Jump to content

വിശ്വാമിത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vishvamitra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Brahmarshi Vishvamitra
Brahma Rishi Vishva mitra calm sketch
അംഗീകാരമുദ്രകൾRishi
Rajarshi
Maharishi
Brahmarshi
Composed Mandala 3 of Rigveda, Gayatri Mantra, Ram Raksha Stotra
Birth of Shakuntala - Vishvamitra rejects the child and mother, because they represented to him a lapse in spiritual pursuits and his earlier renunciation of domestic/king's life.[1] Painting by Raja Ravi Varma (1848–1906)

ഭാരതത്തിൽ പുരാതനകാലത്ത് ജീവിച്ചിരുന്ന ഒരു മുനിയാണ് വിശ്വാമിത്രൻ. പുരാണങ്ങളിൽ വിശ്വാമിത്രനെക്കുറിച്ച് പരാമർശമുണ്ട്. ബ്രഹ്മർഷി വിശ്വാമിത്രൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് (സംസ്കൃതം‍:विश्वामित्र: , ആംഗലേയം: Viswamitra). ഋഗ്വേദത്തിലെ മൂന്നാം മണ്ഡലത്തിലെ മിക്ക ഋക്കുകളും ഗായത്രീ മന്ത്രവും ദർശനമായി കിട്ടിയത് വിശ്വാമിത്രനാണ്, എന്നാണു വിശ്വാസം. വേദങ്ങൾ അപൗരുഷേയമാണല്ലോ. അദ്ദേഹത്തിൽനിന്നു ശിഷ്യന്മാർ ആ മന്ത്രങ്ങൾ കേട്ടു പഠിച്ചു. വളരെ പിന്നീട് അവ ലിഖിതരൂപം നേടി.

നിരുക്തം

[തിരുത്തുക]

വിശ്വസ്യജഗതോമിത്രം വിശ്വാമിത്ര:

വിശ്വം = പ്രപഞ്ചം, മിത്രം = സുഹൃത്ത്

വിശ്വാമിത്രന്റെ യാഗരക്ഷ

[തിരുത്തുക]

എല്ലാ മന്ത്രങ്ങളുടെയും മാതാവായ ഗായത്രി മന്ത്രത്തിന്റെ രചയിതാവാണ് വിശ്വാമിത്രൻ. ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. ബാലകാണ്ഡത്തിൽ വിശ്വാമിത്ര മഹർഷിയുടെ അയോദ്ധ്യാപ്രവേശനവും രാമ-ലക്ഷ്മണന്മാരെ കൂട്ടി തന്റെ യാഗരക്ഷ നടത്തുന്നതും പ്രതിപാദിച്ചിട്ടുണ്ട്. ദശരഥപുത്രന്മാരുടെ യൗവനകാലത്താണ് വിശ്വാമിത്ര മഹർഷി അയോധ്യയിൽ എത്തി. കുലഗുരുവായ വസിഷ്ഠമഹർഷി വിശ്വാമിത്രന്റെ മഹിമ രാജാവിനു പറഞ്ഞു കൊടുക്കുന്നു. ദശരഥ നിർദ്ദേശത്താൽ രാമ-ലക്ഷ്മണന്മാർ വിശ്വാമിത്രനൊപ്പം പുറപ്പെട്ടു.

കാട്ടിലൂടെയുള്ള യാത്രയിൽ കുമാരന്മാർക്ക് വിശപ്പും ദാഹവും അനുഭവപ്പെടാതിരിക്കാനായി മഹർഷി രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചു; ‘ബല-അതിബല’. ഘോരവനത്തിലെത്തിയപ്പോൾ മഹർഷി താടക എന്ന ആയിരം ആനകളുടെ ശക്തിയുള്ള രാക്ഷസിയെ പറ്റിപറഞ്ഞു കൊടുത്തു. സുകേതുവിന്റെ പുത്രിയും സുന്ദന്റെ ഭാര്യയുമാണ് താടക. സുന്ദനെ അഗസ്ത്യാശ്രമം നശിപ്പിക്കാൻ തുടങ്ങിയപ്പോൾ അഗസ്ത്യമുനി ഭസ്മമാക്കി. ഇവളേയും കൊല്ലേണ്ടതാണന്ന് മഹർഷി രാമനെ നിർദ്ദേശിച്ചു. ഒരിക്കലും സ്ത്രീധർമ്മം പാലിക്കാത്ത ധർമ്മ-ഹീനയായ അവളെ കൊല്ലുന്നതിൽ പാപമില്ല. തുടർന്ന് താടകയെ രാമൻ യുദ്ധത്തിൽ കൊന്നു. അന്ന് രാത്രി അവർ ആ കാട്ടിൽ തന്നെ തങ്ങി. പിറ്റേന്ന് സൂര്യോദയത്തിനു മുൻപ് രാമ-ലക്ഷ്മണന്മാരെ വിളിച്ചുണർത്തുന്ന രാമായണഭാഗമാണ് വെങ്കിടേശ്വര സുപ്രഭാതത്തിലെ ആദ്യഭാഗം. "കൗസല്യ സുപ്രജ രാമ പൂർ‌വ്വ സന്ധ്യ പ്രവർത്തതേ ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം..." സുബ്ബലക്ഷ്മിയുടെ ഈ മധുരസ്വരം ഭാരതീയരയുടെ പ്രഭാത കീർത്തനമായി മാറിയിട്ട് നിരവധി ദശകങ്ങളായി. തുടർന്ന് നിരവധി ദിവ്യാസ്ത്രങ്ങൾ മഹർഷി ഇരുവർക്കും ഉപദേശിച്ചു. രാവണവധത്തിനു അവരെ സജ്ജമാക്കുകയാണ് ത്രികാലജ്ജാനിയായ മഹർഷി ചെയ്തത്. അതിനുശേഷം വിശ്വാമിത്ര മഹർഷിയുടെ യാഗം മുടക്കാൻ വന്ന സുബാഹുവിനെ വധിച്ചു, അഭയം പ്രാപിച്ച മാരീചനെ രാമൻ വിട്ടയയ്ക്കുകയും ചെയ്തു. അതിനുശേഷം മഹർഷി ഇരുവരേയും മിഥിലാപുരിയിലേക്ക് കൂട്ടികൊണ്ടുപോയി. ഇനി സീതാസ്വയംവരം.

ഇതുംകൂടി കാണുക

[തിരുത്തുക]

ആധാരഗ്രന്ഥങ്ങൾ

[തിരുത്തുക]
  1. Nijhawan, A. (2009). Excusing the female dancer, South Asian Popular Culture, 7(2), pp 99-112
"https://ml.wikipedia.org/w/index.php?title=വിശ്വാമിത്രൻ&oldid=4143395" എന്ന താളിൽനിന്ന് ശേഖരിച്ചത്