Jump to content

സാരി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sari temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൻഡി സാരി, മുന്നിലെ കാഴ്ച
കാൻഡി സാരി, പിൻഭാഗത്തുനിന്ന്
കാൻഡി സാരിയുടെ അകവശം
കാൻഡി സാരിയുടെ ഒരു പ്രതിരൂപം, പാരീസ് എക്സ്പോസിഷൻ യൂനിവേഴ്സല്ലിൽ (1900) ഡച്ച് ഈസ്റ്റ് ഇൻഡീസ് വിഭാഗത്തിന് വേണ്ടി നിർമ്മിച്ച മൂന്ന് പവലിയനുകളിൽ ഒന്ന് ജാർഡിൻസ് ഡു ട്രോകഡേറോ

എട്ടാം നൂറ്റാണ്ടിൽ ഇന്തോനേഷ്യയിലെ യോഗ്യകർത്തയിൽ സ്ലേമാൻ റീജൻസിയിൽ, ഡുസൻ ബെൻഡാനിലെ കലാസനിൽ ടിർടോമാർത്താനി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബുദ്ധക്ഷേത്രം [1]:90 ആണ് സാരി ക്ഷേത്രം (ഇന്തോനേഷ്യൻ: കാൻഡി സാരി, കാൻഡി ബെൻഡഹ് എന്ന പേരിലും അറിയപ്പെടുന്നു). കലാസൻ ക്ഷേത്രത്തിൽ[2] നിന്നും വടക്കു കിഴക്കായി 130 മീറ്റർ ദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് നിലകളുള്ള ഈ ക്ഷേത്രം മരംകൊണ്ടുള്ള തൂണുകൾ, നിലകൾ, പടികൾ, ജാലകങ്ങൾ, വാതിലുകൾ എന്നിവ എല്ലാം തടി ഉപയോഗിച്ച് ആണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാഭാഗങ്ങളും ജൈവ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിരുന്നതിനാൽ എല്ലാം നശിച്ചിരിക്കുന്നു. ബുദ്ധസന്യാസിമാർക്ക് താമസിക്കാനുള്ള ഒരു വിഹാരം (ബുദ്ധമത വിഹാരം), കൂടിയായിരുന്നു ഈ കെട്ടിടം.[3] ക്ഷേത്രത്തിൻറെ പേര് ജാവനീസ് ഭാഷയിൽ ഇതിൻറെ പരിഭാഷ കെട്ടിടത്തിൻറെ പാർപ്പിട സ്വഭാവവും കണക്കാക്കി 'സാരി' അഥവാ സാരെ എന്നാൽ 'ഉറങ്ങാൻ' എന്നാണ് അർത്ഥമാക്കുന്നത്. ഇത് കെട്ടിടത്തിലുണ്ടായിരുന്ന മനുഷ്യവാസത്തെ സ്ഥിരീകരിക്കുന്നു.

ചരിത്രം

[തിരുത്തുക]

കലാസൻ ക്ഷേത്രത്തിന് സമാനമായ കാലഘട്ടത്തിൽ പണിതതാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 778 എ.ഡി.യിലെ കലാസൻ ശിലാശാസന പ്രകാരം സംസ്കൃതത്തിൽ പ്രാണഗിരി ലിപി ഉപയോഗിച്ച് എഴുതിയ ലിഖിതത്തിൽ ഗുരു സാങ് രാജ സെയിലേന്ദ്രവംകാട്ടിലാകയുടെ (ശൈലേന്ദ്രകുടുംബത്തിലെ വിശിഷ്ട വ്യക്തി) താൽപര്യപ്രകാരം നിർമ്മിച്ചതാണ് ഈ ക്ഷേത്രം.[4] മഹാരാജാ തേജാപൂർണാപന പനാംഗ്കരൺ[5](കരിയാന പനാംഗ്കരൺ എന്നും വിളിക്കപ്പെടുന്ന ലിഖിതത്തിന്റെ മറ്റൊരു ഭാഗം) താരാദേവിയുടെ (ബോധിസത്വദേവി) ആരാധനയ്ക്കുള്ള ഒരു കെട്ടിടമായ താരാഭവനം നിർമ്മിക്കുന്നതോടൊപ്പം[6] ശൈലേന്ദ്രസാമ്രാജ്യത്തിലെ കുടുംബത്തിൽ നിന്നുള്ള ബുദ്ധമത സന്യാസികൾക്കായി ഒരു വിഹാരം (ആശ്രമം) കൂടി നിർമ്മിച്ചു. ഇത് കലാക ഗ്രാമത്തിലെ സംഘത്തിന് (ബൗദ്ധ സന്യാസി സമൂഹം) പനാംഗ്കരൺ സമ്മാനിച്ചു.[7] ഈ ലിഖിതത്തിന്റെ തിയതി അനുസരിച്ച്, പ്രംബനൻ സമതലത്തിൽ[8] നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്ന കലാസൻ ക്ഷേത്രമാണ് ഇത്. ഈ ലിഖിതത്തിന്റെ അടിസ്ഥാനത്തിൽ അടുത്തുള്ള കലാസൻ ക്ഷേത്രത്തിൽ നിന്നുള്ള സന്യാസിമാർക്കായുള്ള ആശ്രമമായിരുന്നു സാരി ക്ഷേത്രം.

1920 കളുടെ തുടക്കത്തിൽ ഈ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 1929-ൽ ക്ഷേത്രം പുനർനിർമ്മിക്കാൻ ശ്രമിക്കുകയും 1930-ൽ ജീർണ്ണിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ക്ഷേത്രത്തിന് ചുറ്റുമുള്ള പുറം അടിഭാഗം, ദൈവാലയത്തിന്റെ കിഴക്ക് മതിൽ നിന്നുള്ള മുൻമുഖ്യമന്ദിരം, മുൻവശത്തെ മുറി, മുൻവശത്തെ പടികൾ എന്നിവ ഉൾപ്പെടെ നിരവധി ഭാഗങ്ങൾ കാണാതായതിനാൽ ഇതിൻറെ പുനർനിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചില്ല. [3]

വാസ്തുവിദ്യ

[തിരുത്തുക]

ക്ഷേത്രത്തിൽ അടിസ്ഥാനം, ശരീരം, മേൽക്കൂര എന്നീ മൂന്നു ഭാഗങ്ങളുണ്ട്. 17.3 മീറ്റർ വടക്ക്-തെക്ക്, 10 മീറ്റർ പടിഞ്ഞാറ്-കിഴക്ക്, 17 മീറ്റർ ഉയരവുമുള്ള ക്ഷേത്രത്തിന് ഒരു ചതുരാകൃതിയിലുള്ള പ്ലാൻ ഉണ്ട്. അടിസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ, പുറം അടിസ്ഥാനത്തിലുള്ള കല്ലുകൾ കാണാതെ പോയിട്ടുണ്ട്. പ്രവേശന കവാടം കിഴക്കുഭാഗത്തായാണ്. അതിൽ ചിത്രകലകളും ആനകളുടെ ചിത്രങ്ങളും കൊത്തിയിരിക്കുന്നു. ചുവരുകൾക്കുചുറ്റും താഴെയും മുകളിലും വരികളായി ജന്നലുകൾ കാണപ്പെടുന്നു. മതിലുകൾക്ക് ചുറ്റുമുള്ള മധ്യഭാഗത്ത് തിരശ്ചീനമായ "വരിയായുള്ള ഒരു മേഖല കൂടി കാണപ്പെടുന്നു. ഇത് രണ്ട് നിലകളുള്ള കെട്ടിടമായിരുന്നു.[3]

ഇന്റീരിയർ മൂന്ന് മുറികളാണ്; നോർത്ത് റൂം, സെൻട്രൽ റൂം, സൗത്ത് റൂം എന്നിവയ്ക്ക് ഓരോന്നും മൂന്നു മീറ്റർ നീളവും 5.8 മീറ്റർ വീതിയും ഉണ്ട്. ഈ മൂന്നു മുറികൾ വടക്കേ-തെക്ക് അക്ഷത്തിൽ മുറിയുടെ കിഴക്ക് വശത്തുള്ള വാതിലുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ മുറികളുടെയും ചുവരിൽ കല്ലുകൾ വരികളായാണ് കാണപ്പെടുന്നത്. മേൽത്തട്ടിൽ മുകളിലും താഴെയും വേർതിരിക്കാനും മരം ഉപയോഗിച്ചിരുന്നു. ചില സ്ഥലങ്ങളിൽ വിചിത്രമായ കല്ലുകൾ, മരം കൊണ്ടുള്ള കോവണിപ്പടി എന്നിവയും കാണപ്പെടുന്നുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Cœdès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  2. Soetarno, Drs. R. second edition (2002). "Aneka Candi Kuno di Indonesia" (Ancient Temples in Indonesia), pp. 41. Dahara Prize. Semarang. ISBN 979-501-098-0.
  3. 3.0 3.1 3.2 The information board at the Sari Temple vicinity
  4. Soetarno, Drs. R. second edition (2002). "Aneka Candi Kuno di Indonesia" (Ancient Temples in Indonesia), pp. 41. Dahara Prize. Semarang. ISBN 979-501-098-0.
  5. Coedès, George (1968). Walter F. Vella, ed. The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  6. Roy E. Jordaan (1998), The Tārā temple of Kalasan in Central Java, PERSEE, retrieved 15 January 2014
  7. Soetarno, Drs. R. second edition (2002). Aneka Candi Kuno di Indonesia (Ancient Temples in Indonesia), pp. 41. Dahara Prize. Semarang. ISBN 979-501-098-0.
  8. "Prambanan Diusulkan Jadi "Perdikan"". Kompas.com (in Indonesian). 18 April 2012. Retrieved 13 October 2014.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാരി_ക്ഷേത്രം&oldid=3647099" എന്ന താളിൽനിന്ന് ശേഖരിച്ചത്