Jump to content

പിണ്ഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ്രവ്യമാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്‌ പിണ്ഡം അഥവാ ദ്രവ്യമാനം. ഒരു വസ്തുവിന്റെ പിണ്ഡം, അതിൽ അടങ്ങിയിരിക്കുന്ന അണുക്കളുടെ എണ്ണത്തേയും ഓരോ അണുവിന്റേയും പിണ്ഡത്തേയും ആശ്രയിച്ചിരിക്കുന്നു. പിണ്ഡം അളക്കുന്നതിനുള്ള എസ്.ഐ. ഏകകം കിലോഗ്രാം ആണ്‌.

വസ്തുക്കൾ അവയുടെ പ്രവേഗത്തിൽ വ്യതിയാനം വരുത്തുന്നതിൽ വിമുഖത കാണിക്കുന്നു. ഈ വിമുഖതയുടെ അളവിനെ പിണ്ഡം ആയി കണക്കാക്കുന്നു. ഒരു വസ്തുവിന്റെ പിണ്ഡവും ഊർജവും ആപേക്ഷികത സിദ്ധാന്തം വഴി ബന്ധപെട്ടിരിക്കുന്നു. നിശ്ചലമായ ഒരു വസ്തുവിന്റെ പിണ്ഡവും ഊർജ്ജവും സമമായിരിക്കും.

കിലോഗ്രാം കൂടാതെ ടൺ എന്നതും പിണ്ഡത്തിൻറെ അളവാണ്. കണികകളുടെ പിണ്ഡം ഇലക്ട്രോൺ വോൾട്ട് എന്ന യൂണിറ്റിൽ അളക്കുന്നു.ഇലക്ട്രോൺ വോൾട്ട് എന്നത് അടിസ്ഥാനപരമായി ഊർജ്ജത്തിന്റെ അളവാണ്. എന്നാൽ പിണ്ഡവും ഊർജ്ജവും തമ്മിലുള്ള തുല്യത കാരണം ഇത് പിണ്ഡത്തിന്റെ അളവായും ഉപയോഗിക്കുന്നു. തന്മാത്രകളുടെ പിണ്ഡം അറ്റോമിക്‌ മാസ്സ് യൂണിറ്റിൽ അളക്കുന്നു.

പിണ്ഡവും ഭാരവും വ്യത്യസ്തമാണ്‌, ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം എന്നത്. ഒരു വസ്തു ഭൂമിയിൽ നിന്നും ചന്ദ്രനിലെത്തുമ്പോൾ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.

അവലംബം

[തിരുത്തുക]
  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി


"https://ml.wikipedia.org/w/index.php?title=പിണ്ഡം&oldid=3842788" എന്ന താളിൽനിന്ന് ശേഖരിച്ചത്