വിജയ് യേശുദാസ്
വിജയ് യേശുദാസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വിജയ് യേശുദാസ് |
തൊഴിൽ(കൾ) | Playback singer |
വർഷങ്ങളായി സജീവം | 2001-present |
ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.
തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].
സ്വകാര്യജീവിതം
[തിരുത്തുക]മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2] ദർശനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മകൾ അമേയ 2013ൽ നാലാം വയസ്സിൽ 'സാന്ധ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. വി. ദക്ഷിണാമൂർത്തി സ്വാമിയായിരുന്നു സംഗീതസംവിധായകൻ. ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ചലച്ചിത്രമായിരുന്നു ഇത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2007: മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - കോലക്കുഴൽ വിളി കേട്ടൊ (നിവേദ്യം) [1]
- 2007 - സത്യൻ മെമ്മോറിയൽ പുരസ്കാരം - മികച്ച പിന്നണിഗായകൻ (നിവേദ്യം) [3]
- 2012 - മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "'I am in a trance'". The Hindu. 2008-11-04. Archived from the original on 2009-04-22. Retrieved 2009-03-14.
- ↑ "Vijay Yesudas gets hitched". Oneindia. 2007-01-23. Retrieved 2009-03-14.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sathyan Memaorial Awards announced". malayalamcinema.com. Archived from the original on 2009-02-03. Retrieved 2009-03-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക സൈറ്റ് Archived 2009-02-17 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വിജയ് യേശുദാസ്
- Star-lit Wedding for Vijay Yesudas Archived 2010-08-22 at the Wayback Machine.
- Chronological listing of film songs sung by Vijay Yesudas in Tamil, Malayalam and Kannada language, categorized by song title