ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)
ഇയ്യോബിന്റെ പുസ്തകം | |
---|---|
സംവിധാനം | അമൽ നീരദ് |
നിർമ്മാണം | അമൽ നീരദ് ഫഹദ് ഫാസിൽ |
കഥ | ഗോപൻ ചിദംബരം |
തിരക്കഥ | ഗോപൻ ചിദംബരം ശ്യാം പുഷ്ക്കരൻ |
അഭിനേതാക്കൾ | ഫഹദ് ഫാസിൽ പത്മപ്രിയ ലാൽ ജയസൂര്യ ഇഷ ഷർവാണി റീനു മാത്യൂസ് ലെന അഭിലാഷ് |
സംഗീതം | സ്നേഹ എസ്. നായർ യക്സൻ ഗാരി പെരേര |
ഛായാഗ്രഹണം | അമൽ നീരദ് |
ചിത്രസംയോജനം | പ്രവീൺ പ്രഭാകർ |
വിതരണം | എ & എ റിലീസ് |
റിലീസിങ് തീയതി | 2014 നവംബർ 7 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 6 കോടി |
സമയദൈർഘ്യം | 155 മിനിറ്റ് |
ആകെ | 10 കോടി |
2014 നവംബറിൽ പുറത്തിറങ്ങിയ ഒരു മലയാളം പീരിയഡ് ത്രില്ലർ ചലച്ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമൽ നീരദ് സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, പത്മപ്രിയ, ലാൽ, ജയസൂര്യ, ഇഷ ഷർവാണി , റീനു മാത്യൂസ്, അമിത്ത് ചക്കാലക്കൽ, ലെന അഭിലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നു.[1] സംവിധായകനായ അമൽ നീരദും നായകനായ ഫഹദ് ഫാസിലും കൂടിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.ഗോപൻ ചിദംബരത്തിന്റെ കഥയ്ക്ക് ഗോപൻ ചിദംബരവും ശ്യാം പുഷ്ക്കരനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.[2] 2014 മാർച്ചിൽ വാഗമണ്ണിൽ ചിത്രീകരണം ആരംഭിച്ച[3] ഈ സിനിമ 2014 നവംബർ 7 നാണ് സിനിമ റിലീസ് ചെയ്തത്.[4]
പശ്ചാത്തലം
[തിരുത്തുക]തൊഴിലാളി എന്നതിൽനിന്നു മുതലാളിയാകുന്ന ഇയോബിന്റെ കഥ പറയുന്ന ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് മൂന്നാറിന്റെ മനോഹാരിതയിലാണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ഫഹദ് ഫാസിൽ | അലോഷി |
ജയസൂര്യ | അങ്കൂർ റാവുത്തർ |
ലാൽ | ഇയ്യോബ് |
ഇഷ ഷെർവാണി | മാർത്ത |
പത്മപ്രിയ | റാഹേൽ |
റീനു മാത്യൂസ് | അന്നമ്മ |
ലെന അഭിലാഷ് | കഴലി |
വിനായകൻ | ചെമ്പൻ |
ചെമ്പൻ വിനോദ് ജോസ് | ദിമിത്രി |
ജിനു ജോസഫ് | ഐവാൻ |
ടി.ജി. രവി | സഖാവ് |
ശ്രീജിത്ത് രവി | സഖാവ് |
സുർജിത്ത് ഗോപിനാഥ് | ലാസർ |
അമിത് ചക്കാലക്കൽ | നിസാം റാവുത്തർ |
ഷെബിൻ ബെൻസൺ | |
നെബിഷ് ബെൻസൺ | |
സരിത കുക്കു | |
സൽ യുസഫ് | ഹാരിസൺ |
റീറ്റ മതെൻ | ഹാരിസന്റെ ഭാര്യ |
ആഷിക് അബു | പി.ജെ. ആന്റണി |
അമല പോൾ | അതിഥി വേഷം |
സ്വീകാര്യത
[തിരുത്തുക]മൊത്തത്തിൽ നല്ല പ്രതികരണമാണ് ഈ സിനിമ ഉളവാക്കിയത്[അവലംബം ആവശ്യമാണ്]. ഈ വർഷത്തെ സിനിമയ്ക്കുള്ള ഏറ്റവും നല്ല റേറ്റിംഗ് 3.5/5 ആണ് ഈ സിനിമയ്ക്ക് നൗറണ്ണിങ്ങിലെ വീയാൻ നൽകിയത്.
ബയോസ്കോപ്പിലെ മെനഘ "തീർച്ചയായും കാണുക" എന്നാണ് വിലയിരുത്തിയത്. ഫഹദ് ഫാസിൽ ന്റെയും ജയസുര്യയുടെയും അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. അമൽ നീരദിന്റെ സംവിധാനത്തിനെപറ്റിയും ഛായാഗ്രഹണത്തെപറ്റിയും പറയുകയും ചെയ്ത.
അവലംബം
[തിരുത്തുക]- ↑ "Fahadh will now woo Isha Sharvani - The Times of India". Timesofindia.indiatimes.com. 2014-02-21. Retrieved 2014-04-18.
- ↑ "Fahad Turns Producer - Malayalam Movie News". IndiaGlitz.com. 2014-02-27. Retrieved 2014-04-18.
- ↑ "Iyobinte pustakam starts shoot - The Times of India". Timesofindia.indiatimes.com. 2014-04-12. Retrieved 2014-04-18.
- ↑ "Padmapriya's 'classic' looks land her another period film - The Times of India". Timesofindia.indiatimes.com. 2014-04-14. Retrieved 2014-04-18.