റിസാറ്റ്-1
സംഘടന | ഐ.എസ്.ആർ.ഓ. |
---|---|
ഉപയോഗലക്ഷ്യം | Radar imaging |
വിക്ഷേപണ തീയതി | 26 ഏപ്രിൽ 2012 |
വിക്ഷേപണ വാഹനം | പി.എസ്.എൽ.വി-സി19(എക്സ്.എൽ) |
വിക്ഷേപണസ്ഥലം | സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രം |
പ്രവർത്തന കാലാവധി | 5 വർഷം |
COSPAR ID | 2012-017A |
പിണ്ഡം | 1858 കി.ഗ്രാം[1] |
പവർ | സൗരോർജ്ജം |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | Polar Sun-synchronous orbit |
Inclination | 97.552° |
Altitude | 536കി.മീ |
Orbital period | 95'49 മിനിട്ട് |
Orbits per day | 14 |
Instruments | |
Main instruments | സിന്തെറ്റിക് അപ്പെർച്ചർ റഡാർ |
Spectral band | സി-ബാന്റ് |
Imaging resolution | 1m - 50m[2] |
ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത റഡാർ ഇമേജിങ് ഉപഗ്രഹമാണ് റിസാറ്റ്-1.റിസാറ്റ്-1 എന്നത് റഡാർ ഇമേജിങ്ങ് സാറ്റലൈറ്റ്-1 എന്നതിന്റെ ചുരുക്കപ്പേരാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന നിർമ്മിക്കുന്ന റിസാറ്റ് ശ്രേണിയിൽ പെട്ട ഒന്നാമത്തേതും എന്നാൽ രണ്ടാമതായി വിക്ഷേപിക്കുന്നതുമായ ഉപഗ്രഹമാണിത്. 1850 കിലോ ഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിർമിച്ചതിൽ ഏറ്റവും ഭാരമേറിയതുമാണ്.ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.
ശ്രീഹരിക്കോട്ട ദ്വീപിലെ സതീഷ് ദവാൻ ലോഞ്ചിങ്ങ് പാഡിൽ നിന്നു 2012 ഏപ്രിൽ 26 ൻ ഇന്ത്യൻ സമയം കാലത്ത് 5.47 നു വിക്ഷേപിച്ചു.
ഏതു കാലാവസ്ഥയിലും, മേഘങ്ങൾ മൂടിയാലും, രാവും പകലും ഭൂമിയെ നിരീക്ഷിക്കുന്നതിന് സി-ബാന്റ് സിന്തറ്റിക് അപ്പെർച്ചർ റഡാർ (SAR) ഉപയോഗിക്കുന്നു.
ഉപഗ്രഹത്തിന്റെ തൂക്കം 1858 കി.ഗ്രാമാണ്. പ്രയോജന കാലം 5 വർഷമാണ്.ഏകദേശം 10 വർഷമെടുത്താണ് റിസാറ്റ്-1 നിർമിച്ചത്. 536 കി.മീറ്റര് ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റിസാറ്റ്-1സഞ്ചരിക്കുക. ഒരു ദിവസത്തിൽ 14 പ്രാവശ്യം ഭൂമിയെ ചുറ്റും.
ഈ ദൗത്യത്തിന്റെ മൊത്തം ചെലവ് 498 കോടി രൂപയാണ്. അതിൽ 120 കോടി രൂപ റോക്കറ്റിന്റേതാണ്. [3]
റോക്കറ്റ്
[തിരുത്തുക]പോളാർ സാറ്റലൈറ്റ് ലോഞ്ചിങ്ങ് വെഹിക്കിൾ സി-19 (XL) ഉപയോഗിച്ചാണു് വിക്ഷേപിച്ചത്. XL എന്നത് extra-large എന്നുദ്ദേശിച്ചാണ്.
4 ഘട്ടമായുള്ള ഖര-ദ്രാവക ഇന്ധനങ്ങളാണ് റോക്കറ്റിൽ ഉപയോഗിച്ചത് . ഒന്നും മൂന്നും ഘട്ടങ്ങളിൽ ഖര ഇന്ധനവും രണ്ടും നാലും ഘട്ടങ്ങളിൽ ദ്രാവക ഇന്ധനവും . വിക്ഷേപണ സമയത്ത്. റോക്കറ്റിന്റെ തൂക്കം 321 ടൺ ആണ്.പ്രസ്തുത റോക്കറ്റിന്റെ മൂന്നാമത്തെ ദൌത്യമാണ് ഇത്. ഇതിനു മുൻപ് ചന്ദ്രയാൻ, ജി സാറ്റ് 12 എന്നിവയും വിക്ഷേപിച്ചത് ഈ റോക്കറ്റ് ആയിരുന്നു. [4]
എം.അണ്ണാദുരൈ ആണ് പ്രോഗ്രാം ഡയരക്റ്റർ. എൻ. വളർമതിയാണ് പ്രോജക്റ്റ് ഡയരക്റ്റർ.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "RISAT-1 satellite launch a "grand success": ISRO". The Hindu. 2012-04-26.
- ↑ "RISAT-1's radar can see through clouds and work in darkness". The Hindu. 2012-04-25.
- ↑ http://www.expressindia.com/latest-news/India-launches-allweather-satellite-RISAT1/941767/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-03. Retrieved 2012-04-26.