Jump to content

റേച്ചൽ മ്വാൻസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rachel Mwanza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റേച്ചൽ മ്വാൻസ
Rachel Mwanza at a TEDx presentation in Paris, October 2014
ജനനം
ദേശീയതCongolese
തൊഴിൽനടി
സജീവ കാലം2013-ഇതുവരെ

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽനിന്നുള്ള ഒരു അഭിനേത്രിയാണ് റേച്ചൽ മ്വാൻസ. 2012-ൽ പുറത്തിറങ്ങിയ വാർ വിച്ച് (റെബല്ലെ) എന്ന സിനിമയിലെ കൊമോണ എന്ന കഥാപാത്രത്തെ അഭിനയിച്ചതിലൂടെ അവർ പ്രശസ്തയായി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഭവനരഹിതയായിരുന്ന അവർ കിൻഷസയിലെ തെരുവുകളിലാണ് താമസിച്ചിരുന്നത്.[1]

ആദ്യകാലജീവിതം

[തിരുത്തുക]

1997-ൽ എംബുജി-മായിൽ ജനിച്ച മ്വാൻസ കുട്ടിക്കാലം കസായ് പ്രവിശ്യയിൽ ആണ് ചെലവഴിച്ചത്.[2] ആറ് സഹോദരങ്ങളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു അവർ. എട്ട് വയസ്സുള്ളപ്പോൾ അവരുടെ പിതാവ് അമ്മയെയും സഹോദരങ്ങളെയും കിൻഷാസയിലേക്ക് അയച്ചു. പിന്നീട് അവരുമായി വീണ്ടും ചേരുമെന്ന് വാഗ്ദാനം നൽകി. അവിടെ കുട്ടികൾക്ക് അധികകാലം സ്കൂളിൽ പോകാൻ സാധിച്ചിരുന്നില്ല. മ്വാൻസ ഒരു മന്ത്രവാദിനിയാണെന്ന് ഒരു വ്യാജ പ്രവാചകൻ പറഞ്ഞതിനെ തുടർന്ന് കുടുംബത്തിന്റെ നിർഭാഗ്യത്തിന് അമ്മ അവളെ ഉത്തരവാദിയാക്കി.[2] മ്വാൻസയെ മന്ത്രവാദത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചതിന് അയാൾ മ്വാൻസയുടെ അമ്മയെ കുറ്റപ്പെടുത്തിയെങ്കിലും ഒടുവിൽ മ്വാൻസ തെരുവിലിറക്കപ്പെട്ടു.[3]

കനേഡിയൻ ചലച്ചിത്രമായ വാർ വിച്ച് (റെബല്ലെ) എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് മ്വാൻസ കിൻ‌ഷാസയിൽ വർഷങ്ങളോളം ഒരു തെരുവ് ബാലികയായി താമസിച്ചു.[4] 2013-ൽ പുറത്തിറങ്ങിയ മാർക്ക്-ഹെൻ‌റി വാജ്ബെർഗ് തിരക്കഥയെഴുതി സംവിധാനം ചെയ്ത കിൻ‌ഷാസ കിഡ്‌സ് എന്ന ചിത്രത്തിൽ അവർക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു.[5]

പിന്നീട് മ്വാൻസ മോൺ‌ട്രിയലിലേക്ക് താമസം മാറ്റുകയും അവിടെ ഹൈസ്കൂൾ എക്കോൾ ലൂസിയൻ-പാഗെയിൽ പഠനത്തിന് ചേർന്നു. വാർ വിച്ചിന്റെ അസോസിയേറ്റ് ചലച്ചിത്ര നിർമ്മാതാവായ ആൻ-മാരി ഗെലിനാസിന്റെ കുടുംബത്തോടൊപ്പം മ്വാൻസ താമസിച്ചു.[2][6]

അഭിനയ ജീവിതം

[തിരുത്തുക]

കിൻ‌ഷാസയിലെ തെരുവ് കുട്ടികളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രത്തിൽ സംവിധായകൻ കിം ങ്‌യുഎൻ, നിർമ്മാതാക്കളായ പിയറി ഈവൻ, മാരി-ക്ലോഡ് പൗളിൻ എന്നിവർ കണ്ടതിന് ശേഷമാണ് മ്വാൻസയെ റിബെല്ലെയിൽ അഭിനയിപ്പിച്ചത്.[7] വിദ്യാഭ്യാസത്തിന്റെ അഭാവം കാരണം, സിനിമയിൽ ആദ്യമായി അഭിനയിക്കുമ്പോൾ വായിക്കാനോ എഴുതാനോ അവർക്ക് അറിയില്ലായിരുന്നു. 18 വയസ്സ് തികയുന്നതുവരെ ചലച്ചിത്ര പ്രവർത്തകർ അവരുടെ വിദ്യാഭ്യാസത്തിനും ഭവനത്തിനുമായി പണം നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു.[7] 2013 ഫെബ്രുവരിയിൽ, അക്കാദമി അവാർഡുകളിൽ പങ്കെടുക്കാൻ അവരെ അനുവദിക്കുന്നതിനുള്ള വിസ അനുവദിച്ചു.[8] മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിനുള്ള കനേഡിയൻ പ്രവേശനമാണിത്.

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള മികച്ച നടിക്കുള്ള സിൽവർ ബിയർ, [4] ട്രിബിക്ക ഫിലിം ഫെസ്റ്റിവൽ, 2012-ലെ വാൻകൂവർ ഫിലിം ക്രിട്ടിക്സ് സർക്കിൾ എന്നിവയുൾപ്പെടെയുള്ള അവാർഡുകൾ റെബല്ലെയിലെ മ്വാൻസയുടെ അഭിനയത്തിന് ലഭിച്ചിരുന്നു. കൂടാതെ മികച്ച നടിക്കുള്ള 1st കനേഡിയൻ സ്‌ക്രീൻ അവാർഡും[9][10] ക്യുബെക്ക് സിനിമാ അവാർഡും[6] ലഭിച്ചു.

യുവജനങ്ങളെ പ്രചോദിപ്പിക്കാനും കിൻഷാഷയുടെ തെരുവുകളിൽ താമസിക്കുന്ന 20,000 കുട്ടികളിലേക്ക് ജനശ്രദ്ധയെ ആകർഷിക്കാനും ഉദ്ദേശിച്ച് മ്വാൻസ അവരുടെ ബാല്യവും അനുഭവങ്ങളും വിവരിക്കുന്ന സർവൈവർ പൗർ വോയർ സി ജൗർ എന്ന പുസ്തകം എഴുതി.[3][5] [11]

അവലംബം

[തിരുത്തുക]
  1. https://www.cinenews.be/en/actors/5042/rachel-mwanza/filmography/
  2. 2.0 2.1 2.2 Auffret-Pericone, Marie (18 March 2014). "Rachel Mwanza, une survivante à Kinshasa". La Croix. Retrieved 20 November 2016.
  3. 3.0 3.1 "Rachel Mwanza : "Je reviens du petit enfer de Kinshasa"". France 24 (in French). January 16, 2014. Retrieved October 30, 2016.{{cite news}}: CS1 maint: unrecognized language (link)
  4. 4.0 4.1 "Rachel Mwanza, the incredible destiny of a street child". Jambo News. February 29, 2012. Archived from the original on 2018-04-11. Retrieved October 30, 2016.
  5. 5.0 5.1 Malagardis, Maria (24 February 2014). "Rachel Mwanza. Cendrillon du Congo". Retrieved 20 November 2016.
  6. 6.0 6.1 "Rachel Mwanza, vedette du film Rebelle, de passage à l'école des Pionniers de Trois-Rivières" (in ഫ്രഞ്ച്). Radio Canada. 20 April 2015. Retrieved 20 November 2016.
  7. 7.0 7.1 Szklarski, Cassandra (January 30, 2013). "Oscars 2013: Rebelle's African teen star trying to get visa to attend awards". Toronto Star. Retrieved October 30, 2016.
  8. "Oscars 2013: Congolese War Witch hopeful gets US visa". BBC News. February 21, 2013. Retrieved February 21, 2013.
  9. "Montreal director Kim Nguyen's Rebelle wins two awards at Tribeca Film Festival in New York". Montreal Gazette. April 27, 2012. Retrieved October 30, 2016.
  10. Barnard, Linda (March 3, 2013). "Canadian Screen Awards raises the star wattage". Toronto Star. Retrieved October 30, 2016.
  11. https://www.humanium.org/en/a-portrait-of-rachel-mwanza-from-the-streets-of-kinshasa-to-the-red-carpet/

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റേച്ചൽ_മ്വാൻസ&oldid=3643385" എന്ന താളിൽനിന്ന് ശേഖരിച്ചത്