Jump to content

പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perumbavoor G. Raveendranath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്

ഒരു കർണാടക സംഗീതജ്ഞനും, മലയാളചലച്ചിത്രസംഗീതസം‌വിധായകനുമാണ്‌ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്. ഇന്നലെ, സ്നേഹം, തൂവാനത്തുമ്പികൾ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് അദ്ദേഹം സം‌ഗീത സം‌വിധാനം നിർ‌വ്വഹിച്ചിട്ടുണ്ട്[1].

പത്മരാജൻ സം‌വിധാനം ചെയ്ത ഇന്നലെ എന്ന ചിത്രത്തിലെ സം‌ഗീത സം‌വിധാന നിർ‌വ്വഹണത്തിനു മികച്ച സം‌ഗീത സം‌വിധായകനുള്ള കേരളസംസ്ഥാനം ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[2]. യേശുദാസുമായി ചേർന്ന് തരംഗിണി എന്ന സ്റ്റുഡിയോ സ്ഥാപിച്ച് ഭക്തിഗാന രംഗത്തും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

സംഗീതസംവിധായകൻ

[തിരുത്തുക]

ഇന്നലെ, സ്നേഹം, തൂവാനത്തുമ്പികൾ[3] തുടങ്ങി നിരവധി ചലച്ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. പത്മരാജന്റെ ഇന്നലെ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന്ന് അദ്ദേഹത്തിന്ന് കേരളസംസ്ഥാന ഫിലിം അവാർഡ് കിട്ടിയിട്ടുണ്ട്[4]. കെ.ജെ.യേശുദാസിന്റെ തരംഗിണി സ്റ്റൂഡിയോയുമായി സഹകരിച്ചുകൊണ്ട് അദ്ദേഹം പ്രശസ്തമായ നിരവധി ഭക്തിഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ തിരുമധുരം എന്ന ആൽബം.

കർണ്ണാടകസംഗീതജ്ഞൻ

[തിരുത്തുക]

1944 ജനുവരി 5-ന് ഇന്നത്തെ എറണാകുളം ജില്ലയിൽ, അഭിഭാഷകനായിരുന്ന വി.ആർ. ഗോപാലപ്പിള്ളയുടെയും എം.കെ. ഭാർഗവിയമ്മയുടെയും ഇളയ മകനായി ജനിച്ച രവീന്ദ്രനാഥ്, ആറാം വയസ്സിൽ, വി.കെ.ശങ്കരപ്പിള്ളയിൽനിന്നും, ജി.എൻ.ബാലസുബ്രഹ്മണ്യയ്യരുടെ ശിഷ്യനായിരുന്ന പെരുമ്പാവൂർ ബാലകൃഷ്ണയ്യരിൽ നിന്നുമാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ ശീലീച്ചത്. 1976-ൽ തരംഗനിസരി സ്കൂളിൽ സംഗീതാദ്ധ്യാപകനായി ചേർന്നു. ഒരു വർഷത്തിന്നുശേഷം തിരുവനന്തപുരം ആകാശവാണിയിൽ സംഗീതസംവിധായകനായി. കോഴിക്കോട് ആകാശവാണിയിലും അദ്ദേഹം സംഗീതം കൈകാര്യം ചെയ്തിരുന്നു. അവിടങ്ങളിലെല്ലാമായി ബി. ശശികുമാർ, കെ.എസ്.ഗോപാലകൃഷ്ണൻ, ആർ. വെങ്കിട്ടരാമൻ, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, ആർ.കൃഷ്ണസ്വാമി, ദൊരൈസ്വാമി, എം.ജി.രാധാകൃഷ്ണൻ, നെയ്യാറ്റിൻകര വാസുദേവൻ, എസ്.എ.സ്വാമി, കെ.പി.ഉദയഭാനു, എസ്.ആർ.രാജു തുടങ്ങിയ സംഗീതജ്ഞർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു. തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിലും സരസ്വതിമണ്ഡപത്തിലും സ്വാതി സംഗീതോത്സവത്തിലുമടക്കം ഇന്ത്യയിലെമ്പാടും അദ്ദേഹം കർണ്ണാടകസംഗീതക്കച്ചേരികൾ നടത്തിയിട്ടുണ്ട്. ആകാശവാണിയിലെ എ ഗ്രേഡ് കലാകാരനുമായ അദ്ദേഹം അവരുടെ ദേശീയ സംഗീതപരിപാടിയിൽ പാടിയിട്ടുണ്ട്. ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ ആദരവും ആറ്റുകാൽ ദേവി പുരസ്കാരവും ഉദിയന്നൂർ ദേവി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

ലളിതഗാനസംവിധായകനെന്ന നിലക്ക് ആകാശവാണിയുടെ ദേശീയപുരസ്കാരം 1984,1987,1994 എന്നീ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. ടി.വി. പരിപാടികളിലെ മികച്ച സംഗീതസംവിധായകൻ എന്ന സമ്മാനം 1991-ലും കേരള സംഗീതനാടക അക്കാദമി അവാർഡ് 1996-ലും അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്. 2013-ൽ ഇന്ത്യാ സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് കർണ്ണാടകസംഗീതത്തിൽ സീനിയർ റിസർച്ച് ഫെല്ലോഷിപ്പും അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച സം‌ഗീത സം‌വിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് [5]
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്(2017)[6]

അവലംബം

[തിരുത്തുക]
  1. "Malayalam Songs Composer - Perumbavoor G Ravindranath". malayalasangeetham.info. Archived from the original on 2009-04-16. Retrieved 2009-10-18.
  2. "Kerala State Film Awards". The Information & Public Relations Department of Kerala. Archived from the original on 2016-03-03. Retrieved 2009-10-18.
  3. "Malayalam Songs Composer - Perumbavoor G Ravindranath". Malayalasangeetham.info. Retrieved2009-10-18.
  4. "Kerala State Film Awards". The Information & Public Relations Department of Kerala. Retrieved2009-10-18.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-07. Retrieved 2013-11-15.
  6. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]