തനാന, അലാസ്ക
Tanana
Hohudodetlaatl Denh | |
---|---|
Coordinates: 65°10′14″N 152°4′33″W / 65.17056°N 152.07583°W | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | June 7, 1961[1] |
സർക്കാർ | |
• Mayor | Donna Folger[2] |
• State senator | Click Bishop (R) |
• State rep. | Dave Talerico (R) |
വിസ്തീർണ്ണം | |
• ആകെ | 15.68 ച മൈ (40.62 ച.കി.മീ.) |
• ഭൂമി | 11.04 ച മൈ (28.60 ച.കി.മീ.) |
• ജലം | 4.64 ച മൈ (12.03 ച.കി.മീ.) |
ഉയരം | 207 അടി (63 മീ) |
ജനസംഖ്യ | |
• ആകെ | 246 |
• ഏകദേശം (2016)[5] | 258 |
• ജനസാന്ദ്രത | 16.45/ച മൈ (6.35/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99777 |
Area code | 907 |
FIPS code | 02-75160 |
തനാന /ˈtænənɑː/ ( കോയുകോൺ ഭാക്ഷയിൽ Hohudodetlaatl Denh) യൂക്കോൺ-കോയുകുക്ക് സെൻസസ് മേഖലയിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 308 ആയിരുന്നു. ഈ പട്ടണം നേരത്തേ അറിയപ്പെട്ടിരുന്നത് കനേഡിയൻ ഫ്രഞ്ച് പേരായ Clachotin എന്നായിരുന്നു. ഈ പട്ടണത്തിലെ ആകെയുള്ള ജനസംഖ്യയിൽ ഏകദേശം 80 ശതമാനം ആളുകൾ തദ്ദേശീയ ഇന്ത്യക്കാരാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]തനാന പട്ടണം സ്ഥിതി ചെയ്യുന്നത് യൂക്കോൺ നദിയുടെയും തനാന നദിയുടെ പോഷകനദിയുടെയും സംഗമസ്ഥാനത്തായി അക്ഷാംശ രേഖാംശങ്ങൾ 65°10′14″N 152°4′33″W / 65.17056°N 152.07583°W.[6] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 15.6 ചതുരശ്ര മൈൽ (40 കി.m2), ആണ്. ഇതിൽ 11.6 ചതുരശ്ര മൈൽ (30 കി.m2) കരഭാഗവും ബാക്കിയുള്ള 4.0 ചതുരശ്ര മൈൽ (10 കി.m2) ഭാഗം (25.80%) വെള്ളവുമാണ്. ഫെയർബാങ്ക് പട്ടണത്തിന് [7] 130 മൈൽ (210 കി.മീ) പടിഞ്ഞാറായിട്ടാണ് തനാനയുടെ സ്ഥാനം.
കാലാവസ്ഥ
[തിരുത്തുക]തനാന പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | −18.3 (−0.9) |
−13.9 (7) |
−6.7 (19.9) |
4.2 (39.6) |
15.0 (59) |
21.6 (70.9) |
22.1 (71.8) |
18.0 (64.4) |
11.1 (52) |
−1.3 (29.7) |
−12.6 (9.3) |
−16.1 (3) |
1.93 (35.48) |
ശരാശരി താഴ്ന്ന °C (°F) | −27.3 (−17.1) |
−24.7 (−12.5) |
−20.6 (−5.1) |
−9.2 (15.4) |
0.9 (33.6) |
7.7 (45.9) |
9.5 (49.1) |
6.3 (43.3) |
0.8 (33.4) |
−9.2 (15.4) |
−20.8 (−5.4) |
−24.8 (−12.6) |
−9.28 (15.28) |
മഴ/മഞ്ഞ് mm (inches) | 11 (0.43) |
11 (0.43) |
9 (0.35) |
8 (0.31) |
15 (0.59) |
38 (1.5) |
55 (2.17) |
65 (2.56) |
39 (1.54) |
17 (0.67) |
13 (0.51) |
13 (0.51) |
294 (11.57) |
ഉറവിടം: http://www.usclimatedata.com/climate/tanana/alaska/united-states/usak0238/2014/1 |
വിദ്യാഭ്യാസ സൌകര്യങ്ങൾ
[തിരുത്തുക]ഈ പട്ടണത്തിലെ ജനങ്ങളുടെ പഠന സൌകര്യത്തിനായി തനാന സിറ്റി സ്കൂൾ ഡിസ്ട്രക്റ്റ് സ്കൂൾ പട്ടണത്തിൽ പ്രവർത്തിക്കുന്നു.
ഗതാഗതസൌകര്യങ്ങൾ
[തിരുത്തുക]തനാനയിൽ റാൾഫ് എം. കൽഹൂൺ മെമ്മോറിയൽ വിമാനത്താവളം പ്രവർത്തിക്കുന്നു. ഇത് പട്ടണത്തിൻറെ പടിഞ്ഞാറേ അറ്റത്തായി പട്ടണമദ്ധ്യത്തിൽ നിന്നും ഒരു മൈൽ മാറിയാണ് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് നദിയിലൂടെ ബോട്ടുകളിൽ സഞ്ചരിക്കാൻ സാധിക്കുന്നു.തനാനയെയും എലിയട്ട് ഹൈവേയും മാൻലി ഹോട്ട് സ്പ്രിംഗിൽ വച്ചു ബന്ധിക്കുന്ന ഒരു വരി വണ്ടികൾക്ക് മാത്രം പോകാനുള്ള ഒരു റോഡ് നിലവിലുണ്ട്. പട്ടണത്തിൽ നിന്ന് 6 മൈൽ ദൂരെയായി ഈ റോഡ് അവസാനിക്കുന്നു. നദി ശിശിരകാലത്ത് ഉറച്ചു കട്ടിയാകുമ്പോൾ ഐസ് റോഡു വഴി സഞ്ചരിക്കുവാൻ സാധിക്കുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 79. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 151.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
- ↑ "Population and Housing Unit Estimates". Retrieved June 4, 2019.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "Man arrested in deaths of Alaska State Troopers." AOL News. May 2, 2014. Retrieved on May 4, 2014.