തീവ്രം
തീവ്രം | |
---|---|
സംവിധാനം | രൂപേഷ് പീതാംബരൻ |
നിർമ്മാണം | വി.സി. ഇസ്മയിൽ |
രചന | രൂപേഷ് പീതാംബരൻ |
അഭിനേതാക്കൾ |
|
സംഗീതം | റോബി എബ്രഹാം |
ഗാനരചന | റഫീക്ക് അഹമ്മദ് അരുൺ കെ. നാരായണൻ |
ഛായാഗ്രഹണം | ഹരി നായർ |
ചിത്രസംയോജനം | കപിൽ ഗോലകൃഷ്ണൻ |
സ്റ്റുഡിയോ | വി.സി.ഐ. മൂവീസ് |
വിതരണം | എൽ.ജെ. ഫിലിംസ് |
റിലീസിങ് തീയതി | 2012 നവംബർ 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നവാഗതനായ രൂപേഷ് പീതാംബരൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തീവ്രം. ദുൽഖർ സൽമാൻ, ശിഖ നായർ, ശ്രീനിവാസൻ, റിയ സൈറ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വി.സി.ഐ. മൂവിസിന്റെ ബാനറിൽ വി.സി. ഇസ്മയിൽ നിർമ്മിച്ച ചിത്രം വിതരണം ചെയ്തത് എൽ.ജെ. ഫിലിംസ് ആണ്. റോബി എബ്രഹാം സംഗീതസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായരും ചിത്രസംയോജനം കപിൽ ഗോപാലകൃഷ്ണനും കൈകാര്യം ചെയ്തിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ദുൽഖർ സൽമാൻ – ഹർഷവർദ്ധൻ
- ശിഖ നായർ – മായ
- ശ്രീനിവാസൻ – എസ്.ഐ. അലക്സാണ്ടർ
- വിഷ്ണു രാഘവ് – ഡോ. റോയ്
- റിയ സൈറ – നിമ്മി
- അനു മോഹൻ – രാഘവൻ
- വിനയ് ഫോർട്ട് – രാമചന്ദ്രൻ
- ജനാർദ്ദനൻ
- അമല റോസ് – മൈന
കഥ
[തിരുത്തുക]കഥ തുടങ്ങുന്നത് ഒരു കുറ്റകൃത്യം കൊണ്ടാണ് . പിന്നെ രണ്ടു അന്വേശ്നുധ്യഗസ്തന്മാരും അലക്സാണ്ടർ (ശ്രീനിവാസൻ) പിന്നെ അസ്സിസ്സ്റെന്റ്റ് (വിനയ് പോർട്ട് ).ഈ കുറ്റകൃത്യം അലക്സാണ്ടർ കണ്ടുപിടിച്ചതിനു ശേഷം സിറ്റിയിൽ മറ്റൊരു കൃത്യം കൂടി നടക്കുന്നു .ആത് ചെയ്യുന്നത് ഹര്ഷ വര്ധാൻ (ദുൽഖർ സൽമാൻ) തന്റെ ഭാര്യയെ കൊല്ലുന്നതിനു പ്രതികാരമായി ഒരു തെളിവും അവശേഷിപ്പിക്കാതെ ഹര്ഷ അവസാനം ശര്ജഹ്യിലേക്ക് പോകുന്നു . ഈ കഥ ദുരൂഹതകളുള്ള നായകന്റെ 2 കാലമാണ് വരച്ച് കാട്ടുന്നത്.
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, അരുൺ കെ. നാരായണൻ എന്നിവരാണ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് റോബി എബ്രഹാം. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഇന്നറിയാതെ" | വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ | 4:08 | |||||||
2. | "രുധിര സൂര്യൻ" | വിജയ് യേശുദാസ് | 4:04 | |||||||
3. | "പുതിയൊരു പകലിൽ" | ദീപക് കുട്ടി | 3:32 | |||||||
4. | "മണ്ണാകെ വിണ്ണാകെ" | റോബി എബ്രഹാം | 3:26 | |||||||
5. | "ഇന്നറിയാതെ" | വിനീത് ശ്രീനിവാസൻ | 4:10 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തീവ്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തീവ്രം – മലയാളസംഗീതം.ഇൻഫോ