മക്കിനാക്ക് കടലിടുക്കുകൾ
ദൃശ്യരൂപം
(Straits of Mackinac എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Straits of Mackinac | |
---|---|
സ്ഥാനം | Lake Michigan-Lake Huron |
നിർദ്ദേശാങ്കങ്ങൾ | 45°48′50″N 84°45′00″W / 45.81389°N 84.75000°W |
Type | Strait |
പദോത്പത്തി | Michilimackinac |
Basin countries | United States |
പരമാവധി ആഴം | 295 അടി (90 മീ) |
Islands | |
അധിവാസ സ്ഥലങ്ങൾ |
മക്കിനാക്ക് കടലിടുക്കുകൾ അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗണിന്റെ നിമ്ന്ന, ഉന്നത അർദ്ധദ്വീപുകളുടെ ഇടയ്ക്കായുള്ള വീതികുറഞ്ഞ ജലാശയങ്ങളുടെ ഒരു ശൃംഖലയാണ്. പ്രധാന ഇടുക്ക് മക്കിനാക്ക് ബ്രിഡ്ജിനു കീഴിലൂടെ രണ്ടു മഹാതടാകങ്ങളായ മിഷിഗൺ, ഹൂറൺ എന്നിവയെ തമ്മിൽ ബന്ധിക്കുന്നു. പ്രധാന ഇടുക്കിന് 3.5 മൈൽ (5.6 കിലോമീറ്റർ) വിസ്താരവും പരമാവധി ആഴം 295 അടിയുമാണ് (90 മീറ്റർ).[1] ജലശാസ്ത്രമനുസരിച്ച്, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ തടാകങ്ങളെ മിഷിഗൺ-ഹുറോൺ തടാകം എന്ന് വിളിക്കപ്പെടുന്ന ഒന്നായി പരിഗണിക്കാം. ചരിത്രപരമായി, ഇടുക്കിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശം തദ്ദേശീയ ഒഡാവ ജനങ്ങൾക്കിടയിൽ മിച്ചിലിമക്കിനാക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Straits of Mackinac എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.