വൈറ്റ് കെയ്ൻ ദിനം
White Cane Safety Day | |
---|---|
തിയ്യതി | October 15 |
അടുത്ത തവണ | ഒക്ടോബർ 15, 2025 |
ആവൃത്തി | annual |
1964 മുതൽ എല്ലാ വർഷവും ഒക്ടോബർ 15 ന് വൈറ്റ് കെയ്ൻ സേഫ്റ്റി ഡേ അഥവാ വെള്ള വടി ദിനം ആചരിക്കപ്പെടുന്നു. കാഴ്ചയില്ലാത്തവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്കും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളിലേക്കുമെല്ലാം സമൂഹത്തിന്റെയും സർക്കാരുകളുടെയും ശ്രദ്ധയാകർഷിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.[1]
അന്ധത ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന പരിമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കഴിവിന്റെ നഷ്ടമാണ്. വെള്ള വടിയുടെ ഉപയോഗമാണ് ഇത് ഒരു പരിധി വരെ മറികടക്കാൻ അവരെ സഹായിക്കുന്നത്.[2] അതുകൊണ്ട് വെളളവടി കാഴ്ച്ചയില്ലാത്തവരുടെ സുരക്ഷത്തിന്റെയും, സ്വാതന്ത്രത്തിന്റെയും, സ്വാശ്രയത്വത്തിന്റെയും പ്രതീകമായാണ് കരുതപ്പെടുന്നത്.[3][4]
1964 ൽ കാഴ്ചയില്ലാത്തവരുടെ ലോക സംഘടനയായ വേൾഡ് ബ്ലൈന്റ് യൂണിയൻ അന്ധ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോടും, സംഘടനകളോടും എല്ലാ വർഷവും ഒക്ടോബർ 15 വൈറ്റ് കെയിൻ സേഫ്റ്റി ഡേ ആചരിക്കാൻ ആഹ്വാനം ചെയ്തു.[1] അമേരിക്കൻ ഐക്യ നാടുകളിലെ ഒരു ദേശീയ ആചരണമാണ് ഇത്.[5][6]
അന്ധരോ കാഴ്ചയില്ലാത്തവരോ ആയ ആളുകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിന് ഈ ദിനത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണം". web.archive.org. 11 ഡിസംബർ 2020. Archived from the original on 2020-12-11. Retrieved 2020-12-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ ലേഖകൻ, സ്വന്തം (2020-10-15). "ഇന്ന് ലോക വൈറ്റ് കെയ്ൻ ദിനം; കാഴ്ചയില്ലാത്തവരുടെ കണ്ണ്, വഴികാട്ടി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-09.
- ↑ "കാഴ്ചയില്ലാത്തവർ വെളിച്ചത്തെ തൊട്ടറിയുന്ന വെള്ളവടി" (in ഇംഗ്ലീഷ്). 2019-10-15. Retrieved 2024-07-09.
- ↑ "ഉൾക്കാഴ്ചയുടെ കരുത്ത് കൊണ്ടു ലോകത്തിന് വെളിച്ചമായ അസാധാരണ പ്രതിഭകൾ". Retrieved 2024-07-09.
- ↑ "അന്ധരുടെ കയ്യിലെ 'വെള്ള വടി' ദിനം ഇന്ന്". Retrieved 2020-10-20.
- ↑ "നാലു വാക്ക്: (ജോർജ് നടവയൽ): ഇന്റർ നാഷണൽ വൈറ്റ് കെയ്ൻ സെയ്ഫ്റ്റി ഡേ: ഒക്ടോബർ 15". Retrieved 2020-10-20.