Jump to content

അമൽ നീരദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൽ നീരദ്
ജനനം7 ഒക്ടോബർ 1976
എറണാകുളം
ദേശീയതഭാരതീയൻ
മറ്റ് പേരുകൾ'
കലാലയംമഹാരാജാസ് കോളജ്
തൊഴിൽസംവിധായകൻ, ഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)ജ്യോതിർമയി (2015)
മാതാപിതാക്ക(ൾ)സി.ആർ. ഓമനക്കുട്ടൻ


ചലച്ചിത്രസംവിധായകൻ, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എറണാകുളം സ്വദേശിയാണ്.

ആദ്യകാലം

[തിരുത്തുക]

എറണാകുളം മഹാരാജാസ് കോളേജിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ സി.ആർ ഓമനക്കുട്ടന്റെ മകൻ. മഹാരാജാസ് കോളേജിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ ചലച്ചിത്ര ഭ്രമവുമായി നടന്ന സംഘത്തിൽ അംഗമായിരുന്നു അമൽ. ഛായാഗ്രാഹകൻ രാജീവ് രവി, യുവ സംവിധായകരായ അൻവർ റഷീദ്, വിനോദ് വിജയൻ തുടങ്ങിയവർ ഈ കൂട്ടായ്മയിൽനിന്നാണ് ചലച്ചിത്ര രംഗത്തേക്ക് വളർന്നത്. അമൽ രണ്ടു തവണ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു.

സിനിമാ പഠനം

[തിരുത്തുക]

കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരിക്കെത്തന്നെ അമൽ ഛായാഗ്രഹണത്തിൽ മികവു തെളിയിച്ചു. മീനാ ഝാ എന്ന ഡിപ്ളോമാ ചിത്രത്തിൽ അമൽ ഒരുക്കിയ ദൃശ്യങ്ങൾ ദേശീയ ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശം നേടി.

പിന്നീട്‌ ഗോഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കോളർഷിപ്പോടെ ബെർലിനിലെ കോൺറാഡ്‌ വോൾഫ്‌ ഹായ്‌ ഫിലിം സ്കൂളിൽ ഉപരിപഠനം നടത്തി. മടങ്ങിയെത്തിയശേഷം മ്യൂസിക്ക് ആൽബങ്ങളും പരസ്യ ചിത്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്പോഴാണ് രാംഗോപാൽ വർമയുടെ സിനിമാ നിർമ്മാണ കമ്പനിയായ ഫാക്ടറിയിൽ അവസരം ലഭിച്ചത്.

സിനിമയിൽ

[തിരുത്തുക]

രാംഗോപാൽ വർമ നിർമിച്ച്‌ രോഹിത് ജുഗ്‌രാജ്‌ സംവിധാനം ചെയ്ത ജെയിംസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം ബോക്സ്‌ ഓഫീസിൽ കാര്യമായ വിജയം നേടിയില്ലെങ്കിലും അമലിന്റെ ഛായാഗ്രഹണ മികവ് ചർച്ചാവിഷമായി.

രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ബ്ലാക്കിന്റെ ടേക്കുകളും ശ്രദ്ധ പിടിച്ചുപറ്റി. ജെയിംസിനു ശേഷം താൻ സംവിധാനം ചെയ്ത ശിവ എന്ന ചിത്രത്തിനും രാംഗോപാൽ വർമ അമലിനെയാണ്‌ കാമറ ഏൽപ്പിച്ചത്‌.

അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ മമ്മൂട്ടി സംവിധാന രംഗത്തേക്ക്‌ ചുവടുവെക്കാനുള്ള നീക്കത്തിന്‌ നിറഞ്ഞ മനസോടെയാണ്‌ പിന്തുണ നൽകിയത്‌.മമ്മൂട്ടി നായകനാകുന്ന ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമൽ ആണ്. പിന്നീട് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്നൊരു ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു.പൃഥ്വിരാജ് നായകൻ ആയ അൻവർ ആണ് അതിനു ശേഷം അമൽ നീരദ് സംവിധാനം ചെയ്തത്. പിന്നീട് ചെയ്ത മൾട്ടി സ്റ്റാർ ചിത്രം ആയ ബാച്ചിലർ പാർട്ടി മലയാളത്തിലെ അന്നേ വരെയുള്ള രീതികളെ മാറ്റി മറിച്ച സിനിമയാണ്.

ഭീഷ്മപർവ്വം ആണ്‌ അവസാനം പുറത്തിറങ്ങിയ ചിത്രം.

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

2014 - മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമൽ_നീരദ്&oldid=4089761" എന്ന താളിൽനിന്ന് ശേഖരിച്ചത്