Jump to content

സാൻഡ്‌വിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sandwich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sandwich
Main ingredientsBread, meat, cheese, salad vegetables, sauce or savoury spread
ഇറ്റാലിയൻ സാൻഡ്‌വിച്ച്

ഒന്നോ രണ്ടോ ബ്രഡ്ഡ് അടരുകൾക്കിടയിൽ ചെറുതായി അരിഞ്ഞ പച്ചക്കറികൾ ,മാംസം,ചീസ്,സോസ് എന്നിവ നിറച്ച് ഉണ്ടാക്കുന്ന ഒരു ചെറു ഭക്ഷ്യ വിഭവമാണ്‌ സാൻഡ്‌വിച്ച്[1][2]. രുചി വർദ്ധിപ്പിക്കുന്നതിനായി എണ്ണ ,കടുക് തുടങ്ങിയ വസ്തുക്കളും ഇതിൽ ചേർക്കുന്നു. പച്ചക്കറികൾ മാത്രം ഉപയോഗിച്ചുള്ള സാൻഡ്‌വിച്ച്, മാംസത്തിന്‌ പകരം മത്സ്യം,മുട്ട എന്നിവ ഉപയോഗിച്ചുള്ള സാൻഡ്‌വിച്ച് തുടങ്ങിയവയും പ്രചാരത്തിലുണ്ട്. ജനങ്ങളുടെ ഒരു പ്രിയ ഭക്ഷണമായി മാറിയിട്ടുണ്ട് ഇന്ന് സാൻഡ്‌വിച്ച്. ജോലിസ്ഥലങ്ങളിലേക്ക് പോകുന്നവരും സ്കൂൾ വിദ്യാർത്ഥികളും ഉല്ലാസയാത്രക്കൊരുങ്ങുന്നവരും ഒരു പൊതി ഭക്ഷണമായി സാൻഡ്‌വിച്ച് കരുതാറുണ്ട്. ഭോജന ശാലകളിലും കോഫീ ഷോപ്പുകളിലും വ്യാപകമായി വിൽക്കപ്പെടുന്ന ഒന്നാണ്‌ ഈ വിഭവം.

സാൻഡ്‌വിച്ച് എന്ന പേര്‌

[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ഉന്നത കുലജാതനായിരുന്ന ജോൺ മൊണ്ടേഗു ഫോർത് ഏൾ ഓഫ് സാൻഡ്‌വിച്ച് എന്നയാളുടെ പേരിൽ നിന്നാണ്‌ സാൻഡ്‌വിച്ച് എന്ന പേരിന്റെ ഉത്ഭവം. രണ്ട് ബ്രഡ്ഡുകൾക്കിടയിൽ മാംസം വെച്ചു തയ്യാറാക്കുന്ന ഭക്ഷണം മൊണ്ടേഗു തന്റെ പരിചാരകരോട് ആവശ്യപ്പെടാറ് പതിവായിരുന്നു. സാൻ‌ഡ്‌വിച്ച് മുതലാളി ഈ ഭക്ഷണം ഇഷ്ടപ്പെടാൻ കാരണം ,കാർഡ് കളിക്കുന്നതിനിടയിൽ കൈകളിലോ കാർഡിലോ എണ്ണയോ മറ്റോ ആവാതെ മാംസം ചേർത്ത ഈ ഭക്ഷണം കഴിക്കാൻ സാധിക്കും എന്നതായിരുന്നു. പിന്നീട് മറ്റുള്ള ആളുകളും "സാൻഡ്‌വിച്ചിന്റെ അതേ പോലുള്ളത്" എന്ന പറഞ്ഞ് ഈ ആഹാരം ഓർഡർ ചെയ്യാൻ തുടങ്ങി. അങ്ങനെ ഈ പേര് വ്യാപകമായി എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

സന്ധ്യാ സമയത്ത് കാർഡ് കളിക്കുകയും മദ്യപിച്ചിരിക്കുകയും ചെയ്യുന്നവരുടെ ഒരു ഭക്ഷണമായിട്ടാണ്‌ സാൻഡ്‌വിച്ചിനെ തുടക്കത്തിൽ കണ്ടിരുന്നത്. പിന്നീടത് സമൂഹത്തിലെ ഉന്നത വർഗ്ഗങ്ങളുടെ ഒരു ആഹാര വിഭവമായി മാറി. പെട്ടെന്ന് പാചകം ചെയ്തെടുക്കാൻ കഴിയുന്നത്, ചെലവ് കുറഞ്ഞത് ,കൊണ്ടു പോകാൻ എളുപ്പമുള്ളത് എന്നീ കാരണങ്ങളാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പെയിനിലേയും ഇംഗ്ലണ്ടിലേയും വ്യവസായിക വിപ്ലവാനന്തരമുള്ള സമൂഹത്തിലും തൊഴിലാളി വർഗ്ഗങ്ങൾക്കിടയിലും സാൻഡ്‌വിച്ച് പ്രചാരം നേടി[3]. വൈകാതേ യുറോപ്പിന്‌ വെളിയിലേക്കും പ്രചാരം സിദ്ധിച്ചു. ഇരുപതാം നൂറ്റാണ്ടോടുകൂടി അമേരിക്കയിലും മെഡിറ്ററെനിയൻ മേഖലയിലും ഈ ഭക്ഷണ വിഭവം സ്വീകാര്യത നേടി[3].

കൂടുതൽ ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Britannica Online
  2. Abelson, Jenn. "Arguments spread thick". The Boston Globe, November 10, 2006. Accessed 27 May 2009.
  3. 3.0 3.1 Encyclopedia of Food and Culture, Solomon H. Katz, editor (Charles Scribner's Sons: New York) 2003

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാൻഡ്‌വിച്ച്&oldid=3532346" എന്ന താളിൽനിന്ന് ശേഖരിച്ചത്