Jump to content

മഹാളിക്കിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Utleria salicifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മഹാളിക്കിഴങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
D. salicifolia
Binomial name
Decalepis salicifolia
(Bedd. ex Hook.f.) Venter
Synonyms
  • Utleria salicifolia Bedd. ex Hook.f.

പാലക്കാടൻ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയിൽ കണ്ടുവരുന്ന സസ്യമാണ്‌ മഹാളിക്കിഴങ്ങ് (ശാസ്ത്രീയനാമം: Decalepis salicifolia). പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേർത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌.

പ്രത്യേകതകൾ

[തിരുത്തുക]

നെല്ലിയാമ്പതി വനങ്ങളിൽ അറുനൂറുമുതൽ ആയിരത്തി അഞ്ഞൂറു മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളിൽ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി. ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തിൽ ഏറ്റവും പ്രധാനം. മൂന്നു മുതൽ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തിൽ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌.

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കണ്ടുവരുന്ന മഹാളിക്ക്‌ തെക്ക്‌ പൊന്മുടി-കല്ലാർ ഭാഗത്ത്‌ കണ്ടുവരുന്ന അമൃതപ്പാലയുമായി അസാധാരണമായ സാമ്യമുണ്ട്‌.

മഹാളിയെന്നനാമം ഹൈന്ദവ ഐശ്വര്യദേവതയായ മഹാലക്ഷ്മിയുമായി ബന്ധപ്പെടുത്തിയാണ്‌ പ്രദേശവാസികൾ കാണുന്നത്‌. അതുകൊണ്ടു തന്നെ അവർ ഈ സസ്യത്തിന്‌ ദിവ്യത്വം കൽപ്പിച്ചിട്ടുണ്ട്‌. മഹാളിയുടെ കിഴങ്ങുകൾ കുടിക്കു മുൻപിൽ തൂക്കിയിട്ടാൽ ഐശ്വര്യവർദ്ധനവുണ്ടാകുമെന്ന്‌ അവർ വിശ്വസിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]

നെല്ലിയാമ്പതിയിലെ ആദിവാസികളിൽ നിന്നാണ്‌ മഹാളിയുടെ ഔഷധഗുണം ആദ്യമായി പുറം ലോകമറിയുന്നത്‌. മഹാളിയുടെ കിഴങ്ങ്‌ ഉദരരോഗങ്ങൾ, വ്രണങ്ങൾ, ക്ഷയം, ആസ്മ, ത്വഗ്‌രോഗങ്ങൾ മുതലായഭേദപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്‌. [1]

ചിലപ്പോൾ കിഴങ്ങുകൾ അച്ചാറുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ആമശയത്തിലും കുടലിലുമുള്ള പുണ്ണ് (അൾസർ)ശമിക്കുന്നതിന് മഹാളിയുടെ സത്ത് നല്ലതാണെന്ന് വിദേശത്തു നടന്ന ഗവേഷണങ്ങൾ തെളിയിക്കുന്നു.[2]

സംരക്ഷണം

[തിരുത്തുക]

മഹാളി അത്യപൂർവ്വവും നാശോന്മുഖവുമായ സസ്യമായതിനാൽ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയിൽ(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സർക്കാർ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകൾക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നൽകിയിട്ടുണ്ട്‌. ടി. ബി. ജി. ആർ. ഐ ഇതിനകം തന്നെ ടിഷ്യുകൾച്ചർ മുതലായ ജൈവ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളർത്താം എന്നു കരുതുന്നു. [3]

അവലംബം

[തിരുത്തുക]
  1. http://cat.inist.fr/?aModele=afficheN&cpsidt=1620050[പ്രവർത്തിക്കാത്ത കണ്ണി]
  2. http://cat.inist.fr/?aModele=afficheN&cpsidt=15627633[പ്രവർത്തിക്കാത്ത കണ്ണി]
  3. http://envfor.nic.in/bsi/research.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മഹാളിക്കിഴങ്ങ്&oldid=3640661" എന്ന താളിൽനിന്ന് ശേഖരിച്ചത്