സ്യൂഡോടെറിജിയം
ദൃശ്യരൂപം
(Pseudopterygium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്യൂഡോടെറിജിയം | |
---|---|
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
കാരണങ്ങൾ | Post inflammatory |
ഡയഗ്നോസ്റ്റിക് രീതി | നേത്ര പരിശോധന |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | ടെറിജിയം |
Treatment | സർജറി |
മുറിവുകൾ, പൊള്ളൽ, കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ എന്നിവ മൂലം കണ്ണിലെ കൺജങ്റ്റൈവ കോർണിയയുമായി ഒട്ടിച്ചേർന്ന് ടെറിജിയം പോലെ തോന്നുന്ന മെഡിക്കൽ അവസ്ഥയാണ് സ്യൂഡോടെറിജിയം. ബൗമാൻ പ്രോബ് പരിശോധനയിലൂടെ സ്യൂഡോടെറിജിയം ടെറിജിയത്തിൽ നിന്ന് എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും.[1] എല്ലായിടത്തും ഒട്ടിച്ചേർന്നിട്ടില്ലാത്തതിനാൽ, ചില സ്ഥലങ്ങളിൽ സ്യൂഡോടെറിജിയത്തിൻ്റെ അടിയിലൂടെ പ്രോബ് കടത്താൻ കഴിയും.
കാരണങ്ങൾ
[തിരുത്തുക]- രാസവസ്തുക്കൾ മൂലം കണ്ണിനേൽക്കുന്ന പൊള്ളൽ[2]
- മാർജിനൽ കോർണിയൽ അൾസർ[3]
- സികാട്രൈസിംഗ് കൺജങ്റ്റിവൈറ്റിസ്
- കണ്ണിനേൽക്കുന്ന മുറിവ്
- കണ്ണിലെ ശസ്ത്രക്രിയകൾ[4]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്
[തിരുത്തുക]ടെറിജിയം | സ്യൂഡോടെറിജിയം | |
---|---|---|
എറ്റിയോളജി | ഡീജനറേറ്റീവ് | കോശജ്വലനം |
പ്രായം | മുതിർന്നവരിൽ സാധാരണമാണ് | ഏത് പ്രായക്കാരിലും സംഭവിക്കാം |
സൈറ്റ് | തിരശ്ചീനമായി, സാധാരണയായി നേസലി (മൂക്കിൻ്റെ വശത്ത്)[4] | എവിടെയും വരാം |
വളർച്ച | വളർച്ചയുള്ളതോ (സാധാരണയായി) നിശ്ചലമോ ആകാം | എല്ലായ്പ്പോഴും നിശ്ചലമാണ് |
നെക്ക് | ലിംബസിനോട് ഒട്ടിച്ചേർന്നിരിക്കുന്നു[5] | ലിമ്പസിനോട് ഒട്ടിയിരിക്കുന്നില്ല |
പ്രോബ് ടെസ്റ്റ് | പ്രോബ് നെക്കിന് അടിയിലേക്ക് കടത്താൻ കഴിയില്ല | പ്രോബ് നെക്കിന് അടിയിലേക്ക് കടത്താൻ കഴിയും |
ചികിത്സ
[തിരുത്തുക]സർജിക്കൽ എക്‌സൈഷൻ വഴി സ്യൂഡോടെറിജിയം നീക്കംചെയ്യാം.[6]
ഇതും കാണുക
[തിരുത്തുക]പരാമർശം
[തിരുത്തുക]- ↑ Prabhakar, Srinivasapuram Krishnachary (October 2014). "Safety profile and complications of autologous limbal conjunctival transplantation for primary pterygium". Saudi Journal of Ophthalmology. 28 (4): 262–267. doi:10.1016/j.sjopt.2014.03.006. ISSN 1319-4534.
- ↑ "Pseudopterygium | Columbia Ophthalmology". www.columbiaeye.org.
- ↑ John F, Salmon. "Conjunctiva". Kanski's clinical ophthalmology : a systematic approach (9th ed.). Elsevier. pp. 198–199. ISBN 978-0-7020-7711-1.
- ↑ 4.0 4.1 "Volume 6, Chapter 35. Pterygium". www.oculist.net.
- ↑ Khurana, AK. "Diseases of conjunctiva". Comprehensive ophthalmology (6th ed.). Jaypee Brothers. p. 88. ISBN 978-93-5152-657-5.
- ↑ HV, Nema; Nithin, Nema. Textbook of ophthalmology (5th ed.). Jaypee Brothers. ISBN 978-81-8448-307-9.
Classification |
---|