Jump to content

പ്ലാസ്റ്റിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plastid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Plant cells with visible chloroplasts

പ്ലാസ്റ്റിഡ് (Greek: πλαστός; plastós: formed, molded – plural plastids) സസ്യങ്ങളുടെയും ആൽഗകളുടെയും കോശങ്ങളിൽ മറ്റു കോശാംഗങ്ങളുടെ കൂടെ കാണപ്പെടുന്ന ഒരു രണ്ടു സ്തരങ്ങളുള്ള കോശാംഗമാണ്.[1] കോശങ്ങളിൽ ഉപയോഗിക്കുന്ന രാസസംയുക്തങ്ങളുടെ ഉത്പാദനവും സംഭരണവും പ്ലാസ്റ്റിഡുകളിലാണ് നടക്കുന്നത്. പലപ്പോഴും പ്രകാശസംശ്ലേഷണത്തിനുപയോഗിക്കുന്ന വർണ്ണവസ്തുക്കൾ പ്ലാസ്റ്റിഡുകളിൽ അടങ്ങിയിരിക്കുന്നു. ഒരു കോശത്തിന്റെ നിറത്തെ ഈ വർണ്ണവസ്തുക്കളുടെ നിറങ്ങൾ സ്വാധീനിക്കുന്നു. ഈ വർണ്ണവസ്തുക്കൾക്ക് ഒന്നിൽനിന്നും മറ്റേതിലേയ്ക്കു മാറാനുള്ള കഴിവുമുണ്ട്. അവയ്ക്ക് പൊതുവായ പരിണാമപരമായ ഉദ്ഭവമാണുള്ളത്. പ്ലാസ്റ്റിഡുകളിൽ പ്രോകാരിയോട്ടിക് കോശങ്ങളിലെപോലെ ഇരട്ട കോണിപോലെയുള്ള റിങ് രൂപത്തിലുള്ള ഡി.എൻ.എ. ആണുള്ളത്.

സസ്യങ്ങളിലെ പ്ലാസ്റ്റിഡുകൾ

[തിരുത്തുക]
Leucoplasts in plant cells.

ഹരിതകം അടങ്ങിയ പ്ലാസ്റ്റിഡുകൾക്ക് പ്രകാശസംശ്ലേഷണം നടത്താൻ കഴിയും. അന്നജത്തെ സംഭരിച്ചുവയ്ക്കാനും കൊഴുപ്പുകളും ടർപ്പീനുകളുംഉദ്പാദിപ്പിക്കാനും പ്ലാസ്റ്റിഡുകൾക്കു കഴിയും. ടർപ്പീനുകളും കൊഴുപ്പുകളും മറ്റു തന്മാത്രകൾ നിർമ്മിക്കുന്നതിനു വേണ്ട അസംസ്കൃതവസ്തുക്കളായും ഊർജ്ജം ഉദ്പാദിപ്പിക്കുന്നതിനായും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സസ്യങ്ങളുടെ ബാഹ്യകവചമായ ക്യൂട്ടിക്കിളുകളും അതിന്റെ ബാഹ്യാവരണമായ മെഴുകും പാൾമിറ്റിക് ആസിഡിൽനിന്നും എപ്പിഡർമൽ കോശങ്ങൾ മീസോഫിൽ കലകളിലെ ഹരിതകണത്തിൽ ഉദ്പാദിപ്പിക്കുന്നു. എല്ലാ പ്ലാസ്റ്റിഡുകളും മെരിസ്റ്റമാറ്റിക് ഭാഗങ്ങളിലുള്ള പ്രോപ്ലാസ്റ്റിഡുകളിൽനിന്നുമാണ് ഉണ്ടായിവരുന്നത്. [2]പ്രോപ്ലാസ്റ്റിഡുകളിലും പ്രായമാകാത്ത ഹരിതകണങ്ങളിലും ദ്വിവിഭജനം നടക്കുന്നു. എന്നാൽ കൂടുതൽ വളർച്ചപൂർത്തിയാക്കിയ ഹരിതകണങ്ങൾക്കും ഈ കഴിവുണ്ട്.

സസ്യങ്ങളിലെ , കോശങ്ങളിൽ ഏതു ധർമ്മമാണു നിർവ്വഹിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിഡുകളെ പലതായി തരംതിരിച്ചിരിക്കുന്നു. പ്രോപ്ലാസ്റ്റിഡുകൾ താഴെപ്പറയുന്ന ഏതു രുപത്തിലേയ്ക്കും വികസിക്കാം[3]:

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sato, N. (2006). "Origin and Evolution of Plastids: Genomic View on the Unification and Diversity of Plastids". In R.R. Wise; J.K. Hoober (eds.). The Structure and Function of Plastids. Vol. 23. Springer Netherlands. pp. 75–102. doi:10.1007/978-1-4020-4061-0_4. ISBN 978-1-4020-4060-3.
  2. Kolattukudy, P.E. (1996) "Biosynthetic pathways of cutin and waxes, and their sensitivity to environmental stresses", pp. 83-108 in: Plant Cuticles. G. Kerstiens (ed.), BIOS Scientific publishers Ltd., Oxford
  3. Wise, Robert R. (2006). "1. The Diversity of Plastid Form and Function". Advances in Photosynthesis and Respiration (PDF). Vol. 23. Springer. pp. 3–26. doi:10.1007/978-1-4020-4061-0_1.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പ്ലാസ്റ്റിഡ്&oldid=3638286" എന്ന താളിൽനിന്ന് ശേഖരിച്ചത്