Jump to content

സചീന്ദ്ര ബക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sachindra Bakshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സചീന്ദ്ര ബക്ഷി
ജനനം
സചീന്ദ്ര നാഥ് ബക്ഷി

(1904-12-25)25 ഡിസംബർ 1904
മരണം23 നവംബർ 1984(1984-11-23) (പ്രായം 79)
ദേശീയതഇന്ത്യൻ
തൊഴിൽസ്വാതന്ത്ര്യസമരസേനാനി
സംഘടന(കൾ)ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഒരു ഇന്ത്യൻ വിപ്ലവകാരിയാണ് സചീന്ദ്ര നാഥ് ബക്ഷി (1904 ഡിസംബർ 25 - 1984 നവംബർ 23). ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായിരുന്ന ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സചീന്ദ്ര ബക്ഷിയെ ബ്രിട്ടീഷുകാർ ലക്നൗ സെൻട്രൽ ജയിലിലടച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കേണ്ടതായി വന്നു.

1937-ൽ ജയിൽ മോചിതനായ ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ കോൺഗ്രസ്സുമായി അഭിപ്രായഭിന്നതയുണ്ടാവുകയും ജനസംഘിൽ ചേരുകയും ചെയ്തു.[1] പിന്നീട് ഉത്തർ‌പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസംഘിനു വേണ്ടി മത്സരിച്ച അദ്ദേഹം വിജയിക്കുകയും നിയമസഭാംഗമായി അധികാരമേൽക്കുകയും ചെയ്തു. സചീന്ദ്ര ബക്ഷി തന്റെ ജീവിതകാലത്തിനിടയിൽ രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984 നവംബർ 23-ന് ഉത്തർ പ്രദേശിലെ സുൽത്താൻപൂരിൽ വച്ച് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 80 വയസ്സുണ്ടായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1904 ഡിസംബർ 25-ന് ഉത്തർപ്രദേശിലെ ബനാറസ്സിലാണ് സചീന്ദ്ര ബക്ഷിയുടെ ജനനം. ഉത്തർപ്രദേശിലേക്കു കുടിയേറിയ ഒരു ബംഗാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കും മുമ്പു തന്നെ അദ്ദേഹം വിപ്ലവപ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയും ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുവാനും തുടങ്ങി. 1925-ലെ കകൊരി ട്രെയിൻ കൊള്ളയിൽ പങ്കെടുത്ത ശേഷം ബീഹാറിൽ ഒളിവിൽ കഴിഞ്ഞ സചീന്ദ്രയെ ഭഗവൽപൂരിൽ വച്ച് പോലീസ് അറസ്റ്റു ചെയ്തു. 1927 ജൂലൈ 13-ന് വന്ന കോടതി വിധിയനുസരിച്ച് ജീവപര്യന്തം തടവുശിക്ഷയാണ് സചീന്ദ്രയ്ക്കു ലഭിച്ചത്.

പുസ്തകങ്ങൾ

[തിരുത്തുക]

സചീന്ദ്ര ബക്ഷിയുടെ വിപ്ലവകാലത്തെ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കി രണ്ടു പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് ഇവ പ്രസിദ്ധീകരിച്ചത്. പുസ്തകങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.[2]

  • ക്രാന്തി കേ പഥ് പർ (വിപ്ലവത്തിന്റെ മാർഗ്ഗത്തിലൂടെ) - 2005, ലക്നൗ ലോക്ഹിത് പബ്ലിക്കേഷൻസ്
  • വതൻ പേ മർനേവാലോം കാ - 2009, ന്യൂഡെൽഹി ഗ്ലോബൽ ഹാർമണി പബ്ലിഷേഴ്സ്

അവലംബം

[തിരുത്തുക]
  1. क्रान्त (2006). स्वाधीनता संग्राम के क्रान्तिकारी साहित्य का इतिहास (in ഹിന്ദി). Vol. 1 (1 ed.). नई दिल्ली: प्रवीण प्रकाशन. p. 239. ISBN 81-7783-119-4. Retrieved 2013-12-05. {{cite book}}: Cite has empty unknown parameters: |laydate=, |separator=, |month=, |laysummary=, |chapterurl=, and |lastauthoramp= (help)
  2. दिल्ली पब्लिक लाइब्रेरी au:बख्शी, शचीन्द्र नाथ

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സചീന്ദ്ര_ബക്ഷി&oldid=3646581" എന്ന താളിൽനിന്ന് ശേഖരിച്ചത്