വാസ്തവികസംഖ്യ
ദൃശ്യരൂപം
(Real number എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തിൽ വാസ്തവികസംഖ്യകൾ അഥവാ രേഖീയസംഖ്യകൾ എന്നത് ഭിന്നസംഖ്യകളും അഭിന്നസംഖ്യകളും ഉൾപ്പെടുന്ന ഗണമാണ്.അനന്തദൈർഘ്യമുള്ള ഒരു നേർരേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം. 0.999... എന്ന് ആവർത്തിക്കുന്ന സംഖ്യ 1 നു സമാനമായ ഒരു രേഖീയ സംഖ്യയാണ്.
അടിസ്ഥാന പ്രത്യേകതകൾ
[തിരുത്തുക]വാസ്തവികസംഖ്യകൾ ബീജീയമോ അബീജീയമോ ഭിന്നസംഖ്യകളൊ അഭിന്നസംഖ്യകളൊ ആയിരിക്കും.ഇവ ധനസംഖ്യകളൊ ഋണസംഖ്യകളോ പൂജ്യമോ ആവാം.വിതത(Continuous) അളവുകൾ അളക്കാൻ വാസ്തവികസംഖ്യകൾ ഉപയോഗിക്കാം.ദശാംശരൂപത്തിൽ ഇത്തരം വാസ്തവികസംഖ്യകളെ സൂചിപ്പിക്കുന്നു.ദശാംശബിന്ദു കഴിഞ്ഞ് മൂന്ന് കുത്തുകൾ ഇട്ടാൽ ശ്രേണി തുടരുന്നു എന്നാണർത്ഥം. ഉദാഹരണമായി 324.823122147... എന്ന സംഖ്യ.
വാസ്തവികസംഖ്യകൾക്ക് ക്രമിത ക്ഷേത്രം എന്ന സ്വഭാവമുണ്ട്.എന്തെന്നാൽ വാസ്തവികസംഖ്യകൾ സങ്കലനം,ഗുണനം ഇവയെ അടിസ്ഥാനമാക്കി ക്ഷേത്രം രൂപപ്പെടുത്തുന്നു.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Hazewinkel, Michiel, ed. (2001), "Real number", Encyclopedia of Mathematics, Springer, ISBN 978-1-55608-010-4
- The real numbers: Pythagoras to Stevin
- The real numbers: Stevin to Hilbert Archived 2007-03-22 at the Wayback Machine.
- The real numbers: Attempts to understand
- What are the "real numbers," really?