ചാൾസ് നിയമം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വാതക നിയമങ്ങളിൽ ഒന്നാണ് ചാൾസ് നിയമം. ഇതിനെ താഴെപ്പറയും വിധം നിർവചിച്ചിരിക്കുന്നു:
“ | സ്ഥിരമർദ്ദത്തിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലുള്ള ഊഷ്മാവിന് നേർ ആനുപാതികമാണ്. | ” |
1802-ൽ ജോസഫ് ലൂയിസ് ഗേ ലുസാക് എന്ന രസതന്ത്രജ്ഞനാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാൽ 1787-ൽ ജാക്വസ് ചാൾസ് നടത്തിയ പഠനങ്ങളെ അദ്ദേഹം പ്രമാണമായി സ്വീകരിച്ചിരുന്നു. അതിനാൽ നിയമത്തിന്റെ ഉപജ്ഞാതാവായി ചാൾസാണ് അറിയപ്പെടുന്നത്. ബോയിൽ നിയമം, ചാൾസ് നിയമം, ഗേ ലുസാക് നിയമം എന്നിവചേർന്നാണ് സംയോജിത വാതക നിയമം ഉണ്ടാകുന്നത്. ഈ മൂന്ന് നിയമങ്ങളും അവഗാഡ്രോ നിയമവും ചേർന്നതാണ് ആദർശ വാതക നിയമം.