ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു. പ്രായപൂർത്തിയാവുന്നത് മൂന്നു വർഷംകൊണ്ടാണ്. 12 വയസ്സാണ് ഇവയുടെ ആയുർ ദൈർഘ്യം.[7]
അധീന സ്വഭാവം
[തിരുത്തുക]ജീവികളുടെ ആഹാരശൃംഖലയിലെ ഏറ്റവും ഉയർന്ന അംഗമാണ് കടുവ. കാട് അടക്കിവാഴും വിധം വാസസ്ഥലങ്ങളിൽ അധീനപ്രദേശപരിധി (Territory) നിലനിർത്തി റോന്തു ചുറ്റുന്ന സ്വഭാവം കടുവക്കുണ്ട്. ആൺകടുവകളുടെ അധീനപ്രദേശം 70 മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും. പെൺകടുവകൾ 25 ചതുരശ്രകിലോമീറ്ററാണ് അടക്കി വാഴുക. ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും, മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത് അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക. ഒരു കടുവയ്ക്കു തന്നെ ഇത്ര വലിയ ഒരു പരിധി ആവശ്യമുള്ളതിനാൽ വനനശീകരണം ഈ മൃഗങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്നു.
ആവാസവ്യവസ്ഥകൾ
[തിരുത്തുക]ഒട്ടുമിക്കയിനം വനങ്ങളിലും കടുവകളെ കണ്ടുവരുന്നു. എങ്കിലും ജലസാമീപ്യമുള്ള പ്രദേശങ്ങളാണ് കടുവകൾക്കു കൂടുതൽ ഇഷ്ടം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കടുവകൾ കണ്ടുവരുന്ന പ്രദേശങ്ങളെ പ്രധാനമായും നാലായി തിരിക്കാം.
- വടക്കുകിഴക്കൻ കണ്ടൽ കാടുകൾ, ചതുപ്പു പ്രദേശങ്ങൾ
- ഹിമാലയ വനങ്ങൾ
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മലനിരകളോടു ചേർന്നുള്ള വനങ്ങൾ
- പശ്ചിമഘട്ട (സഹ്യപർവതം) മലനിരകൾ.
ചതുപ്പുകളും കണ്ടൽകാടുകളും നിറഞ്ഞ സുന്ദർബൻ പ്രദേശത്താണ് ഇന്ത്യൻ കടുവകൾ ഏറ്റവും കൂടുതൽ വസിക്കുന്നത്. കേരളത്തിൽ സുൽത്താൻ ബത്തേരി ആസ്ഥാനമായ വയനാടു വന്യജീവി സങ്കേതത്തിൽ , സൈലന്റ്‌വാലി ദേശീയോദ്യാനം ,പെരിയാർ കടുവാസങ്കേതം എന്നിവിടങ്ങളിൽ കടുവകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്[8]. തോൽപ്പെട്ടി, കുറിച്യാട്, മുത്തങ്ങ, സുൽത്താൻ ബത്തേരി എന്നീ റേഞ്ചുകളിലായി 10 കടുവകളെയാണു കണ്ടത്. മഞ്ഞുമലകളോടു ചേർന്നാണ് വടക്കൻ റഷ്യയിലെ സൈബീരിയൻ കടുവകളുടെ വാസം.
ഉപവംശങ്ങൾ
[തിരുത്തുക]ഒമ്പതോളം ഉപ കടുവാ വംശങ്ങൾ ഉണ്ടെന്നു കരുതുന്നു.
ബംഗാൾ കടുവ
[തിരുത്തുക]ഇന്ത്യ, ബംഗ്ലാദേശ്, നേപാൾ, ഭൂട്ടാൻ മുതലായ രാജ്യങ്ങളിലാണ് ബംഗാൾ കടുവയെ (Panthera tigris tigris) കണ്ടുവരുന്നത്. ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഈ വർഗ്ഗത്തിലാണ്. ലോകത്തിലെ ആകെ കടുവകളുടെ 80% ബംഗാൾ കടുവയാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ മാത്രം ഇവ ആയിരത്തിഅഞ്ഞൂറോളമുണ്ടാകുമെന്നാണ് കണക്ക്[9]. ബംഗാൾ കടുവകളിൽ ഭൂരിഭാഗവും ഇന്ത്യയിലും ബംഗ്ലാദേശിലുമാണ് ഉള്ളത്.
ഇൻഡോചൈനീസ് കടുവ
[തിരുത്തുക]ചൈന, കംബോഡിയ, മ്യാന്മാർ, വിയറ്റ്‌നാം, തായ്‌ലൻഡ് മുതലായ രാജ്യങ്ങളിലാണ് ചൈനീസ് കടുവകളെ (Panthera tigris corbetti) കണ്ടുവരുന്നത്. 1600 എണ്ണം കാണുമെന്നാണ് കണക്ക്.
മലയൻ കടുവ
[തിരുത്തുക]ഈ ഉപവംശത്തെ (Panthera tigris jacksoni) മലേഷ്യ, തായ്‌ലൻഡ് മുതലായ രാജ്യങ്ങളിൽ കണ്ടുവരുന്നു. 600 എണ്ണം കാണുമെന്നാണ് കണക്ക്.
സുമാത്രൻ കടുവ
[തിരുത്തുക]ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ആണ് സുമാത്രൻ കടുവകളെ (Panthera tigris sumatran) കണ്ടുവരുന്നത്. 400 എണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കേവലം 125 കിലോഗ്രാമായിരിക്കും പൂർണ്ണവളർച്ചയെത്തുന്ന സുമാത്രൻ ആൺകടുവയുടെ ഭാരം.
സൈബീരിയൻ കടുവ
[തിരുത്തുക]സൈബീരിയൻ പ്രദേശത്തുമാത്രം കാണുന്നയിനം കടുവകളാണ് സൈബീരിയൻ കടുവ(Panthera tigris altaica). കടുവകളിലെ ഏറ്റവും വലിയ ഇനമാണ്.
ചൈനയുടെ ദക്ഷിണപ്രദേശങ്ങളിൽ കാണുന്നകടുവയാണ് ടിബറ്റൻ കടുവ (Panthera tigris amoyensis). കടുവകളിലെ മറ്റൊരു ചെറിയ ഇനമായ ഇവ അതിവേഗം വംശനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാന്. കേവലം നൂറ്റമ്പതു കിലോഗ്രാം ഭാരമുള്ള ഇവ 70 എണ്ണത്തോളമേ അവശേഷിക്കുന്നുള്ളു എന്നാണ് കണക്ക്. എന്നാൽ ഈ ഉപവംശ വർഗീകരണം ചില ജന്തുശാസ്ത്രകാരന്മാർ അംഗീകരിച്ചിട്ടില്ല.
ബാലിയൻ കടുവ
[തിരുത്തുക]ഇൻഡോനേഷ്യയിലെ ബാലിദ്വീപിൽ കണ്ടിരുന്ന ഈ ഇനം കടുവകൾക്ക് (Panthera tigris balica) വംശനാശം സംഭവിച്ചു കഴിഞ്ഞു.
ജാവൻ കടുവ
[തിരുത്തുക]ഇൻഡോനേഷ്യയിലെ തന്നെ ജാവാ ദ്വീപിൽ വസിച്ചിരുന്ന കടുവകളാണ് ജാവൻ കടുവകൾ (Panthera tigris sondaica). 1980 നോടടുപ്പിച്ച് ഈ ഇനവും ഭൂമിയിൽ നിന്ന് ഇല്ലാതായി.
പേർഷ്യൻ കടുവ
[തിരുത്തുക]1960 നോടടുത്ത് വംശനാശം സംഭവിച്ച കടുവകളാണ് പേർഷ്യൻ കടുവ അഥവാ കാസ്പിയൻ കടുവ (Panthera tigris virgata) തുർക്കി മുതൽ പാകിസ്താൻ വരെ ഈ ജീവികൾ വസിച്ചിരുന്നു. എന്നാൽ 2009-ലെ ജനിതക പരിശോധനയിൽ ഇത് സൈബീരിയൻ കടുവ തന്നെയാണെന്ന് (Panthera tigris altaica) തെളിഞ്ഞു. അതോടെ ഈ ഉപവംശ വർഗീകരണം ഏതാണ്ട് ഇല്ലാതായി.
ലൈഗറും ടൈഗണും
[തിരുത്തുക]മൃഗശാലകളിൽ കടുവയെയും സിംഹത്തെയും ഇണചേർത്ത് സൃഷ്ടിച്ചുണ്ടാകുന്ന ജീവിക്ക് സിംഹത്തിന്റെയും കടുവയുടെയും ശരീരപ്രകൃതികൾ കാണാം.ആൺ കടുവയ്ക്ക് പെൺ സിംഹത്തിലുണ്ടാകുന്ന കുട്ടികളെ ടൈഗൺ (Tigon) എന്നും ആൺ സിംഹത്തിന് പെൺ കടുവയിൽ ഉണ്ടാകുന്ന കുട്ടികളെ ലൈഗർ (Liger) എന്നും വിളിക്കുന്നു. ഈ വിചിത്രമൃഗങ്ങൾക്ക് പ്രത്യുല്പ്പാദന ശേഷി കാണുകയില്ല. ആയുസ്സും കുറവായിരിക്കും. ക്രോമസോം സംഖ്യയിൽ ഉള്ള പ്രശ്നങ്ങൾ ആണ് ഇതിനു കാരണം[10]
കടുവ നേരിടുന്ന വെല്ലുവിളികൾ
[തിരുത്തുക]വനനശീകരണം ആണ് കടുവകളുടെ അതിജീവനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. ജൈവശൃംഖലയിൽ ഉയർന്ന സ്ഥാനത്തു നിൽക്കുന്നതു മൂലം വനത്തിൽ സംഭവിക്കുന്ന ഏതു മാറ്റവും കടുവകളെ ബാധിക്കുന്നു. അപൂർവ്വമായി ആനകളും, കരടികളും കടുവകളെ എതിർക്കാറുണ്ടെങ്കിലും മനുഷ്യൻ തന്നെ ആണ് കടുവകളുടെ ഏറ്റവും വലിയ ശത്രു. ഇന്ത്യയിൽ കടുവ സംരക്ഷണാർത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം ജിം കോർബറ്റ് ദേശീയോദ്യാനമാണ്. ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷുകാരനായ മൃഗസംരക്ഷകപ്രവർത്തകനായ എഡ്വേർഡ് ജിം കോർബറ്റിന്റെ പേരിലാണ് ഇതറിയപ്പെടുന്നത്.
ഇന്ത്യയിലെ കടുവകളുടെ എണ്ണം
[തിരുത്തുക]AD-2019 ൽ രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ 5 വർഷം കൊണ്ട് വലിയ വർധന ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. 2014 ൽ 2226 കടുവകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2018ൽ അത് 2967 എണ്ണമായി. 2006ൽ 1411 കടുവകൾ ഉണ്ടായിരുന്നത് ആണ് 12 വർഷം കൊണ്ട് ഇരട്ടിയായത് ! പ്രതിവർഷം 6% വർധന!
ആഗോളതലത്തിൽ AD-2022 ൽ കടുവകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടി ആക്കാനാണ് ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ഇന്ത്യ 4 വർഷം മുൻപ് തന്നെ ലക്ഷ്യം നേടി. രാജ്യത്തെ കടുവകൾ ഉള്ള 21 സംസ്ഥാനങ്ങളിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്.
2014ൽ നടത്തിയ കണക്കെടുപ്പിൽ കേരളത്തിൽ 136 കടുവകളുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ ഇത്തവണ അത് 190 ആണ്. എറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യപ്രദേശിൽ ആണ്. 526 എണ്ണം. മിസോറാമിലും കിഴക്കൻ ബംഗാളിലും നേരത്തെ 3എണ്ണം വീതം ഉണ്ടായിരുന്നത് 2018ൽ ഇല്ലാതായി.
സർവേ നടത്തിയത് ഇപ്രകാരം
[തിരുത്തുക]1. ലോകത്തിലെ ഏറ്റവും വലിയ ജൈവ വൈവിധ്യ സർവ്വേ.
2. സർവ്വേ നടത്തിയത് രാജ്യത്തെ 3,81,400 ചതുരശ്ര കിലോമീറ്റർ വനത്തിൽ.
3. സർവ്വേയ്ക്ക് വിനിയോഗിച്ച മനുഷ്യദിനങ്ങളുടെ എണ്ണം 5,93,882.
4. കണക്കെടുപ്പിനായി സ്ഥാപിച്ച ട്രാപ് ക്യാമറകൾ 26,838.
5. കണക്കെടുപ്പിനായി ഉപയോഗിച്ച വന്യജീവി ചിത്രങ്ങൾ 34,858,623
6. ട്രാപ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ, ദേഹത്തെ വരകളുടെ വ്യത്യാസം തുടങ്ങിയവ എല്ലാം പരിഗണിച്ചു. ക്യാമറയിൽ കുടുങ്ങിയത് 2461 കടുവകൾ.
രാജ്യത്തെ ഏറ്റവും മികച്ച കടുവ സങ്കേതം
[തിരുത്തുക]രാജ്യത്തെ എറ്റവും മികച്ച കടുവ സങ്കേതം എന്ന ബഹുമതി പെരിയാറിന് !
AD-2019 ൽ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 50 കടുവാ സങ്കേതങ്ങൾ ഉണ്ട്. ഈ 50 കടുവാസങ്കേതങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിൽ 93.75% നേട്ടം കൈവരിച്ചതിലൂടെയാണ് പെരിയാർ ഒന്നാമതെത്തിയത് !മാർക്കിന്റെ കാര്യത്തിൽ മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതം പെരിയാറിനോപ്പം എത്തി.
പെരിയാറിന് പുറമെ പറമ്പിക്കുളത്തും കേരളത്തിൻറെ പ്രവർത്തനം മികച്ചതായി.
രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് ആണ് ലഭിച്ചത്!
4 വർഷത്തിൽ ഒരിക്കൽ ആണ് ഈ അവാർഡ് നൽകുന്നത്. കടുവ സങ്കേതങ്ങളിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്.
കടുവാ ആക്രമണങ്ങളും നരഭോജി കടുവകളും.
[തിരുത്തുക]ദേശീയ മൃഗം
[തിരുത്തുക]കടുവ ദേശീയ മൃഗമായ രാജ്യങ്ങൾ
- ഇന്ത്യ (റോയൽ ബംഗാൾ കടുവ)
- ബംഗ്ലാദേശ് (റോയൽ ബംഗാൾ കടുവ)
- മലേഷ്യ (മലയൻ കടുവ)
- നേപ്പാൾ (റോയൽ ബംഗാൾ കടുവ)
- വടക്കൻ കൊറിയ (സൈബീരിയൻ കടുവ)
- തെക്കൻ കൊറിയ (സൈബീരിയൻ കടുവ)
- മുൻപത്തെ നാസി ജർമ്മനി (കറുത്ത പരുന്തിനോടൊപ്പം)
- മുൻപത്തെ യു.എസ്.എസ്.ആർ (സൈബീരിയൻ കടുവ)
ചിത്രശാല
[തിരുത്തുക]-
ബംഗാൾ കടുവ
-
വെള്ളക്കടുവ
-
ബംഗാൾ കടുവ
-
വെള്ളക്കടുവ
-
കൻഹ കടുവ സംരക്ഷണകേന്ദ്രത്തിൽ നിന്ന്
അവലംബം
[തിരുത്തുക]- ↑ Lynam, A.; Miquelle, D.; Wibisono, H.; Kawanishi, K.; Pattanavibool, A.; Htun, S.; Tempa, T.; Karki, J.; J (2015). The IUCN Red List of Threatened Species. 2015. IUCN: e.T15955A50659951. doi:10.2305/IUCN.UK.2015-2.RLTS.T15955A50659951.en https://www.iucnredlist.org/species/15955/50659951. Retrieved 23 October 2018.
{{cite journal}}
: Missing|author1=
(help); Missing or empty|title=
(help); Unknown parameter|author1gu=
ignored (help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Linn1758
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;dinerstein07
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Wood, Gerald (1983). The Guinness Book of Animal Facts and Feats. ISBN 978-0-85112-235-9.
- ↑ The Object at Hand | Science & Nature | Smithsonian Magazine Archived 2013-02-02 at archive.today. Smithsonianmag.com (2012-03-16). Retrieved on 2012-07-28.
- ↑ Carnivores of the World by Dr. Luke Hunter. Princeton University Press (2011), IBSN 9780691152288
- ↑ പേജ് 292, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "Ten Tigers sighted in Wayanad sanctuary" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 12 മെയ് 2009. Retrieved 30 ജൂലൈ 2011.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 688. 2011 മെയ് 02. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ മാതൃഭൂമി ദിനപത്രം ഡിസംബർ 29, 2009
- ↑ മനോരമ ദിനപത്രം 30 ജൂലൈ 2019, താൾ 9