Jump to content

തുള്ളൻ ചിത്രശലഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Skipper (butterfly) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Skipper butterflies
Pelopidas sp.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
(unranked):
Superfamily:
Hesperioidea
Family:
Hesperiidae

Latreille, 1809
Type species
Hesperia comma
Linnaeus, 1758
Diversity
[[#Subfamilies|7–8 subfamilies, about 550 genera]]

ഒരു ചിത്രശലഭ കുടുംബമാണ് ഹെസ്പിരിഡെ - Hesperiidae. തുള്ളിത്തെറിച്ച്‌ പറക്കുന്ന ഈ ശലഭങ്ങൾക്ക് സ്കിപ്പേർസ് (skippers) എന്നൊരു പേര് കൂടിയുണ്ട്. വീർത്ത ശരീരവും പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ കണ്ണുകളും വളരെ വലിയ തുമ്പിക്കൈകളും ഉള്ള ചെറു ശലഭങ്ങളാണ് ഈ കുടുംബത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പർശനികൾ നിശാശലഭങ്ങളെ പോലെ നേർത്തതും അറ്റം വളഞ്ഞതുമാണ്. ഭൂമുഖത്ത് 3500 ഇനവും ഇന്ത്യയിൽ 320 ഉം കേരളത്തിൽ 89 ഇനവും കണ്ടെത്തിയിട്ടുണ്ട്. ശലഭങ്ങളിലെ പ്രാചീനരായ ഇവർ പ്രത്യക്ഷത്തിൽ പലപ്പോഴും നിശാശലഭങ്ങളുടെ സ്വഭാവക്കാരാണ്. പൂക്കളിലും നനഞ്ഞ പ്രദേശങ്ങളിലും വന്നിരിക്കുന്ന സ്വഭാവമുണ്ട്. മുട്ടകൾ കമാനാകൃതിയിലുള്ളവയാണ്. ലാർവകൾ നീണ്ടതും തല പൊതുവേ ഹൃദയാകാരത്തിലുമാണ്. ലാർവ പ്രധാനമായും ആഹരിക്കുന്നത് പോയേസി, അക്കാന്തേസീ, ഡയസ്കോറേസി, സ്റ്റെർകലേസി തുടങ്ങിയ കുടുംബത്തിലുള്ള സസ്യങ്ങളെയാണ്[1].

അവലംബം

[തിരുത്തുക]
  1. MALABAR NATURAL HISTORY SOCIETY യുടെ കേരളത്തിലെ ചിത്രശലഭങ്ങൾ എന്ന പുസ്തകത്തിൽ നിന്നും
"https://ml.wikipedia.org/w/index.php?title=തുള്ളൻ_ചിത്രശലഭങ്ങൾ&oldid=1947664" എന്ന താളിൽനിന്ന് ശേഖരിച്ചത്