Jump to content

ശക്തി പീഠങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shakti Peethas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദിപരാശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ(സംസ്കൃതം: शक्ति पीठ; ഇംഗ്ലീഷ്: Shakti Pithas)[1]. സതിദേവിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ആദിശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.[2] ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം പരമശിവൻ രൗദ്രമായ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു. ഓരോ സ്ഥലത്തും ജഗദീശ്വരി വിവിധ നാമങ്ങളിൽ ആരാധിക്കപ്പെടുന്നു.

ഐതിഹ്യം[തിരുത്തുക]

സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ

ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.

ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.

ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.

എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽ നിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.

സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ ഉഗ്രരൂപിയായ വീരഭദ്രനെ ദക്ഷന്റെ കൊട്ടാരത്തിലേക്കയച്ചു. ശിവന്റെ അവതാരമായ വീരഭദ്രൻ തന്റെ കൂട്ടാളിയായ ഭദ്രകാളിയോടൊപ്പം ചെന്ന് ദക്ഷന്റെ ശിരസ്സ് ഛേദിക്കുകയും യാഗശാല തകർക്കുകയും ചെയ്തു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.

ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്.

4 ആദിശക്തിപീഠങ്ങൾ[തിരുത്തുക]

ക്രമ സംഖ്യ ശക്തിപീഠം ശക്തി
1 ഉത്കല ശക്തിപീഠം വിമല
2 താരാ തരിണി ശക്തിപീഠം താരാ തരിണി
3 കാമഗിരി ശക്തിപീഠം കാമാഖ്യ
4 കാളിപീഠ ശക്തിപീഠം കാളിക

അഷ്ടാദശ ശക്തിപീഠങ്ങൾ[3][തിരുത്തുക]

ക്രമ സംഖ്യ ശക്തിപീഠം സ്ഥാനം ശക്തി ചിത്രം
1 ലങ്ക ശക്തിപീഠം ശ്രീ ലങ്ക ശങ്കരി
2 കാഞ്ചീപുരം ശക്തിപീഠം ഇന്ത്യ കാമാക്ഷി
3 പ്രദ്യുമ്ന ശക്തിപീഠം ഇന്ത്യ ശൃംഖല
4 ക്രൗഞ്ച പട്ടണം ശക്തിപീഠം ഇന്ത്യ ചാമുണ്ടി
5 അലംപുര ശക്തിപീഠം ഇന്ത്യ ജോഗുളാംബ
6 ശ്രീശൈല ശക്തിപീഠം ഇന്ത്യ ഭ്രമരാംബിക
7 കൊല്ഹാപുര ശക്തിപീഠം ഇന്ത്യ മഹാലക്ഷ്മി
8 മുഹുര്യ ശക്തിപീഠം ഇന്ത്യ ഏകവീര
9 ഉജ്ജയിനി ശക്തിപീഠം ഇന്ത്യ മഹാകാളി
10 പീഠിക ശക്തിപീഠം ഇന്ത്യ പുരുഹൂതികാ
11 ഓഢ്യ ശക്തിപീഠം ഇന്ത്യ ഗിരിജാ
12 ദക്ഷവാടിക ശക്തിപീഠം ഇന്ത്യ മാണിക്യ
13 ഹരിക്ഷ്രേത ശക്തിപീഠം ഇന്ത്യ കാമരൂപ
14 പ്രയാഗ് ശക്തിപീഠം ഇന്ത്യ മാധവേശ്വരി
15. ജ്വാലാ ശക്തിപീഠം ഇന്ത്യ വൈഷ്ണവി
16. ഗയ ശക്തിപീഠം ഇന്ത്യ മംഗളഗൗരി
17. വാരാണസി ശക്തിപീഠം ഇന്ത്യ വിശാലാക്ഷി
18. കാശ്മീർ ശക്തിപീഠം ആസാദ് കശ്മീർ സരസ്വതി

51 ശക്തിപീഠങ്ങൾ[4][തിരുത്തുക]

ക്രമ സംഖ്യ ശക്തി പീഠം സ്ഥാനം ശരീര ഭാഗം / ആഭരണം ശക്തി ഭൈരവൻ
1 കിരീട ശക്തിപീഠം ഇന്ത്യ കിരീടം വിമല സംവർത്ത ഭൈരവൻ
2 വൃന്ദാവന ശക്തിപീഠം ഇന്ത്യ മുടി ഉമ ഭൂതേഷ ഭൈരവൻ
3 കരവീര ശക്തിപീഠം ഇന്ത്യ 3 കണ്ണുകൾ മഹിഷാസുര മർദ്ദിനി ക്രോധീഷ ഭൈരവൻ
4 ശ്രീ പർവത ശക്തിപീഠം ഇന്ത്യ വലത് ചെവി ശ്രീ സുന്ദരി സുന്ദരാനന്ദ ഭൈരവൻ
5 വാരാണസി ശക്തിപീഠം ഇന്ത്യ കുണ്ഡലം വിശാലാക്ഷി കാല ഭൈരവൻ
6 ഗോദാവരീ ശക്തിപീഠം ഇന്ത്യ ഇടത് കവിൾ വിശ്വേശരി ദണ്ഡപാണി ഭൈരവൻ
7 അനല ശക്തിപീഠം ഇന്ത്യ മേൽത്താടിയിലെ പല്ലുകൾ നാരായണി സംഹാര ഭൈരവൻ
8 പഞ്ച സാഗര ശക്തിപീഠം ഇന്ത്യ കീഴ്ത്താടിയിലെ പല്ലുകൾ വരാഹി മഹാരുദ്ര ഭൈരവൻ
9 ജ്വാലാമുഖി ശക്തിപീഠം ഇന്ത്യ നാവ് സിദ്ധിദ ഉന്മത്ത ഭൈരവൻ
10 ഭൈരവ പർവത ശക്തിപീഠം ഇന്ത്യ മേൽച്ചുണ്ട് അവന്തി ലംബകർണ ഭൈരവൻ
11 അട്ടഹാസ ശക്തിപീഠം ഇന്ത്യ കീഴ്ച്ചുണ്ട് ഫുല്ലര വിശ്വേശ ഭൈരവൻ
12 ജനസ്ഥാന ശക്തിപീഠം ഇന്ത്യ താടി ഭ്രമരി വികൃതാക്ഷ ഭൈരവൻ
13 കാശ്മീർ ശക്തിപീഠം ഇന്ത്യ കഴുത്തിൻ്റെ മുൻഭാഗം മഹാമായ ത്രിസന്ധ്യേശ്വര ഭൈരവൻ
14 നന്ദിപ്പൂർ ശക്തിപീഠം ഇന്ത്യ കണ്ഠാഭരണം നന്ദിനി നന്ദികേശ്വര ഭൈരവൻ
15 ശ്രീ ശൈല ശക്തിപീഠം ഇന്ത്യ കഴുത്തിൻ്റെ പിൻഭാഗം മഹാലക്ഷ്മി സംബരാനന്ദ ഭൈരവൻ
16 നളഹടി ശക്തിപീഠം ഇന്ത്യ ഉദര നാളി കാളിക യോഗീശ ഭൈരവൻ
17 മിഥില ശക്തിപീഠം ഇന്ത്യ ഇടത് തോൾ ഉമ മഹോദര ഭൈരവൻ
18 രത്നാവലി ശക്തിപീഠം ഇന്ത്യ വലത് തോൾ കുമാരി ശിവ ഭൈരവൻ
19 പ്രഭാസ ശക്തിപീഠം ഇന്ത്യ ഉദരം ചന്ദ്രഭാഗ വക്രതുണ്ഡ ഭൈരവൻ
20 ജലന്ധർ ശക്തിപീഠം ഇന്ത്യ ഇടത് സ്തനം ത്രിപുര മാലിനി ഭീഷണ ഭൈരവൻ
21 രാമഗിരി ശക്തിപീഠം ഇന്ത്യ വലത് സ്തനം ശിവാനി ചണ്ഡ ഭൈരവൻ
22 വൈദ്യനാഥ ശക്തിപീഠം ഇന്ത്യ ഹൃദയം ജയദുർഗ വൈദ്യനാഥ ഭൈരവൻ
23 വക്രേശ്വര ശക്തിപീഠം ഇന്ത്യ പുരികങ്ങൾക്കിടയിലുള്ള ഭാഗം മഹിഷാസുരമർദ്ദിനി വക്രനാഥ ഭൈരവൻ
24 കന്യാശ്രമ ശക്തിപീഠം ഇന്ത്യ പൃഷ്ഠം സർവാണി നിമിഷ ഭൈരവൻ
25 ബഹുല ശക്തിപീഠം ഇന്ത്യ ഇടത് കൈ ബഹുല ഭീരുക ഭൈരവൻ
26 ഉജ്ജയിനി ശക്തിപീഠം ഇന്ത്യ കൈമുട്ട് മംഗള ചണ്ഡിക കപിലാംബര ഭൈരവൻ
27 മണിവേദിക ശക്തിപീഠം ഇന്ത്യ കണങ്കൈ , വള ഗായത്രി സർവാനന്ദ ഭൈരവൻ
28 പ്രയാഗ് ശക്തിപീഠം ഇന്ത്യ കൈ വിരലുകൾ ലളിത ഭവഃ ഭൈരവൻ
29 ഉത്കല ശക്തിപീഠം ഇന്ത്യ നാഭി വിമല ജഗന്നാഥ ഭൈരവൻ
30 കാഞ്ചി ശക്തിപീഠം ഇന്ത്യ അസ്തി ദേവഗർഭ രുരു ഭൈരവൻ
31 കാലമാധവ ശക്തിപീഠം ഇന്ത്യ ഇടത് നിതംബം കാളി അസിതാംഗ ഭൈരവൻ
32 നർമദ ശക്തിപീഠം ഇന്ത്യ വലത് നിതംബം ശോണ ഭദ്രസേന ഭൈരവൻ
33 കാമഗിരി ശക്തിപീഠം ഇന്ത്യ യോനി കാമാഖ്യ ഉമാനന്ദ ഭൈരവൻ
34 ജയന്തി ശക്തിപീഠം ഇന്ത്യ ഇടത് തുട ജയന്തി ക്രമദീശ്വര ഭൈരവൻ
35 മഗധ ശക്തിപീഠം ഇന്ത്യ വലത് തുട സർവാനന്ദകരി വ്യോമകേശ ഭൈരവൻ
36 ത്രിസ്തോത ശക്തിപീഠം ഇന്ത്യ ഇടത് കാൽ ഭ്രമരി ഈശ്വര ഭൈരവൻ
37 ത്രിപുര ശക്തിപീഠം ഇന്ത്യ വലത് കാൽ ത്രിപുര സുന്ദരി ത്രിപുരേശ ഭൈരവൻ
38 വിഭാഷക ശക്തിപീഠം ഇന്ത്യ ഇടത് കണങ്കാൽ കപാലിനി മഹാദേവ ഭൈരവൻ
39 കുരുക്ഷേത്ര ശക്തിപീഠം ഇന്ത്യ വലത് കണങ്കാൽ സാവിത്രി സ്ഥാണു ഭൈരവൻ
40 ക്ഷീരഗ്രാമ ശക്തിപീഠം ഇന്ത്യ വലത് കാലിലെ തള്ളവിരൽ യുഗാധ്യ ക്ഷീരഖണ്ഡക ഭൈരവൻ
41 വിരാട ശക്തിപീഠം ഇന്ത്യ ഇടത് കാൽവിരലുകൾ അംബിക അമൃത ഭൈരവൻ
42 കാളിപീഠ ശക്തിപീഠം ഇന്ത്യ വലത് കാലിലെ തള്ളവിരൽ ഒഴികെയുള്ള വിരലുകൾ കാളിക നകുലീശ ഭൈരവൻ
43 മാനസ ശക്തിപീഠം ചൈന വലത് കൈപ്പത്തി ദാക്ഷായണി അമര ഭൈരവൻ
44 ലങ്ക ശക്തിപീഠം ശ്രീ ലങ്ക കാൽച്ചിലമ്പ് ഇന്ദ്രാക്ഷി രക്ഷേശ്വര ഭൈരവൻ
45 ഗണ്ഡകി ശക്തിപീഠം നേപ്പാൾ വലത് കവിൾ ഗണ്ഡകി ചണ്ഡി ചക്രപാണി ഭൈരവൻ
46 നേപ്പാൾ ശക്തിപീഠം നേപ്പാൾ കാൽമുട്ടുകൾ മഹാമായ കപാലി ഭൈരവൻ
47 ഹിങ്കുല ശക്തിപീഠം പാകിസ്താൻ ബ്രഹ്മരന്ദ്രം കോട്ടരി ഭീമലോചന

ഭൈരവൻ

48 സുഗന്ധ ശക്തിപീഠം ബംഗ്ലാദേശ് മൂക്ക് സുനന്ദ ത്രയംബക ഭൈരവൻ
49 കർത്തോയ ശക്തിപീഠം ബംഗ്ലാദേശ് ഇടത് ചെവി അപർണ വാമന ഭൈരവൻ
50 ചട്ടല ശക്തിപീഠം ബംഗ്ലാദേശ് വലത് കൈ ഭവാനി ചന്ദ്രശേഖര ഭൈരവൻ
51 യശോർ ശക്തിപീഠം ബംഗ്ലാദേശ് ഇടത് കൈപ്പത്തി യശോരേശ്വരി ചണ്ഡ ഭൈരവൻ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Fuller, Christopher John (2004). The Camphor Flame: Popular Hinduism and Society in India. Princeton: Princeton University Press. p. 44. ISBN 978-0-691-12048-5.
  2. Article Archived 2012-03-08 at the Wayback Machine., from ബാംഗ്ലാപീഡിയ-യിൽ.
  3. http://hindutourism.com/7-164-1/18-shakti-peethas-asta-dasa-shakti-peethas
  4. http://hindutourism.com/4-5-1/shakti-peethas

കുറിപ്പുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശക്തി_പീഠങ്ങൾ&oldid=4091770" എന്ന താളിൽനിന്ന് ശേഖരിച്ചത്