Jump to content

പവർ (ഭൗതികശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Power (physics) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Common symbols
P
SI unitwatt
SI dimension\mathsf{M}\mathsf{L}^2 \mathsf{T}^{-3}

ഭൗതികശാസ്ത്രത്തിൽ, പവർ എന്നത് ചെയ്യുന്ന പ്രവൃത്തിയുടെ നിരക്കാണ്. യൂണിറ്റ് സമയത്തിൽ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ തോതിന് തുല്യമാണ് ഇത്. എസ്. ഐ വ്യവസ്ഥയിൽ പവറിന്റെ ഏകകം ജൂൾ പെർ സെക്കന്റ് (J/s) ആണ്. പതിനെട്ടാം നൂറ്റാൻടിൽ ജീവിച്ചിരുന്ന ആവി യന്ത്രം വികസിപ്പിച്ച ജെയിസ് വാട്ടിന്റെ ആദരസൂചകമായി ഇത് വാട്ട് (watt) എന്ന് അറിയപ്പെടുന്നു.

ഏകകങ്ങൾ

[തിരുത്തുക]
Ansel Adams photograph of electrical wires of the Boulder Dam Power Units
Ansel Adams photograph of electrical wires of the Boulder Dam Power Units, 1941–1942

ഊർജ്ജത്തെ സമയം കൊണ്ട് ഹരിച്ചാൽ പവർ ലഭിക്കും. പവറിന്റെ എസ്. ഐ ഏകകം വാട്ട് watt (W) ആണ്. ഇത് ഒരു ജൂൽ പെർ സെക്കന്റിന് തുല്യമാണ്. പവറിന്റെ മറ്റ് ഏകകങ്ങൾ എർഗ്സ് പെർ സെക്കന്റ് (erg/s), കുതിരശക്തി (hp), മെറ്റ്റിക് ഹോഴ്സ്പവർ (Pferdestärke)(PS), അല്ലെങ്കിൽ ചെവൽ വേപ്യർ (CV), ഫൂട്-പൗണ്ട്സ് പെർ മിനിറ്റ് എന്നിവയാണ്. ഒരു കുതിരശക്തി എന്നത് 33,000 ഫൂട്ട്-പൗണ്ട്സ് പെർ മിനിറ്റിന് തുല്യമാണ്. അല്ലെങ്കിൽ ഒരു സെക്കന്റിന് ഒരു ഫൂട്ട് വെച്ച് 550 പൗണ്ട് ഉയർത്താൻ വേണ്ട പവർ. ഇത് ഏകദേശം 746 വാട്ടിന് തുല്യമാണ്. dBm, ഫുഡ് കലോറീസ് പെർ അവർ (സാധാരണയായി കിലോകലോറീസ് പെർ അവർ എന്ന് പറയുന്നു), Btu പെർ അവർ (Btuh), ടൺസ് പെർ റെഫ്രിജറേഷൻ (12,000 Btuh) എന്നിവ മറ്റ് ഏകകങ്ങളാണ്.

ശരാശരി പവർ

[തിരുത്തുക]

യന്ത്രത്തിലെ പവർ

[തിരുത്തുക]

വൈദ്യുത പവർ :oorgam/samayam

[തിരുത്തുക]

__

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പവർ_(ഭൗതികശാസ്ത്രം)&oldid=4072353" എന്ന താളിൽനിന്ന് ശേഖരിച്ചത്