Jump to content

ഭൻസാദ് വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phansad Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൻസാദ് വന്യജീവി സങ്കേതം

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള മുരുഡ്, റോഹ താലൂക്കുകളിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് ഭൻസാദ് വന്യജീവിസങ്കേതം. 1986 ലാണ് ഈ വന്യജീവിസങ്കേതം നിർമ്മിച്ചത്. പശ്ചിമഘട്ടത്തിലെ തീരപ്രദേശ മരങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായാണ് ഈ വന്യജീവി സങ്കേതം നിർമ്മിച്ചത്. 6976 ഹെക്ടറോളം വനം, പുൽമേടുകൾ, ചതുപ്പുപ്രദേശം എന്നിവ ഈ വന്യജീവി സങ്കേതത്തിലുണ്ട്. മുരുഡ്-ജൻജിറ രാജാക്കന്മാരുടെ നായാട്ടിനായുള്ള വനമായിരുന്നു ഇത്.

ഭൂപ്രകൃതി[തിരുത്തുക]

മുംബൈയിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ഭൻസാദ് വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. 18°20′39″വ 73°03′33″കി എന്നതാണ് ഇതിന്റെ സ്ഥാനം. ഈ വന്യജീവി സങ്കേതത്തിലൂടെ നാല് പ്രധാന സഞ്ചാരപാതകളുണ്ട്. ഇവയിലൂടെ യാത്രചെയ്താൽ പ്രധാനപ്പെട്ട ജലപാതങ്ങൾ, ഗുന്യച മാൽ, ചിഖൽഗാൻ, ഭൻസാദ്ഗാൻ എന്നിവ കാണാം. വന്യജീവികളെ കാണാവുന്ന പ്രധാന സ്ഥങ്ങളാണിവ. സുപേഗോണിലാണ് കാവുകൾ സ്ഥിതിചെയ്യുന്നത്. മാൽ എന്നുവിളിക്കുന്ന തുറസ്സായ പുൽമേടുകൾ ഈ വന്യജീവിസങ്കേതത്തിലുടനീളമുണ്ട്. മുരുഡ്-ജൻജിറയിൽനിന്നും റോഡ് മാർഗ്ഗം ഈ വന്യജീവിസങ്കേതത്തിലെത്തിച്ചേരാം. ഏറ്റവും അടുത്തുള്ള തീവണ്ടിനിലയം റോഹയാണ്.

ആവാസവ്യവസ്ഥ[തിരുത്തുക]

  • പശ്ചിമഘട്ടത്തിലെ തീരപ്രദേശ കാടുകളാണ് പ്രധാന ആവാസവ്യവസ്ഥ. തുറസ്സായ പുൽമേടുകൾ നിറഞ്ഞതാണ് ഈ വന്യജീവി സങ്കേതം.

ഭൻസാദ് വന്യജീവി സങ്കേതത്തിലെ മൃഗങ്ങൾ[തിരുത്തുക]

Notes[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "Satellite image".