Jump to content

ഉപാണുകണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subatomic particle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Standard model of particle physics
Standard Model

താഴെ പറയുന്ന കണങ്ങൾ ഒരു ആറ്റത്തിൽ കാണപ്പെടുന്നു.

ഇലക്ട്രോൺ: ഋണ (negative) ചാർജ് വഹിക്കുന്ന കണങ്ങളാണിവ. പിണ്ഡത്തിലും വലിപ്പത്തിലും ആണുവിലെ മൂന്നു കണങ്ങളിൽ വച്ച് ഏറ്റവും ചെറുത്.ഒരു ഇലക്ട്രോൺ കണത്തിൻ‌റ്റെ പിണ്ഡം 9.11x10-31kg ആയി കണക്കാക്കുന്നു. പ്രോട്ടോൺ: ധന (positive) ചാർജ് വഹിക്കുന്ന ഉപ ആറ്റോമിക കണം. പിണ്ഡം ഇലക്ട്രോണിന്റെ പിണ്ഡത്തിന്റെ 1836 മടങ്ങാണ്. ന്യൂട്രോൺ: ചാർജില്ലാത്ത കണമാണ് ഇത്. ഇലക്ട്രോണിന്റെ 1839 മടങ്ങാണ് ഇതിന്റെ പിണ്ഡം.

ക്വാർക്കുകൾ എന്ന അടിസ്ഥാന കണങ്ങൾ കൊണ്ടാണ് പ്രോട്ടോൺ,ന്യൂട്രോൺ എന്നിവ നിർമ്മിതമായിരിക്കുന്നത്. ആറ്റോമിക കണങ്ങളുടെ എണ്ണം ഓരോ മൂലകങ്ങളുടെ അണുക്കളിലും വ്യത്യസ്തമാണ്. ഒരേ മൂലകത്തിന്റെ അണുക്കളിൽ പ്രോട്ടോണുകളുടെ എണ്ണം തുല്യമായിരിക്കും.പ്രോട്ടോണുകളുടേയും ഇലക്ട്രോണുകളുടേയും എണ്ണം തുല്യമാണെങ്കിൽ അണു വൈദ്യുതപരമായി തുലനാവസ്ഥയിലായിരിക്കും(neutral). ഇലക്ട്രോണുകളുടെ എണ്ണം പ്രോട്ടോണുകളുടെ എണ്ണത്തേക്കാൾ കൂടുതലോ കുറവോ ആണെങ്കിൽ അവയെ അയോൺ എന്നു വിളിക്കുന്നു.

സവിശേഷത ഇലക്ട്രോൺ പ്രോട്ടോൺ ന്യൂട്രോൺ
ചാർജ് നെഗറ്റീവ് പോസിറ്റീവ് ചാർജ്ജില്ല
പിണ്ഡം ഹൈഡ്രജൻ ആറ്റത്തിന്റെ ഭാരം x 1/1837 ഹൈഡ്രജൻ ആറ്റത്തിന്റേതിനു തുല്യം ഹൈഡ്രജൻ ആറ്റത്തിന്റേതിനു തുല്യം
ദ്രവ്യമാനം(Rest mass) 9.1x 10-31 1.672x10-27 1.675x-27
ഭ്രമണം ഉണ്ട് ഉണ്ട് ഉണ്ട്
സ്ഥിരത സ്ഥിരം സ്ഥിരം ന്യൂക്ലിയസിനു പുറത്ത് അസ്ഥിരം
ചാർജ്ജിന്റെ അളവ് 1.602x10-19 1.602x10-19 0

ന്യൂക്ലിയർ ഫിഷൻ‍, ഫ്യൂഷൻ, റേഡിയോ ആക്റ്റിവിറ്റി ക്ഷയം എന്നീ പ്രവർത്തനങ്ങൾ മൂലം അണുവിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണത്തിലും മാറ്റം വരുന്നു. അങ്ങനെ ഒരു മൂലകത്തിന്റെ അണു മറ്റൊരു മൂലകമായി രൂപാന്തരം പ്രാപിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപാണുകണങ്ങൾ&oldid=3442778" എന്ന താളിൽനിന്ന് ശേഖരിച്ചത്