Jump to content

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pirates of the Caribbean: Dead Man's Chest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ II:
ഡെഡ് മാൻസ് ചെസ്റ്റ്
സംവിധാനംഗോർ വെർബിൻസ്‌കി
നിർമ്മാണംജെറി ബ്രുക്ക്‌ഹെയ്മർ
രചനകഥാപാത്രങ്ങൾ:
റ്റെഡ് എലിയട്ട്
ടെറി റോസ്സിയോ
സ്റ്റുവാർട്ട് ബീറ്റി
ജേ വോൾപ്പെർട്ട്
തിരക്കഥ:
റ്റെഡ് എലിയട്ട്
റ്റെറി റോസിയോ
അഭിനേതാക്കൾജോണി ഡെപ്പ്
ഒർലാൻഡോ ബ്ലൂം
കെയ്റ ക്നൈറ്റ്ലി
ബിൽ നിഗി
സ്റ്റെല്ലൻ സ്കാഴ്സ്ഗാർഡ്
നവോമി ഹാരിസ്
ജാക്ക് ഡാവൻപോർട്ട്
ടോം ഹോളണ്ടർ
സംഗീതംഹാൻസ് സിമ്മർ
ഛായാഗ്രഹണംഡാരിയൂസ് വോൾസ്കി
ചിത്രസംയോജനംസ്റ്റീഫൻ എ. റിവ്കിൻ
ക്രെയ്ഗ് വുഡ്
വിതരണംവാൾട്ട് ഡിസ്നി പിക്ച്ചേഴ്സ്
ബ്യൂണ വിസ്റ്റ പിക്ച്ചേഴ്സ്
റിലീസിങ് തീയതി
  • ജൂലൈ 7, 2006 (2006-07-07)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം150 മിനിട്ടുകൾ
ആകെ$1,066,200,651

2006-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ഗോർ വെർബിൻസ്‌കി സം‌വിധാനവും ടെഡ് എലിയട്ട്, ടെറി റൊസായിയോ എന്നിവർ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. നാല് ഓസ്കർ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കർ നേടുകയും ചെയ്തു.

ഇതിവൃത്തം

[തിരുത്തുക]

ഒന്നാം സിനിമ അവസാനിക്കുന്നിടത്തുനിന്നാണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ജാക്ക് സ്പാരോയ്ക്ക് വേണ്ടി ബ്ലാക്ക് പേൾ എന്ന കപ്പൽ കടലിൽ നിന്ന് ഉയർത്തികൊടുത്തത് ഡേവി ജോൺസായിരുന്ന.13 വർഷം അതിന്റെ ക്യാപ്റ്റനായിരുന്നതിനുശേഷം ഡേവി ജോൺസിന്റെ കപ്പലിൽ ജോലി ചെയ്യാനെത്തണമെന്നായിരുന്നു കരാർ. എന്നാൽ ഡേവി ജോൺസ് അനുവദിച്ചസമയത്തിൽ രണ്ടു വർഷം മാത്രമേ ജാക്ക് സ്പാരോ ക്യാപ്റ്റനായിരുന്നുള്ളു.ജാക്ക് സ്പാരോ മടങ്ങിവരാത്തതിനാൽ അയാളെ പിടികൂടാൻ ഡേവി ജോൺസ് ക്രാക്കൻ എന്ന ഭീകരജീവിയെ അയക്കുന്നു .ഡേവി ജോൺസുമായുള്ള കടബാദ്ധ്യത തീർക്കാൻ സമയമായെന്ന് ക്യാപ്റ്റൻ ജാക്ക് സ്പാരോ മനസ്സിലാക്കുന്നു. ഡേവി ജോൺസിനെ കൊല്ലാൻ അയാൾ ഒരു പെട്ടിയിൽ സൂക്ഷിച്ച ഹൃദയം കണ്ടെത്തണമെന്ന് ജാക്ക് സ്പാരോ മനസ്സിലാക്കുന്നു.സ്പാരോയെ മരണശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയതിന് വിൽ ടേണറും എലിസബത്ത് സ്വാനും പിടിക്കപ്പെടുന്നു.ഡേവി ജോൺസിനെ നിയന്ത്രിച്ച് അതു വഴി കടലിലെ വ്യാപാരം നിയന്ത്രിക്കണമെന്ന ലക്ഷ്യവുമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയും രംഗത്തുണ്ട്.

സ്വീകരണം

[തിരുത്തുക]

2005-ൽ ഈ ചിത്രവും പരമ്പരയിലെ മൂന്നാം ചിത്രവും തുടർച്ചയായാണ് ചിത്രീകരിക്കപ്പെട്ടത്. ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ ജൂലൈ 6, 2006-നും, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ ജൂലൈ 7, 2006-നും പുറത്തിറങ്ങി. നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എന്നാൽ ബോക്സ് ഓഫീസിൽ വൻ വിജയമാണ് ചിത്രം നേടിയത്. ടൈറ്റാനിക്, ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നിവക്ക് ശേഷം ലോകവ്യാപകമായി 100 കോടി ഡോളർ നേടുന്ന ആദ്യ ചിത്രമായി ഇത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]