Jump to content

പെനെലൊപ്പി ക്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Penélope Cruz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെനെലോപ്പി ക്രൂസ്
ജനനം
പെനെലോപ്പി ക്രൂസ് സാഞ്ചസ്

(1974-04-28) ഏപ്രിൽ 28, 1974  (50 വയസ്സ്)[1]
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1989 മുതൽ ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
ബന്ധുക്കൾമോണിക്ക ക്രൂസ് (സഹോദരി)
വെബ്സൈറ്റ്http://www.penelope-cruz.com

സ്പാനിഷ് അഭിനേത്രിയും മോഡലുമാണ് പെനലോപ്പി ക്രൂസ് സാഞ്ചസ് (സ്പാനിഷ് ഉച്ചാരണം: [peˈnelope kɾuθ ˈsantʃeθ]; born April 28, 1974).[1] പെനെലോപ്പി , 15-ആം വയസ്സിൽ ഒരു ഏജന്റുമായി കരാറിലേർപ്പെടുകയും 16-ആം വയസ്സിൽ തന്നെ ടെലിവിഷനിൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ജാമോൻ ജാമോൻ (1992) എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്താനും ആ കഥാപാത്രത്തിലൂടെ തന്നെ നിരൂപക പ്രശംസ നേടാനും അവർക്ക് കഴിഞ്ഞു. 1990-കളിലേയും 2000-ലേയും പെനെലോപ്പിന്റെ പ്രധാന കഥാപാത്രങ്ങൾ ഓപ്പൺ യുവർ ഐസ് (1997), ദി ഹൈ-ലോ കൺട്രി (1999‌), ദി ഗേൾ ഓഫ് യുവർ ഡ്രീംസ് (2000), വുമൺ ഓൺ ടോപ്പ് (2000) എന്നീ ചിത്രങ്ങളിലായിരുന്നു. 2001-ലെ ചലച്ചിത്രങ്ങളായ വാനില സ്കൈ, ഓൾ ദി പ്രെറ്റി ഹോഴ്സസ്, ക്യാപ്റ്റൻ കോറെല്ലീസ് മാൻഡോലിൻ, ബ്ലോ എന്നീ ചിത്രങ്ങളിലെ പ്രകടനം പെനെലോപ്പിന് അംഗീകാരം നേടിക്കൊടുത്തു.

ഹാസ്യചിത്രമായ വേക്കിങ്ങ് അപ്പ് ഇൻ റെനോ (2002), ത്രില്ലർ ചിത്രമായ ഗോഥിക (2003), ക്രിസ്തുമസ് ചിത്രമായ നോയൽ (2004), സാഹസിക ചിത്രമായ സഹാറ (2005) മുതലായ വിവിധ വിഭാഗങ്ങളിൽ പെട്ട ചിത്രങ്ങളിൽ പിന്നീടവർ അഭിനയിച്ചു. 2006-ൽ പുറത്തിറങ്ങിയ വോൾവർ, 2009-ൽ പുറത്തിറങ്ങിയ നയൻ (Nine) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പെനെലോപ്പിന് നിരൂപകപ്രശംസയും ഗോൾഡൻ ഗ്ലോബ്, ഓസ്കാർ എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശവും നേടിക്കൊടുത്തു. 2008-ൽ, വിക്കി ക്രിസ്റ്റീന ബാഴ്സലോണ എന്ന ചിത്രത്തിലെ മരിയ എലേന എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം ലഭിച്ചു. അതിലൂടെ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയും ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു നക്ഷത്രം സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയുമായി പെനെലോപ്പി മാറി.[2][3]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം അവാർഡ്
1992 ജാമോൻ ജാമോൻ സിൽവിയ
1992 ബെല്ലെ എപ്പോക്ക് ലസ്സ്
1993 ഫോർ ലൗ ,ഒൺലി ഫോർ ലൗ മേരി

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Penelope Cruz Biography". Biography.com. Retrieved July 25, 2014.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 1st star എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Zeidler, Sue (February 22, 2009). "Penelope Cruz wins first Oscar for Spanish actress". Reuters. Archived from the original on 2015-11-03. Retrieved April 3, 2011.
"https://ml.wikipedia.org/w/index.php?title=പെനെലൊപ്പി_ക്രൂസ്&oldid=3637616" എന്ന താളിൽനിന്ന് ശേഖരിച്ചത്