Jump to content

സ്കെയർവെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Scareware എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭയം, ഉത്കണ്ഠ അല്ലെങ്കിൽ ഭീഷണി എന്നിവയ്ക്ക് കാരണമാകുന്ന അനാവശ്യ സോഫ്റ്റ്‌വെയർ വാങ്ങുന്നതിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതിന് വേണ്ടി ഹാക്കർമാർ ഉപയോഗിക്കുന്ന മാൽവെയർ രൂപമാണ് സ്കെയർവെയർ. സോഷ്യൽ എഞ്ചിനീയറിംഗ് വഴി ഇത് ഉപയോക്താക്കളുടെ കമ്പ്യൂട്ടറിൽ ഒരു വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്നു, തുടർന്ന് അത് നീക്കംചെയ്യുന്നതിന് വ്യാജ ആന്റി-വൈറസ് സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യാനും പണമടയ്ക്കാനും ഹാക്കർമാർ നിർദ്ദേശിക്കുന്നു. സാധാരണയായി വൈറസ് യഥാർത്ഥമല്ല,പ്രോഗ്രാം പ്രവർത്തനരഹിതമോ മാൽവെയറോ ആയിരിക്കും. [1][2]ആന്റി-ഫിഷിംഗ് വർക്കിംഗ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 2008-ന്റെ രണ്ടാം പകുതിയിൽ പ്രചാരത്തിലുള്ള സ്‌കെയർവെയർ പാക്കേജുകളുടെ എണ്ണം 2,850-ൽ നിന്ന് 9,287 ആയി ഉയർന്നു.[3]2009 ന്റെ ആദ്യ പകുതിയിൽ, സ്കെയർവെയർ പ്രോഗ്രാമുകളിൽ 585% വർദ്ധനവ് ഉണ്ടായതായി എപിഡബ്ല്യൂജി(APWG) മനസ്സിലാക്കി.[4]

ഇരകളെ ഉത്കണ്ഠയോ അല്ലെങ്കിൽ പരിഭ്രാന്തിയോ ഉളവാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഏത് ആപ്ലിക്കേഷനും വൈറസിനും "സ്കെയർവെയർ"എന്ന് വിളിക്കാം.

സ്കാം സ്കെയർവെയർ

[തിരുത്തുക]

സാങ്കൽപ്പികമോ ഉപയോഗശൂന്യമോ ആയ ഫയർവാൾ, രജിസ്ട്രി ക്ലീനർ സോഫ്‌റ്റ്‌വെയറുകൾ എന്നിവയ്‌ക്കായി, നിസ്സാരവും ഭയപ്പെടുത്തുന്നതുമായ മുന്നറിയിപ്പുകളോ ഭീഷണി അറിയിപ്പുകളോ സൃഷ്‌ടിക്കുന്ന സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളെ വിവരിക്കാൻ ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ച് എഴുതുന്നവർ "സ്കെയർവെയർ" എന്ന പദം ഉപയോഗിക്കുന്നു. ഈ ക്ലാസ് പ്രോഗ്രാമിന്റെ ഫലപ്രാപ്തി ഒരു തരത്തിലും വർദ്ധിപ്പിക്കാത്ത നിരന്തരമായ മുന്നറിയിപ്പ് സന്ദേശങ്ങൾ മാത്രം ഉപയോഗിച്ച് ഉപയോക്താവിനെ ഭയപ്പെടുത്തി അതിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനായി നിയമാനുസൃതമായ സുരക്ഷാ സോഫ്‌റ്റ്‌വെയറിനെ അനുകരിക്കുന്ന തരത്തിൽ രൂപത്തിലും ഭാവത്തിലും സോഫ്‌റ്റ്‌വെയർ പാക്കേജുചെയ്‌തിരിക്കുന്നു.[5]

ചില വെബ്‌സൈറ്റുകൾ പോപ്പ്-അപ്പ് പരസ്യ വിൻഡോകളോ ബാനറുകളോ പ്രദർശിപ്പിക്കുന്നു: "നിങ്ങളുടെ കമ്പ്യൂട്ടറിന് ദോഷകരമായ സ്പൈവെയർ പ്രോഗ്രാമുകൾ ബാധിച്ചേക്കാം.[6]ഉടനടി നീക്കംചെയ്യൽ ആവശ്യമായി വന്നേക്കാം. സ്‌കാൻ ചെയ്യാൻ, താഴെയുള്ള 'അതെ' ബട്ടൺ ക്ലിക്ക് ചെയ്യുക." ഈ വെബ്‌സൈറ്റുകൾക്ക് ഒരു ഉപയോക്താവിന്റെ ജോലി, തൊഴിൽ, അല്ലെങ്കിൽ വിവാഹം എന്നിവ അപകടത്തിലാക്കാൻ സാധിക്കുമെന്ന് പറയുന്നിടത്തോളം പോകാം. ഇതുപോലുള്ള പരസ്യങ്ങളുള്ള ഉൽപ്പന്നങ്ങൾ പലപ്പോഴും സ്‌കെയർവെയർ ആയി കണക്കാക്കപ്പെടുന്നു. ഗുരുതരമായ സ്‌കെയർവെയർ ആപ്ലിക്കേഷനുകളെ റോഗ് സോഫ്റ്റ്‌വെയറായി കണക്കാക്കുന്നു, കാരണം അവ വ്യാജ സെക്യുരിറ്റി സൊല്യൂഷൻസ് വാങ്ങുന്നതിനോ വേണ്ടി ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന സന്ദേശങ്ങളോ ഭീഷണികളോ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ പ്രദർശിപ്പിക്കുന്നു.

ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മറ്റേതെങ്കിലും സോഫ്‌റ്റ്‌വെയറുമായി ലിങ്ക് ചെയ്‌തിട്ടില്ലാത്ത സ്‌കെയർവെയറുകൾ ഒരു വെബ്‌സൈറ്റിൽ പോപ്പ്-അപ്പ് സന്ദേശമായി ദൃശ്യമാകും, അത് ഇല്ലെങ്കിൽപ്പോലും, അവരുടെ കമ്പ്യൂട്ടറിന് വൈറസുകളോ മാൽവെയറോ ബാധിച്ചിട്ടുണ്ടെന്ന് ഉപയോക്താവിന് മുന്നറിയിപ്പ് നൽകുന്നു. വ്യാജ സുരക്ഷാ സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതോ വ്യക്തിഗത വിവരങ്ങൾ നൽകുന്നതോ പോലുള്ള നടപടികൾ സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുക എന്നതാണ് ഈ ഡിസ്പെറ്റീവ് പോപ്പ്-അപ്പുകൾ ലക്ഷ്യമിടുന്നത്.[7]

അവലംബം

[തിരുത്തുക]
  1. "Millions tricked by 'scareware'". BBC News. 2009-10-19. Retrieved 2009-10-20.
  2. 'Scareware' scams trick searchers. BBC News (2009-03-23). Retrieved on 2009-03-23.
  3. "Scareware scammers adopt cold call tactics". The Register. 2009-04-10. Retrieved 2009-04-12.
  4. Phishing Activity Trends Report: 1st Half 2009
  5. John Leydon (2009-10-20). "Scareware Mr Bigs enjoy 'low risk' crime bonanza". The Register. Retrieved 2009-10-21.
  6. Carine Febre (2014-10-20). "Fake Warning Example". Carine Febre. Retrieved 2014-11-21.
  7. JM Hipolito (2009-06-04). "Air France Flight 447 Search Results Lead to Rogue Antivirus". Trend Micro. Retrieved 2009-06-06.
"https://ml.wikipedia.org/w/index.php?title=സ്കെയർവെയർ&oldid=3975029" എന്ന താളിൽനിന്ന് ശേഖരിച്ചത്