സ്വെൻ നിക്വിസ്റ്റ്
സ്വെൻ നിക്വിസ്റ്റ് | |
---|---|
ജനനം | Sven Vilhem Nykvist 3 ഡിസംബർ 1922 |
മരണം | 20 സെപ്റ്റംബർ 2006 | (പ്രായം 83)
ജീവിതപങ്കാളി(കൾ) | Ulla Söderlind (1952-1968) Ulrika Nykvist |
സ്വെൻ നിക്വിസ്റ്റ് (ജനനം-3 ഡിസംബർ 1952, മരണം-20 സെപ്റ്റ്ംബർ 2006) ലോക പ്രശസ്തനായ സ്വീഡിഷ് ചലച്ചിത്രഛായാഗ്രാഹകനായിരുന്നു.'120' തോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ടങ്കിലും ഇംഗ്മർ ബർഗ്മാനുമൊത്തുളള സിനിമകളിലൂടെയാണ് അറിയപ്പെടാറുള്ളത്. 1973-ൽ ഇംഗ്മർ ബർഗ്മാന്റെ ക്രൈസ് അന്റ് വിസ്പേർസ് നും 1983-ൽ ഫാനി ആന്റ് അലക്സാൻണ്ടറിനും സ്വെൻ നിക്വിസ്റ്റിന് അക്കാദമി പുരസ്ക്കാരം ലഭിച്ചു.ലോകസിനിമയിലെ ഏറ്റവും മഹാനായ ഛായാഗ്രാഹകരിൽ ഒരാളായി ഇദ്ദേഹം അറിയപ്പെടുന്നു.[1]
ജീവചരിത്രം
[തിരുത്തുക]സ്വെൻ നിക്വിസ്റ്റ് ഫോട്ടോഗ്രാഫി പഠിച്ചതിനുശേഷം റോമിലെ സിനെ സിറ്റിയിൽ ഒരു വർഷം ചിലവഴിച്ചു.അതിനുശേഷം 1941-ൽ സ്വീഡിഷ് നിർമ്മാണ കബനിയായ സാന്ത്രൂസിൽ ഛായാഗ്രഹണ സഹായിയായി ചേർന്നു.ഇംഗ്മർ ബർഗ്മാനു മുൻപ് സ്വീഡനിലെ പ്രധാനപ്പെട്ട യുദ്ധാനന്തര സംവിധായകനായ ആൽഫ് സ്വോ ബർഗിനൊപ്പമുള്ള രണ്ടു ചിത്രങ്ങളിലെ പ്രവർത്തനങ്ങളാണ് നിക്വിസ്റ്റിനെ ആദ്യം ശ്രദ്ധേയനാക്കിയത്- ബറാബാസും (1953) കാരൻ മാൻസ് ഡോട്ടറും(1954).ബർഗ്മാനുമൊത്തുള്ള ഫലപ്രദമായ കൂട്ട്കെട്ട് ആരംഭിക്കുന്നത് ദ വെർജിൻ സ്പ്രിങിലാണ്(1960).
ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ
[തിരുത്തുക]- ദ വെർജിൻ സ്പ്രിങ് (1960)
- ത്രു എ ഗ്ലാസ് ഡാർക്കലി (1961)
- വിന്റർ ലൈറ്റ് (1963)
- ദ സൈലൻസ് (1963)
- സിദ്ധാർത്ഥ(1972)
- ക്രൈസ് അന്റ് വിസ്പേർസ് (1973)
- ഫാനി ആന്റ് അലക്സാൻണ്ടർ (1982)
- ദ സാക്രിഫൈസ് (1986)
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്വെൻ നിക്വിസ്റ്റ്
- സ്വെൻ നിക്വിസ്റ്റ് at the Swedish Film Database
- Sven Nykvist ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Interview with Nicholas Pasquariello in 1989 in San Francisco, *California[http://www.archive.org/details/InterviewWithCinematographerSvenNykvist