അമിയൻസ് സമാധാനസന്ധി
ദൃശ്യരൂപം
(Treaty of Amiens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Treaty of Amiens | |
---|---|
"Definitive Treaty of Peace" | |
James Gillray, The first Kiss this Ten Years! —or—the meeting of Britannia & Citizen François (1803) | |
Type of treaty | Peace treaty |
Signed Location |
25 March 1802 Amiens, France |
Effective | 25 March 1802 |
Expiration | 18 May 1803 |
Signatories | Joseph Bonaparte for the French Republic and its allies and the Marquess Cornwallis for the United Kingdom |
Language | English, French |
ഫ്രാൻസിലെ സോം നദീതീരത്ത് പാരിസിന് 116 കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന അമിയൻസിൽ വച്ച് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഹോളണ്ട് എന്നീ രാജ്യങ്ങൾ ചേർന്ന് 1802 മാർച്ച് 25-ന് ഒപ്പുവച്ച സമാധാനസന്ധിയാണ് അമിയൻസ് സമാധാനസന്ധി. ഈ സന്ധിവ്യവസ്ഥകൾ അനുസരിച്ച് നെപ്പോളിയന്റെ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാർ പിടിച്ചെടുത്ത രാജ്യങ്ങളിൽ സിലോണും, ട്രിനിഡാഡും ഒഴിച്ചുള്ളവ ഫ്രാൻസിനും അതിന്റെ സുഹൃദ്രാജ്യങ്ങൾക്കും തിരികെ ലഭിച്ചു. ഈജിപ്ത് തുർക്കിയുടെ ആധിപത്യത്തിലാകുകയും തുർക്കിയുടെ അതിരുകൾ ഇംഗ്ലണ്ടും ഫ്രാൻസും അംഗീകരിക്കുകയും ചെയ്തു. മാൾട്ടയുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും ഒരു നിഷ്പക്ഷരാജ്യമായിരിക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്തു. താത്കാലികമായി യൂറോപ്പിൽ സമാധാനം സ്ഥാപിക്കാൻ സഹായകമായ അമിയൻസ് സമാധാനസന്ധിയിലെ വ്യവസ്ഥകൾ പൊതുവേ ഫ്രാൻസിന് അനുകൂലമായിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമിയൻസ് സമാധാനസന്ധി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |