Jump to content

അവഗാഡ്രോ സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പദാർത്ഥത്തിന്റെ ഒരു മോളിൽ അടങ്ങിയിരിക്കുന്ന കണികകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന സംഖ്യ അവഗാഡ്രോ സംഖ്യ എന്ന് അറിയപ്പെടുന്നു. എസ്. ഐ. ഏകകത്തിൽ ഇതിന്റെ വില 6.02214×1023 ആണ് .

ചരിത്രം

[തിരുത്തുക]

അവഗാഡ്രോ സംഖ്യ,പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമീദിയൊ അവഗാഡ്രോ എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹമാണ് 1811 ൽ അവഗാഡ്രോ നിയമം അവതരിപ്പിച്ചത്. ഫ്രെഞ്ച് ശാസ്ത്രജ്നായ ജീൻ പെറിൻ 1909 ൽ അവഗാഡ്രോ സംഖ്യ കണ്ടുപിടിക്കുകയും അമീദിയൊ അവഗാഡ്രോയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യുകയും ചെയ്തു. വ്യത്യസ്ത രീതികളിലൂടെ അവഗാഡ്രോ സംഖ്യ നിർണ്ണയിക്കുന്നതിനുള്ള പഠനങ്ങൾക്ക് ജീൻ പെറിൻ 1926 ലെ ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനത്തിന് അർഹനായി.

"https://ml.wikipedia.org/w/index.php?title=അവഗാഡ്രോ_സംഖ്യ&oldid=2806986" എന്ന താളിൽനിന്ന് ശേഖരിച്ചത്