Jump to content

വിനയ് ഫോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനയ് ഫോർട്ട്
വിനയ് ഫോർട്ട്
ജനനം
വിനയ് ഫോർട്ട്

മറ്റ് പേരുകൾവിനയ്
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2009–ഇതുവരെ
വിനയ് ഫോർട്ട് തൃശ്ശൂരിൽ - 2016

ഒരു മലയാളചലച്ചിത്രനടനാണ് വിനയ് ഫോർട്ട് യഥാർത്ഥ പേര് വിനയ് കുമാർ. അഭിനയത്തിൽ പൂന ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ഫോർട്ട് കൊച്ചിയിൽ എം.വി.മണിയുടെയും സുജാതയുടെയും മകനായി ജനിച്ചു. ജന്മസ്ഥലത്തോടുള്ള ആദരസൂചകമായാണ് പേരിനൊപ്പം ഫോർട്ട് ഉൾപ്പെടുത്തിയത്. സുമ സഹോദരിയും ശ്യാം സഹോദരനുമാണ്. ഫോർട്ട് കൊച്ചിയിലെ ബോയ്സ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കും മുൻപ് വിനയ് ഒരു റെസ്റ്റോറന്റ്, കോഫി ഷോപ്പ്, മെഡിക്കൽ ഷോപ്പ്, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ബിരുദ പഠനത്തിനിടയിൽ ഒന്നാം വർഷത്തിൽ ലോകധർമ്മി തിയേറ്ററിൽ ചേർന്നു അവരുടെ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട് ബിരുദപഠനം ഉപേക്ഷിച്ചു പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. അവിടെ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി. തന്റെ ദീർഘകാല സുഹൃത്തായ സൗമ്യ രവിയെ 2014 2014 ഡിസംബർ 6 ന് ഗുരുവായൂരിൽ വച്ച് വിവാഹം ചെയ്തു. ഇവർക്ക് ഇപ്പോൾ ഒരു മകനുണ്ട്.

ചിത്രങ്ങൾ

[തിരുത്തുക]
ചിത്രം വർഷം സംവിധാനം സഹ-അഭിനേതാക്കൾ കഥാപാത്രം കുറിപ്പ്
ഋതു 2009 ശ്യാമപ്രസാദ് റിമ കല്ലിങ്കൽ, നിഷാൻ ജമാൽ ആദ്യ ചിത്രം
ചതക് 2009 റീമ ബോറ ആദ്യ ഹിന്ദി ചിത്രം
അപൂർ‌വരാഗം 2010 സിബി മലയിൽ നിഷാൻ, ആസിഫ് അലി, നിത്യ മേനോൻ, അഭിഷേക് നാരായണൻ
അൻവർ 2010 അമൽ നീരദ് പൃഥ്വിരാജ്, മമത മോഹൻദാസ്, പ്രകാശ് രാജ് അബു
ദ ബ്ലൂബെറി ഹണ്ട് 2010 അനൂപ് കുര്യൻ നസറുദ്ദീൻ ഷാ, വിപിൻ ശർമ്മ
വീട്ടിലേക്കുള്ള വഴി 2011 ഡോ. ബിജു പൃഥ്വിരാജ്, ഇന്ദ്രജിത്ത്
കാണാക്കൊമ്പത്ത് 2011 മഹാദേവൻ മൈഥിലി ജോസ്
നവാഗതർക്ക് സ്വാഗതം 2011 ജയകൃഷ്ണ കാരണവർ മുകേഷ് അരവിന്ദൻ
കർമ്മയോഗി 2011 വി.കെ. പ്രകാശ് ഇന്ദ്രജിത്ത്, നിത്യാ മേനോൻ, സൈജു കുറുപ്പ് കൂമൻ
ഷട്ടർ 2013 ജോയ് മാത്യു ലാൽ‍‍, സജിത മഠത്തിൽ, ശ്രീനിവാസൻ നന്മയിൽ സുരൻ
"https://ml.wikipedia.org/w/index.php?title=വിനയ്_ഫോർട്ട്&oldid=3143130" എന്ന താളിൽനിന്ന് ശേഖരിച്ചത്