ഉള്ളടക്കത്തിലേക്ക് പോവുക

പച്ചമയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pavo muticus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പച്ചമയിൽ
(ജാവ മയിൽ)
പീലി വിടർത്തിനിൽക്കുന്ന ആൺ പച്ചമയിൽ
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species group:
P. muticus
Binomial name
Pavo muticus
Linnaeus, 1766
Subspecies
  • P. m. muticus
    Linnaeus, 1766
  • P. m. spicifer
    Shaw, 1804
  • P. m. imperator
    Delacour, 1949
ഒരു പെൺ മയിൽ
പച്ച ആൺ മയിൽ

തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു ഇനം മയിലാണ് പച്ചമയിൽ (ഇംഗ്ലീഷ്: Green Peafowl). തൂവലുകളുടെ തിളങ്ങുന്ന പച്ചനിറം കൊണ്ടുതന്നെയാണ് ഇവയ്ക്ക് ഈ പേരുലഭിച്ചത്. ജാവാ മയിൽ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു. ഇന്ത്യൻ മയിലിനെ അപേക്ഷിച്ച് പച്ചമയിലുകളിൽ ആണും പെണ്ണും രൂപത്തിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ആണിനും പെണ്ണിനും നീളമുള്ള വാലുകൾ ഉണ്ടെങ്കിലും പീലി ആണ്മയിലിനു മാത്രമേ ഉള്ളൂ. ചെവിയുടെ സമീപത്തായ് മഞ്ഞനിറത്തിലുള്ള ചർമ്മം ഇവയുടെ പ്രത്യേകതയാണ്. പച്ചമയിലുകൾ പൊതുവെ നിശ്ശബ്ദരാണ്. ഇന്ത്യൻ മയിലുകളെ പോലെ ഇവ അധികം ശബ്ദമുണ്ടാക്കാറില്ല.

ആൺ മയിലുകൾക്ക് 1.8 മുതൽ 3 മീ. വരെ നീളമുണ്ടാകാറുണ്ട്, പെൺ മയിലുകൾ 1മുതൽ 1.1 മീ വരെയും. പറക്കുന്ന കാര്യത്തിൽ ആൺ മയിലുകളേക്കാളും മിടുക്ക് പെൺ മയിലുകൾക്കാണ്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ലാവോസ്, തായ്‌ലാന്റ്, വിയറ്റ്നാം, ജാവ, മലേഷ്യ, കംബോഡിയ എന്നിവിടങ്ങളിലാണ് ഇവയെ ധാരാളമായും കണ്ടുവരുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും ഇവയെ അപൂർവമായ് കണ്ടുവരുന്നു. വേട്ടയാടൽ മൂലം ഇന്ന് ഇവയുടെ എണ്ണം കുറഞ്ഞുവരുകയാണ്.

സ്വഭാവം

[തിരുത്തുക]

കാട്ടുപക്ഷിയായ പച്ചമയിൽ നിലത്താണ് കൂടുകൂട്ടുക. ഒരുതവണ 3 മുതൽ 6 മുട്ടകൾ വരെ ഇടും. പഴങ്ങൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ചെറിയ സസ്തനികൾ എന്നിവയാണ് പ്രധാന ഭക്ഷണം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പച്ചമയിൽ&oldid=3798268" എന്ന താളിൽനിന്ന് ശേഖരിച്ചത്