ദ സാക്രിഫൈസ്
The Sacrifice | |
---|---|
സംവിധാനം | Andrei Tarkovskij |
നിർമ്മാണം | Anna-Lena Wibom |
രചന | Andrei Tarkovsky |
അഭിനേതാക്കൾ | Erland Josephson Susan Fleetwood Allan Edwall Guðrún S. Gísladóttir Sven Wollter Valérie Mairesse Filippa Franzen Tommy Kjellqvist |
സംഗീതം | Johann Sebastian Bach Watazumido-Shuso |
ഛായാഗ്രഹണം | Sven Nykvist |
ചിത്രസംയോജനം | Andrei Tarkovsky Michał Leszczyłowski |
വിതരണം | Sandrew (Swedish theatrical) |
റിലീസിങ് തീയതി |
|
രാജ്യം | സ്വീഡൻ |
ഭാഷ | Swedish English French |
സമയദൈർഘ്യം | 149 minutes |
ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ റഷ്യൻ ചലച്ചിത്രം ആണ് ദ സാക്രിഫൈസ്(Offret). തർക്കോവ്‌സ്കിയുടെ സ്വകാര്യജീവിതം അടുത്തറിയുന്നവർ ഈ സിനിമയെ പൂർണമായും ആത്മകഥാപരമായ ഒന്നായാണ് കാണുന്നത്.
രചന
[തിരുത്തുക]1983 ൽ എഴുതിയ 'ദ വിച്ച്','ദ സാക്രിഫൈസ്'എന്നീ രണ്ടു രൂപരേഖകൾ ഒന്നിച്ചുായതാണ് ഈ സിനിമ.
പ്രമേയം
[തിരുത്തുക]ആണവയുദ്ധത്തിന്റെ പ്രഖ്യാപനം വന്നുകഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ,ഒരു മധ്യവർഗകുടുംബത്തിനകത്തെ വ്യക്തിബന്ധങ്ങളിൽ സംഭവിക്കുന്ന നാടകീയമായ പരിവർത്തനങ്ങളെയാണ് ഈ സിനിമ പിന്തുടരുന്നത്.വസ്തുലോകവും ആത്മീയലോകവും വേർതിരിക്കപ്പെടുകയും ഭൗതികതയുടെയും സ്വന്തം ബുദ്ധിശക്തിയുടെയും അടിമയായി മനുഷ്യൻ മാറുകയും ചെയ്തതാണ് യഥാർഥത്തിലുള്ള പതനം എന്നാണ് സംവിധായകൻ കരുതുന്നത്.ഒരു മുൻ നടനും വിമർശകനുമായ അലക്‌സാർ എന്ന കുടുംബകാരണവരുടെ വേദനകളാണ് സിനിമ പിന്തുടരുന്നത്.ബാൾട്ടിക് കടലിന്റെ കരയിലുള്ള ഒരു ഒറ്റപ്പെട്ട വീട്ടിലാണ് അയാളും കുടുംബവും താമസിക്കുന്നത്.അയാളുടെ ജന്മദിനത്തിലാണ് ആ വാർത്ത വരുന്നത്,വരാനിരിക്കുന്ന ആണവദുരന്തത്തിന്റെ നടുക്കുന്ന വാർത്ത.തുടർന്നുള്ള ദിനങ്ങളിൽ കുടുംബാംഗങ്ങൾ വലിയ പരിഭ്രാന്തിയിൽ പെടുന്നു.എന്നാൽ ഈ വാർത്തയ്ക്ക് മുൻപേ തന്നെ വിഷമത്തിലായിരുന്ന അലക്‌സാർ മനസ്സിനു ശാന്തത കൈവന്നതായി മനസ്സിലാക്കുന്നു.അയാൾ ദൈവമുമായി ഒരു കരാറിലെത്തുന്നു:തന്റെ ഓമനയായ കുഞ്ഞുമകനു വേി ഈ ഭൂമി നശിക്കാതെ കാത്തുസൂക്ഷിച്ചാൽ തനിക്കുള്ള സകലതും താൻ ത്യജിക്കാം എന്നതായിരുന്നു ആ കരാർ.
ചിത്രീകരണം
[തിരുത്തുക]1984 ഫെബ്രുവരിയിൽ തിരക്കഥ പൂർത്തിയായിരുന്നു എങ്കിലും സാമ്പത്തികഞെരുക്കം മൂലം ഷൂട്ടിംഗ് പിന്നെയും വൈകിയാണ് ആരംഭിച്ചത്.സ്വീഡനിൽ വെച്ചാണ് സിനിമ ചിത്രീകരിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- Erland Josephson as Alexander
- Susan Fleetwood as Adelaide
- Allan Edwall as Otto
- Guðrún S. Gísladóttir as Maria
- Sven Wollter as Victor
- Valérie Mairesse as Julia
- Filippa Franzén as Marta
- Tommy Kjellqvist as Gossen (Little Man)
- Per Källman, Tommy Nordahl as ambulance drivers
സംഗീതം
[തിരുത്തുക]- Johann Sebastian Bach
"Matthäus-Passion" Erbarme Dich
Wolfgang Gönnenwein (conductor) / Julia Hamari (alto)
EMI-Electrola GmbH LC ൦൨൩൩
ഛായാഗ്രഹണം
[തിരുത്തുക]ഇംഗ്മർ ബർഗ്മാന്റെ വിശ്വസ്ത ഛായാഗ്രാഹകനായിരുന്ന സ്വെൻ നിക്വിസ്റ്റ് ഒരുക്കിയ മനോഹരമായ ദ്യശ്യങ്ങൾ സിനിമയെ സമ്പന്നമാക്കുന്ന ഒരു ഘടകമാണ്.
അവസാനത്തെ സിനിമ
[തിരുത്തുക]1985 അവസാനത്തോടെ ശ്വാസകോശകാൻസർ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം ആശുപത്രിക്കിടക്കയിൽ നിന്നാണ് തർകോവ്‌സ്കി ഈ സിനിമയുടെ ഡബ്ബിംഗിന്റെയും എഡിറ്റിംഗിന്റെയും മേൽനോട്ടം വഹിച്ചത്.
തിരക്കഥയിൽ നിന്ന്
[തിരുത്തുക]ദൈവമെ!എനിക്കുള്ളതെല്ലാം നീയെടുത്തു കൊൾക,സ്‌നേഹം പൊഴിക്കുന്ന എന്റെ കുടുംബമുപേക്ഷിക്കാം ഞാൻ .വീട് വിടാം.കുഞ്ഞിനെ തള്ളിപ്പറയാം.ഊമയാകാം.മേലിലാരോടും സംസാരിക്കാതിരിക്കാം.ജീവിതത്തോട് എന്നെ ചേർത്തു നിർത്തുന്ന സകലതും ഞാനുപേക്ഷിക്കാം.പകരം എല്ലാം പഴയതു പോലെയാക്കുക.ഈ പ്രഭാതം പഴ പ്രഭാതങ്ങളെപ്പോലെയാകട്ടെ.മരണതുല്യമായ ഭയം ,ഈ പ്രഭാതത്തിലെങ്കിലും ആരെയും അസ്വസ്ഥരാക്കാതിരിക്കട്ടെ! നിന്നോട് പറഞ്ഞതത്രയും ഞാൻ നിറവേറ്റിക്കൊള്ളാം...ദൈവമെ...എന്റെ ദൈവമെ...[1]
അവാർഡുകൾ
[തിരുത്തുക]The film won the Grand Prix and the FIPRESCI Prize at the 1986 Cannes Film Festival.[2]
അവലംബം
[തിരുത്തുക]- ↑ സാക്രിഫൈസ് പരി:ഫാബിയൻ ബുക്‌സ്,2007,പേജ് 13,ISBN: 8187333650
- ↑ "Festival de Cannes: The Sacrifice". festival-cannes.com. Archived from the original on 2012-10-02. Retrieved 2009-07-11.
പുറം കണ്ണികൾ
[തിരുത്തുക]- The Sacrifice ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- DVDBeaver comparison of 5 different DVD editions of the film
- The Sacrifice Archived 2009-06-01 at the Wayback Machine. at nostalghia.com