വീഡിയോ കാർഡ്
വീഡിയോ കാർഡ് | |
![]() | |
Connects to:
|
ഒരു വിഡിയോ കാർഡ് അല്ലെങ്കിൽ ഗ്രാഫിക് കാർഡ് കമ്പ്യൂട്ടറിലുള്ള ഒരു എക്സ്പാൻഷൻ കാർഡ് ആണ്.മോണിറ്ററിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ ഈ കാർഡ് ആണ് നിർമ്മിക്കുന്നത്. മിക്ക ആധുനിക വിഡിയോ കാർഡുകൾക്കും 2D, 3D ചിത്രങ്ങളുടെ വേഗതയേറിയ നിർമ്മാണം (rendering) സാധ്യമാണ്. MPEG-2/MPEG-4 ഡീ കോഡിങ്ങും, ടി വി ഔട്പുടും ഇത്തരം കാർഡുകൾ ചെയ്യുന്നു. ഒന്നിൽ കൂടുതൽ മോണിട്ടറുകൾ വിഡിയോ കാർഡുകളിൽ കണക്ട് ചെയ്യാൻ സാധിക്കും. ഈ ഗ്രാഫിക്സ് ചിപ്പിന് ചെറിയ ഒരു മെമ്മറി ഉണ്ടായിരിക്കും. ഇത് കമ്പ്യൂട്ടറിന്റെ റാമിന്റെ ചെറിയ ഒരു ഭാഗം ഉപയോഗിക്കും. ഇതിനെ ഇൻറ്റഗ്രേറ്റഡ് ഗ്രാഫിക്സ് അല്ലെങ്കിൽ ഓൺ ബോർഡ് ഗ്രാഫിക്സ് എന്ന് പറയാറുണ്ട്. ഇത് പൊതുവേ വേഗത കുറഞ്ഞ പ്രകടനം ആയിരിക്കും കാഴ്ചവെക്കുന്നത്. ഇതുപയോഗിച്ച് ത്രീ ഡി ആപ്ലികേഷനുകൾ പ്രവർത്തിപ്പിക്കുമ്പോൾ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. പക്ഷെ പുതിയ കമ്പ്യൂട്ടറുകളിൽ ഉള്ള ഡെഡികേറ്റഡ് ഗ്രാഫിക് കാർഡിന് സ്വന്തമായി റാമും പ്രോസ്സസറും ഉണ്ട് അതുകൊണ്ടുതന്നെ കമ്പ്യൂട്ടറിന്റെ സുഗമമായ പ്രവർത്തനത്തെ ഇത് ബാധിക്കുന്നില്ല. എല്ലാ ആധുനിക മദർബോർഡുകളിലും ഓൺ ബോർഡ് ഗ്രാഫിക്സ്നുപകരം കൂടുതൽ കാര്യക്ഷമത ഡെഡികേറ്റഡ് ഗ്രാഫിക് കാർഡ് ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ട്.
ഭാഗങ്ങൾ
[തിരുത്തുക]ഒരു വിഡിയോ കാർഡിൽ പ്രധാനമായി ഒരു പ്രിന്റഡ് സർക്യുട്ട് ബോർഡ് ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
ഗ്രാഫിക്സ് പ്രോസസ്സിംഗ് യുണിറ്റ് (ജി പി യു)
[തിരുത്തുക]ഗ്രാഫിക്സ് പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുള്ള ഒരു പ്രോസ്സസർ ആണ് ജി പി യു . ഇത് ഫ്ലോടിംഗ് പോയിന്റ് (floating-point) ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഒരു ജി പി യു വിന്റെ പ്രധാന ഘടകങ്ങൾ അതിന്റെ കോർ ക്ലോക്ക് ആവൃത്തിയും (core clock frequency) (പൊതുവേ 250 MHz മുതൽ 4 GHz വരെ) പൈപ്പ്ലൈനുകളുടെ (ഒരു 3ഡി ചിത്രം 2ഡി ചിത്രമാക്കി മാറ്റുന്നത്) എണ്ണവും ആണ്.
ഹീറ്റ് സിങ്ക്
[തിരുത്തുക]വളരെ ഉയർന്ന ശേഷി ഉള്ള ഗ്രാഫിക് കാർഡുകളിൽ ഹീറ്റ് സിങ്ക് ഘടിപ്പിക്കാറുണ്ട്. ഇത് ഗ്രാഫിക്സ് പ്രോസസ്സിംഗ് യുണിറ്റ് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് ഹീറ്റ് സിങ്കിന്റെ ഉപരിതലത്തിലൂടെ പടർന്നു ഇല്ലാതാകാൻ സഹായിക്കുന്നു. ഹീറ്റ് സിങ്കിൽ പൊതുവേ ഒരു ഫാനും ഘടിപ്പിക്കാറുണ്ട്.
വിഡിയോ ബയോസ്
[തിരുത്തുക]വിഡിയോ കാർഡിന്റെ പ്രവർത്തനവും കമ്പ്യൂട്ടറുമായുള്ള ആശയവിനിമയവും നിയന്ത്രിക്കുന്ന ഒരു അടിസ്ഥാന പ്രോഗ്രാം ആണ് വിഡിയോ ബയോസ്. ഇതിൽ ഗ്രാഫിക് കാർഡിന്റെ പ്രവർത്തന വേഗതയും പ്രവർത്തന വോൾട്ടേജും റാമും പോലെയുള്ള അത്യാവശ്യ വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
വിഡിയോ മെമ്മറി
[തിരുത്തുക]തരം | മെമ്മറി (MHz) | ബാൻഡ് വിഡ്ത്ത് (GB/s) |
---|---|---|
DDR | 166 - 950 | 1.2 - 3.04 |
DDR2 | 533 - 1000 | 8.5 - 16 |
GDDR3 | 700 - 2400 | 5.6 - 156.6 |
GDDR4 | 2000 - 3600 | 128 - 200 |
GDDR5 | 900 - 5700 | 130 - 230 |
ആധുനിക വിഡിയോ കാർഡുകളുടെ മെമ്മറി ഏകദേശം 128 MB മുതൽ 8 GB വരെ ആണ്.[1][2]ജി പി യുവിന് വിഡിയോ മെമ്മറിയുമായി സ്ഥിരമായി ആശയവിനിമയം നടതെണ്ടാതുള്ളതുകൊണ്ട് വളരെ വേഗതയേറിയ VRAM, WRAM, SGRAM മുതലായ മെമ്മറികളാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഔട്ട്പുട്ട്
[തിരുത്തുക]
വിഡിയോ കാർഡിനും കമ്പ്യൂട്ടറിനും തമ്മിൽ ബന്ധിപ്പിക്കുന്ന ചില ഉപാധികൾ താഴെ പറയുന്നു:
വിഡിയോ ഗ്രാഫിക്സ് അറേ (Video Graphics Array (VGA) (DB-15))
[തിരുത്തുക]
1980കളിൽ അനലോഗ് അടിസ്ഥാനമാക്കി CRT ഡിസ്പ്ലകൾക്ക് വേണ്ടി നിർമിച്ചത്. VGA കണക്ടർ എന്നും അറിയപ്പെടുന്നു.
ഡിജിറ്റൽ വിഷ്വൽ ഇന്റർഫേസ് (DVI)
[തിരുത്തുക]
എൽ സി ഡി, പ്ലാസ്മ, എച്ച് ഡി ടി വി പോലെയുള്ള ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾക്കുവേണ്ടി ഡിജിറ്റൽ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തത്.
വിഡിയോ ഇൻ വിഡിയോ ഔട്ട് (VIVO) എസ് വിഡിയോ
[തിരുത്തുക]
ഇത് കോംപോസിറ്റ് വിഡിയോ അല്ലെങ്കിൽ കമ്പോണെന്റ് വിഡിയോ എന്നും അറിയപ്പെടുന്നു. ഇത്തരം കണക്ടറുകൾ ടെലിവിഷനുകളിലും ഡി വി ഡി പ്ലേയറുകളിലും വിഡിയോ റെക്കോർഡറുകളിലും വിഡിയോ ഗെയിം കൺസോളുകളിലും ഉപയോഗിക്കുന്നു. ഇതിൽ പൊതുവേ 10 പിന്നുകളുള്ള മിനി DIN കണക്ടറുകൾ ഉണ്ടാകും.
ഹൈ ഡെഫിനിഷൻ മൾട്ടിമീഡിയ ഇന്റർഫേസ് (HDMI)
[തിരുത്തുക]
2003ൽ പുറത്തിറങ്ങിയ ഒരു പുതിയ ഓഡിയോ/വിഡിയോ ഇന്റർകണക്ട്. വിഡിയോ ഗെയിം കൺസോളുകളിലും ഡി വി ഡി പ്ലേയറുകളിലും ഉപയോഗിച്ചു വരുന്നു.
മറ്റ് കണക്ഷൻ രീതികൾ
[തിരുത്തുക]റെസൊല്യൂ ഷൻ കുറഞ്ഞ അനലോഗ് സിസ്റ്റം ആർ സി എ കണക്ടർ ഉപയോഗിച്ച്

ഇതിനു മൂന്ന് കേബിളുകൾ ഉണ്ടാകും , ഓരോന്നിലും ഓരോ ആർ സി എ കണക്ടർ ഉണ്ടായിരിക്കും. ഇത് പ്രോജെക്ടറുകളിലും,ഡി വി ഡി പ്ലേയറുകളിലും ചില ടെലിവിഷനുകളിലും ഉപയോഗിക്കുന്നു.

സൺ മൈക്രോസിസ്റെംസ്, എസ് ജി ഐ, ഐ ബി എം എന്നീ കമ്പനികൾ ഒരിക്കൽ ഇത് ഉപയോഗിച്ചിരുന്നു.

ഡിജിറ്റൽ വിഷ്വൽ ഇന്റർഫേസ് (DVI) ഔട്പുടും വിഡിയോ ഗ്രാഫിക്സ് അറേ (VGA) ഔട്പുടും ഒരേ കണക്ടറിൽ. ഇത് ഒരു DMS-59 പോർട്ട് ആണ്.
റഫറൻസുകൾ
[തിരുത്തുക]- ↑ ATI FireGL V8650 Archived 2010-06-15 at the Wayback Machine.
- ↑ NVIDIA Quadro FX 5800.